കൈനിറയെ കാശ് വരും; കുറച്ച് ഇന്റലിജന്റായാല്‍ മാത്രം മതി, പണക്കാരനാവാന്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കൂ

വാഷിംഗ്ടണ്‍: വളരെ ആധുനികമായൊരു ലോകത്താണ് നമ്മള്‍ ഇപ്പോള്‍ താമസിക്കുന്നത്. ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലമാണ്. എന്തിനും ഏതിനും സോഷ്യല്‍ മീഡിയയെയും ഇന്റര്‍നെറ്റിനെയും നമ്മള്‍ ആശ്രയിക്കാറുണ്ട്. പക്ഷേ സോഷ്യല്‍ പണം സമ്പാദിക്കാനുള്ള ഒരിടം കൂടിയാണെന്ന് എത്ര പേര്‍ക്കറിയാം.

നമ്മുടെ നാട്ടില്‍ അടക്കം വന്നിട്ടുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതിന് സഹായിക്കുമെന്ന കാര്യവും അതുപോലെ നിങ്ങള്‍ അറിയാന്‍ വഴിയില്ല. എന്നാല്‍ ഇനി അതൊക്കെ പരീക്ഷിച്ച് നോക്കാവാം. കാരണം ലീഗലായ ധാരാളം മാര്‍ഗങ്ങള്‍ ധനസമ്പാദനത്തിന് നമ്മുടെ മുന്നിലുണ്ട്. ചാറ്റ് ജിപിടി എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബോക്‌സ് ഇക്കാര്യത്തില്‍ നമ്മളെ എങ്ങനെ സഹായിക്കുമെന്ന് നോക്കാം.

HOW TO MAKE MONEY

ഇതുവരെ ക്ലെയിം ചെയ്യാത്ത പണമുണ്ടോ?

ചാറ്റ്ജിപിടി 4, ഓപ്പണ്‍എഐ പ്ലഗിന്‍സ് എന്നിവയിലൂടെ നമ്മള്‍ ഇതുവരെ ക്ലെയിം ചെയ്യാത്ത പണം നേടാന്‍ ശ്രമിക്കാം. ഈ ഓപ്ഷന്‍ യുഎസ്സിലാണ് പ്രധാനമായും ലഭ്യമാകുക. ചാറ്റ്ജിപിടി 4 വഴി ലൈവ് ഇന്റര്‍നെറ്റ് ലഭ്യമാക്കും. ഇതിലൂടെ റീഫണ്ടുകള്‍ നമുക്ക് കണ്ടെത്താനും, അവ ആവശ്യപ്പെടാനും സാധിക്കും.

കമ്പനികളില്‍ നിന്നും, സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും നിങ്ങളുടെ പേരില്‍ തന്നെ ഈ പണം വാങ്ങാം. പേര്, ലൊക്കേഷന്‍, ജനന തിയതി, എന്നിവ നല്‍കിയ ശേഷം ചാറ്റ് ജിപിടിയോട് നമുക്ക് പണം കണ്ടെത്തി തരാന്‍ പറയുക. ഇത് ഇന്റര്‍നെറ്റിലാകെ തിരഞ്ഞ് പണത്തിന്റെ സ്രോതസ് കാണിച്ച് തരും.

ഒരു ആപ്പ് ഉണ്ടാക്കിയാലോ?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ഒരു ഉല്‍പ്പന്നം ഉണ്ടാക്കുകയാണ് പണമുണ്ടാക്കാനുള്ള അടുത്ത ഓപ്ഷന്‍. നിങ്ങളുടെ മനസ്സിലുള്ള ഐഡിയകള്‍ ചേര്‍ത്ത് ഉല്‍പ്പന്നമുണ്ടാക്കാന്‍ ചാറ്റ്ജിപിടി സഹായിക്കും.

പ്രോഗ്രാമിംഗ് ഭാഷകള്‍, ടൂള്‍ ചെയിനുകള്‍ അടക്കം തയ്യാറാക്കാന്‍ എഐ ബോക്‌സിന്റെ സേവനം ആവശ്യപ്പെടാം. യുക്രൈനിലെ ഒരു സംരംഭകന്‍ ക്രോം എക്‌സ്റ്റന്‍സന്‍ ചാറ്റ്ജിപിടിയുടെ സഹായത്തോടെ നിര്‍മിച്ചു. 24 മണിക്കൂറില്‍ ആയിരം ഡോളറാണ് ഇയാള്‍ക്ക് ലഭിക്കുന്നത്.

ബിസിനസ്സില്‍ താല്‍പര്യമുണ്ടോ?

ബിസിനസ്സില്‍ താല്‍പര്യമുള്ളയാളാണെങ്കില്‍, അത് വഴിയും സിംപിളായി പണമുണ്ടാക്കാം. എന്തൊക്കെ ഐഡിയകള്‍ കൈയ്യിലുണ്ട് എന്ന് ചാറ്റ് ജിപിടി ബോക്‌സിനോട് ചോദിക്കുക. തീര്‍ച്ചയായും അത് നല്ല സജഷന്‍സ് തരും. നിങ്ങളുടെ വൈദഗ്ധ്യം എന്തിലാണെന്ന് ചോദിച്ചറിഞ്ഞ് അതിലുള്ള ഉപദേശങ്ങളും, ടിപ്‌സുകളും എഐ ബോക്‌സ് നല്‍കും.

ബിസിനസ് ഐഡികള്‍ ധാരാളം ഇതിലൂടെ ലഭിക്കും. അത് എങ്ങനെ തുടങ്ങാമെന്ന് നിങ്ങള്‍ തീരുമാനിക്കുക. തീര്‍ച്ചയായും ഈ ഐഡിയ ഉപയോഗിച്ചാല്‍ മികച്ചൊരു സംരംഭകനാവാന്‍ നിങ്ങള്‍ക്ക് സാധിക്കും.

എഐ ചാറ്റ്‌ബോട്ട് പരീക്ഷിച്ചാലോ

നമുക്ക് തന്നെ എഐ ചാറ്റ്‌ബോട്ട് ഉണ്ടാക്കാം. ഇതിനും ചാറ്റ് ജിപിടിയുടെ സഹായം തേടാം. ഇത് നല്ലൊരു വരുമാന മാര്‍ഗമാണ്. എഐയെ എങ്ങനെ പരിശീലിപ്പിച്ച് എടുക്കാം എന്നതാണ് ശ്രദ്ധിക്കേണ്ടത്.

മികച്ചൊരു പ്രോഗ്രാമര്‍ ആവണം നിങ്ങള്‍ എന്നില്ല. ചാറ്റ്ജിപിടിയുടെ നിര്‍ദേശങ്ങള്‍ മാത്രം പരിഗണിച്ചാല്‍ മതി. കുറച്ച് സങ്കീര്‍ണമാണെങ്കിലും ഒന്ന് പഠിച്ചാല്‍ ഇത് നിങ്ങള്‍ക്ക് തന്നെ ഉണ്ടാക്കാം.

ഇമെയില്‍ മാര്‍ക്കറ്റിംഗ് അറിയുമോ?

ഇമെയിലുമായി ബന്ധപ്പെട്ടുള്ള മാര്‍ക്കറ്റിംഗിന് വലിയ സാധ്യത ഇപ്പോഴുണ്ട്. ചാറ്റ്‌ബോട്ട് നിങ്ങളെ മികച്ച ഇമെയില്‍ പലരീതിയില്‍ എഴുതാന്‍ സഹായിക്കും. ഇതിലൂടെ ഒരു ഉല്‍പ്പന്നം വാങ്ങാന്‍ അത് പ്രേരിപ്പിക്കുകയും ചെയ്യും.

ഇതിനൊപ്പം നിങ്ങളുടെ ലിങ്ക് കൂടി ചേര്‍ക്കുമ്പോള്‍ മറ്റ് വരുമാനങ്ങളും ലഭിക്കും. ആമസോണ്‍, ഷോപ്പിഫൈ, കണ്‍വെര്‍ട്ട്കിറ്റ് അടക്കമുള്ളവയുമായി നിങ്ങളുടെ ഇമെയിലും, സര്‍വീസും ലിങ്ക് ചെയ്യുക.

പുസ്തകങ്ങളില്‍ ഒരു കൈ നോക്കിയാലോ

ഇബുക്കുകള്‍ എഴുതാന്‍ നിങ്ങള്‍ പഠിക്കുക. അതിന് ചാറ്റ്ജിപിടി സഹായിക്കും. അത് സ്വയം പ്രസിദ്ധീകരിക്കുകയും ചെയ്യുക. ആമസോണില്‍ വന്‍ ഡിമാന്‍ഡാണ് ഇതിനുള്ളത്. എഐ ബോക്‌സ് വന്നതോടെ എഴുത്തും, നമ്മുടെ പുതിയ ഐഡികളൊക്കെ പുസ്തക രൂപത്തിലാക്കുന്നതുമെല്ലാം എളുപ്പമാണ്. ഇവ നേരിട്ട് ആമസോണിന് വില്‍ക്കാം. കിന്‍ഡില്‍ ഡയറക്ട് പബ്ലിഷിംഗ് പ്ലാറ്റ്‌ഫോമിനെ ഇതിനായി സമീപിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+