ഇന്‍സ്റ്റഗ്രാമിലും, യുട്യൂബിലും എങ്ങനെ പണമുണ്ടാക്കാം; അറിഞ്ഞിരിക്കേണ്ട ടിപ്‌സുകള്‍ ഇങ്ങനെ
കോഴിക്കോട്: ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കാലമാണ്. എന്തിനും ഏതിനും സോഷ്യല്‍ മീഡിയ ആവശ്യമാണ്. പക്ഷേ ഈ സോഷ്യല്‍ മീഡിയ ഒരു വരുമാന മാര്‍ഗം കൂടിയാണ് എന്ന് എത്ര പേര്‍ക്കറിയാം. പലരും ഇത് മനസ്സിലാക്കി വെച്ചിട്ടുണ്ട്. പക്ഷേ എങ്ങനെയാണ് നമ്മുടെ കൈയ്യിലേക്ക് പണം വരുന്നതെന്ന് മാത്രം നല്ലൊരു വിഭാഗത്തിനുമറിയാം.
നമ്മുടെ നാട്ടില്‍ നിരവധി പേര്‍ വീഡിയോ വ്‌ളോഗുകള്‍ അടക്കം ചെയ്ത് ലക്ഷപ്രഭുക്കളായി മാറിയിട്ടുണ്ട്. യുട്യൂബും ഇന്‍സ്റ്റഗ്രാമുമൊക്കെ അത്തരത്തിലുള്ള പണം കായ്ക്കുന്ന മരങ്ങളാണ്. നിങ്ങള്‍ക്കും അതുപോലെ സോഷ്യല്‍ മീഡിയയില്‍ നിന്ന് പണം സ്വന്തമാക്കാം. അത് ഏത് തരത്തിലുമാവാം. എങ്ങനെയാണ് ആ വഴികളെന്ന് നമുക്കൊന്ന് നോക്കാം.

ഇന്‍ഫ്‌ളുവന്‍സമാര്‍ പണമുണ്ടാക്കുന്നത്
ഇന്‍സ്റ്റഗ്രാമും, യുടുബ്യൂം കണ്ടന്റ് ക്രിയേഷന്‍സിന്റെ സ്ഥലമാണ്. പല ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും ബ്രാന്‍ഡ് ഇടപാടുകളിലൂടെയാണ് പണം സ്വന്തമാക്കാന്‍ സാധിക്കുന്നത്. ഒപ്പം മികച്ച കണ്ടന്റുകളും കൊണ്ടുവരാവുന്നതാണ്. ടിക് ടോക്കും നല്ലൊരു വരുമാന മാര്‍ഗമാണ്. ടിക് ടോക്കര്‍ മെലാനി ലിനാഗെയെ അറിയാമല്ലോ?
അവര്‍ ഒരു വര്‍ഷം രണ്ട് ലക്ഷം ഡോളറാണ് ബ്രാന്‍ഡ് ഇടപാടുകളിലൂടെ സ്വന്തമാക്കുന്നത്. ഇവര്‍ക്ക് അഞ്ച് ലക്ഷം ഫോളോവേഴ്‌സാണ് ഉള്ളത്. ഒരു ടിക് ടോക്ക് പോസ്റ്റിന് ആറായിരം ഡോളര്‍ മിനിമം എന്ന നിരക്കിലാണ് ഇവര്‍ക്ക് പ്രതിഫലം ലഭിക്കുന്നത്.
പണം വരുന്നത് എങ്ങനെ
ആദ്യം ടിക് ടോക്കും ഇന്‍സ്റ്റഗ്രാമും, യുട്യൂബുമെല്ലാം പണം തരുന്നത് എങ്ങനെയാണ് അറിഞ്ഞിരിക്കുക. ഇതിലൂടെ നമ്മള്‍ വഞ്ചിക്കപ്പെടാതിരിക്കാനുള്ള സാധ്യതയും കുറയും. ടിക് ടോക്, ക്രിയേറ്റര്‍ ഫണ്ട്, ക്രിയേറ്റിവിറ്റി പ്രോഗാം എന്നിവ വഴിയാണ് പണം നമുക്ക് നല്‍കും. ഇതൊരു പരസ്യ വരുമാനം പങ്കുവെക്കുന്ന മാര്‍ഗമാണ്.
അഞ്ച് ഡോളര്‍ മുതല്‍ 189 ഡോളര്‍ വരെയാണ് നിത്യേന ലഭിക്കുന്ന വരുമാനം. യുട്യൂബിന്റെ പാര്‍ട്ണര്‍ പ്രോഗാമിന് സമാനമാണ് ടിക് ടോക്കിന്റെ പള്‍സ് പ്രോഗ്രാം. ആയിരം കാഴ്ച്ചക്കാര്‍ക്ക് 17 ഡോളര്‍ വരെ സമ്മാനമായി ലഭിക്കാമെന്ന് ഇവര്‍ പറയുന്നു.
യൂസര്‍മാര്‍ക്കുള്ള നിബന്ധന
പണം ലഭിക്കണമെങ്കില്‍ നിങ്ങള്‍ പതിനെട്ട് വയസ്സോ അതിലധികമോ ഉള്ള പ്രായപൂര്‍ത്തിയായ വ്യക്തിയായിരിക്കണം. പതിനായിരം ഫോളോവേഴ്‌സ് എന്ന കടമ്പ കടക്കണം. അവസാന മുപ്പത് ദിവസത്തില്‍ ഒരു ലക്ഷം വീഡിയോ വ്യൂസ് എങ്കിലും നേടിയിരിക്കണം. ഇതെല്ലാം ഉണ്ടെങ്കില്‍ ടിക് ടോക്ക് ക്രിയേറ്റര്‍ ഫണ്ടിന്റെ ഭാഗമാവാം.
ടിക് ടോക്ക് പള്‍സിന്റെ ഭാഗമാവാന്‍ ഒരു ലക്ഷം ഫോളോവേഴ്‌സ് കുറഞ്ഞത് ആവശ്യമാണ്. സ്‌പോണ്‍സേര്‍ഡ് കണ്ടന്റുകളാണ് പല ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും വരുമാനം നല്‍കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറികളും, യുട്യൂബ് വീഡിയോകളും ഇതില്‍ വരും. ഓരോ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പോസ്റ്റിന്റെ എന്‍ഗേജ്‌മെന്റ് നിരക്ക് അനുസരിച്ചിരിക്കും വരുമാനം.
ഇന്‍സ്റ്റഗ്രാമില്‍ എങ്ങനെ പണം നേടാം
2020 മുതല്‍ പണം നേടാവുന്ന പത്ത് ടൂളുകള്‍ ഇന്‍സ്റ്റഗ്രാം പുറത്തിറക്കിയിട്ടുണ്ട്. നേരിട്ട് ഇതില്‍ നിന്ന് പണം നേടാം. ബ്രാന്‍ഡുകള്‍ പ്രമോട്ട് ചെയ്താല്‍ പണം നേടിയെടുക്കാം. ഫീഡ് പോസ്റ്റുകളിലായിരിക്കണം ഈ പ്രമോഷന്‍. അതേസമയം പല കമ്പനികളുടെയും പ്രമോഷന്‍ ലിങ്ക് സ്വന്തം സ്‌റ്റോറിക്കൊപ്പം പ്രാധാന്യത്തോടെ ഷെയര്‍ ചെയ്യുന്നതും ഒരാള്‍ക്ക് വരുമാനം മാര്‍ഗമാണ്.
സബ്‌സ്‌ക്രിപ്ഷന്‍സ് വഴി മികച്ച കണ്ടന്റുകള്‍ നിങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാം. 2024 വരെ ഇത്തരത്തില്‍ നിങ്ങള്‍ക്ക് വരുമാനം നേടാം. യുട്യൂബില്‍ സ്വന്തം വീഡിയോയില്‍ വരുന്ന പരസ്യങ്ങളിലൂടെയാണ് വരുമാനം നേടുന്നത്. ആയിരം സബ്‌സ്‌ക്രൈബര്‍ അതിന് ആവശ്യമാണ്.
ഇവരുടെ വീഡിയോ നാലായിരം മണിക്കൂര്‍ പ്രേക്ഷകര്‍ കണ്ടിട്ടുമുണ്ടാകണം. പാര്‍ട്‌നര്‍ പ്രോഗ്രാം എന്ന വഴിയാണ് ഈ പണം ലഭിക്കാനുള്ള മാര്‍ഗം. ആയിരം സബ്‌സ്‌ക്രൈബര്‍മാര്‍ക്കുള്ള ആര്‍ക്കും ഇതില്‍ ചേരാം.












Click it and Unblock the Notifications