5ജി വന്നിട്ടും ഇന്റര്‍നെറ്റിന് വേഗമില്ലേ, എങ്ങനെ വേഗത വര്‍ധിപ്പിക്കാം, ഈ കാര്യങ്ങള്‍ ചെയ്താല്‍ മതി

കോഴിക്കോട്: മൊബൈല്‍ ഇന്റര്‍നെറ്റിന് വേഗതയുണ്ടോ? ഈ ചോദ്യം കേള്‍ക്കുമ്പോള്‍ തന്നെ നമുക്കെല്ലാം ദേഷ്യം വരും. കാരണം ഇന്ത്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റുകളുടെ വേഗം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പരിതാപകരമാണ്. വന്‍ തുക ഇന്റര്‍നെറ്റിനായി മുടക്കിയിട്ടും ഒച്ചിഴയുന്ന വേഗമായിരിക്കും നമുക്ക് ലഭിക്കുക. നെറ്റ് വര്‍ക്ക് ഫുള്‍ ആണെങ്കില്‍ ഒന്ന് ഗൂഗിളില്‍ കയറാന്‍ പോലും നമ്മള്‍ ബുദ്ധിമുട്ടാറുണ്ട്.

ഇപ്പോഴാണെങ്കില്‍ സ്മാര്‍ട്ട് ഫോണുകളില്‍ 5ജി സര്‍വീസുകളും ലഭ്യമാണ്. ഇതിന് 30 ശതമാനത്തില്‍ അധികം വേഗത കൂടുതലായി ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. പക്ഷേ വലിയ മാറ്റമൊന്നും ഇല്ല എന്നതാണ് സത്യം. പക്ഷേ ആവശ്യം നമ്മുടേതല്ലേ. മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വേഗത എങ്ങനെയാണ് വര്‍ധിപ്പിക്കുക. ഒന്ന് പരിശോധിച്ച് നോക്കാം.

MOBILE INTERNET SPEED

ആദ്യം ചെയ്യേണ്ടത് ഇക്കാര്യം

മൊബൈല്‍ നെറ്റ് വര്‍ക്ക് കണക്ഷന്‍ പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. 5ജി നെറ്റ് വര്‍ക്ക് തന്നെയാണ് കണക്ട് ചെയ്തിരിക്കുന്നതെന്ന് ഉറപ്പാണ്. ആദ്യം ഫോണിലെ സെറ്റിംഗ്‌സിലേക്ക് പോവുക.

അവിടെ സെല്ലുലാര്‍ ഡാറ്റയില്‍ ഒരുപാട് നെറ്റ് വര്‍ക്കുകള്‍ കാണാന്‍ സാധിക്കും. അതില്‍ 5ജി കാണാം. അത് തിരഞ്ഞെടുക്കുക. അപ്പോള്‍ ഫൈവ്ജിയിലേക്ക് കണക്ട് ആവും.

ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുക

ആദ്യ ഓപ്ഷന്‍ സെലക്ട് ചെയ്ത് കഴിഞ്ഞാല്‍ ആ പ്രശ്‌നം തീരും. പക്ഷേ വീണ്ടും വേഗതയില്ലെങ്കില്‍ എന്ത് ചെയ്യും. അടുത്ത വഴി ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യലാണ്. ഒരുപാട് പ്രശ്‌നങ്ങള്‍ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നതിലൂടെ പരിഹരിക്കപ്പെടാറുണ്ട്. ഇന്റര്‍നെറ്റിന്റെ വേഗത കുറവും ഈ മാര്‍ഗത്തിലൂടെ പരിഹരിക്കാം.

പവര്‍ ബട്ടണ്‍ കുറച്ച് നേരം അമര്‍ത്തി പിടിച്ചാല്‍ പവര്‍ ഓഫ് സ്ലൈഡര്‍ കാണാം. അതേ വലത്തോട്ട് വലിച്ചാല്‍ ഫോണ്‍ ഓഫാവും. അതല്ലെങ്കില്‍ അതില്‍ റീസ്റ്റാര്‍ട്ട് ഓപ്ഷനുമുണ്ടാവും. പല ഫോണുകളിലും പല രീതിയിലാവും പവര്‍ ഓഫ് ചെയ്യുക. ഓഫായാല്‍ കുറച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ അത് വീണ്ടും ഓണാകും.

ആപ്പുകളെ ശ്രദ്ധിക്കുക

നിങ്ങളുടെ ഫോണിന്റെ ബാക്ഗ്രൗണ്ടില്‍ ധാരാളം ആപ്പുകള്‍ തുറന്ന് വെച്ചിട്ടുണ്ടോ? എങ്കില്‍ അതില്‍ ഒന്ന് ശ്രദ്ധിക്കണം. ധാരാളം ആ്പ്പുകള്‍ തുറന്നിരിക്കുന്നത് ഫോണിന്റെ ഇന്റര്‍നെറ്റ് വേഗം കുറയ്ക്കും.

ഫോഴ്‌സ് ക്ലോസ് ആപ്പ് എന്ന ഓപ്ഷന്‍ ഇത് ക്ലോസ് ചെയ്യാനായി ഉപയോഗപ്പെടുത്തു. ഒരു ആപ്പില്‍ ലോംഗ് പ്രസ് ചെയ്താല്‍ വരുന്ന ഓപ്ഷനില്‍ ഫോഴ്‌സ് ക്ലോസുണ്ടാവും. സെറ്റിംഗ്‌സില്‍ പോയി ആപ്പ് ഓപ്ഷനുകളില്‍ നോക്കിയാല്‍ ഇത് സാധ്യമാകും.

കാഷെ ക്ലിയര്‍ ചെയ്യുക

ഫോണിലെ കാഷെ ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുക. നമ്മള്‍ വെബ്‌സൈറ്റുകളില്‍ കയറുമ്പോഴും, ആപ്പുകളില്‍ കയറുമ്പോഴെല്ലാം ഫോണിലേക്ക് കാഷെ സ്‌റ്റോര്‍ ചെയ്യപ്പെടും. ആ ശേഖരിക്കപ്പെട്ട ഡാറ്റ അടിഞ്ഞ് കിടന്നാല്‍ ഇന്റര്‍നെറ്റ് വേഗതയെ ബാധിക്കാം. ഫോണിലെ ധാരാളം സ്‌പേസും അത് കൊണ്ടുപോകും.അതിലൂടെ ഫോണിന്റെ വേഗത തന്നെ കുറയും.

സെറ്റിംഗ് എടുക്കുക. അതില്‍ ജനറലില്‍ സ്‌റ്റോറേജ് ആന്‍ഡ് ഐ ക്ലൗഡ് യൂസേജ് കാണാം. അതില്‍ മാനേജ് സ്‌റ്റോറേജ് കാണാം. അതില്‍ ആപ്പ് സെലക്ട് ചെയ്ത് ക്യാഷെ ക്ലിയര്‍ ചെയ്യാം. ഫയല്‍ മാനേജറില്‍ പോയാലും ക്യാഷെ ക്ലിയര്‍ ചെയ്യാനുള്ള ഓപ്ഷന്‍ ലഭിക്കും.

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുക

സ്മാര്‍ട്ട്‌ഫോണുകളിലെ സോഫ്റ്റ് വെയറുകള്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നതും നല്ല കാര്യമാണ്. പുതിയ ഫീച്ചറുകള്‍ അതിലൂടെ ലഭിക്കും, ബഗ്ഗുകളും ഫിക്‌സ് ചെയ്യാന്‍ സാധിക്കും. സോഫ്റ്റ്‌വെയര്‍ ഏറ്റവും പുതിയത് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് വേഗം കുറയുമെന്ന് ഉറപ്പാണ്.

ഇത് ബഗ്ഗുകള്‍ കാരണമാണ്. അപ്‌ഡേറ്റ്‌സ് എന്ന ഓപ്ഷന്‍ സെറ്റിംഗ്‌സിലുണ്ടാവും. അവിടെ നോക്കിയാല്‍ പുതിയ അപ്‌ഡേറ്റുണ്ടെങ്കില്‍ കാണാനാവും. അവിടെ കാണുന്നുണ്ടെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

എയര്‍പ്ലേന്‍ മോഡ് നോക്കുക

വല്ലാത്ത വേഗം കുറവ് തോന്നുന്നുണ്ടെങ്കില്‍ എയര്‍പ്ലേന്‍ മോഡണ്‍ ഓഫ് ആക്കി ഓണ്‍ ആക്കി നോക്കുക. ഇത് നിങ്ങളുടെ നെറ്റ് വര്‍ക്ക് കണക്ഷനെ റീസെറ്റ് ചെയ്യാന്‍ സഹായിക്കും. വീണ്ടും നെറ്റ് വര്‍ക്ക് വരുമ്പോള്‍ തീര്‍ച്ചയായും അതിന് കൂടുതല്‍ വേഗമുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+