കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ പോകാന്‍ മടി കാണിക്കുന്നുണ്ടോ? വഴക്ക് പറയുന്നതിന് മുൻപ് മനസ്സിലാക്കുക

  • By ഭദ്ര
Google Oneindia Malayalam News

സ്‌കൂളിലോ മറ്റു പഠന ക്ലാസുകള്‍ക്കോ പോകാന്‍ കുട്ടികള്‍ മടി കാണിക്കുന്നെങ്കില്‍ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞും നിര്‍ബന്ധിച്ചും പറഞ്ഞയ്ക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് നിങ്ങളുടെ കുട്ടികളോട് ചില കാര്യങ്ങള്‍ ചോദിച്ചറിയുക.

പഠിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ മടി കാരണമാണ് സ്‌കൂളിലും മറ്റു പഠനക്ലാസുകളിലും പോകാന്‍ മടി കാണിക്കുന്നത് എന്ന പൊതുധാരണ ആദ്യം മാതാപിതാക്കള്‍ മാറ്റിവെയ്ക്കുക. നിങ്ങളുടെ കുട്ടികള്‍ നേരിടുന്ന മാനസ്സിക പ്രശ്‌നത്തെ ചോദിച്ച് മനസ്സിലാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. ഇതിന് ചില കാരണങ്ങളുണ്ട്.

സംസാരിക്കണം

സംസാരിക്കണം


തിരക്ക് നിറഞ്ഞ ജീവിതത്തില്‍ കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവരെ ശ്രദ്ധിക്കാനും മാതാപിതാകള്‍ക്ക് സമയമില്ല, പ്രശ്‌നങ്ങള്‍ തുടങ്ങുന്നതും ഇവിടെ നിന്ന് തന്നെയാണ്. കുട്ടികളെ വഴക്ക് പറയാനും ഉപദേശിക്കാനുമല്ലാതെ കുറച്ച് സമയം അവരുമായി സംസാരിക്കന്‍ മാത്രമായി മാറ്റി വെയ്ക്കണം.

 മടിയുണ്ടോ

മടിയുണ്ടോ


സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ മടി കാണിക്കുന്നെങ്കില്‍ ആദ്യം അന്വേഷിക്കേണ്ടത് അതിന്റെ കാരണത്തെയാണ്. അവര്‍ക്ക് നിങ്ങളോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തെ അപേക്ഷിച്ചിരിക്കും തുറന്ന് പറയുന്ന കാര്യങ്ങളിലെ സത്യാവസ്ഥ. കുട്ടികളെ ഭയപ്പെടുത്താതെ കാര്യങ്ങള്‍ പതുക്കെ ചോദിച്ച് മനസ്സിലാക്കുക.

 പീഡനങ്ങള്‍

പീഡനങ്ങള്‍


സ്‌കൂളിലും മറ്റും പഠനക്ലാസുകളിലും കുട്ടികള്‍ പോകാന്‍ മടി കാണിക്കുന്നെങ്കില്‍ അവര്‍ ഏതെങ്കിലും തരത്തിലുള്ള മാനസികമോ ശാരീകമോ ലൈംഗികമോ ആയ പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ടോ എന്നറിയണം. ഇന്ന് സമൂഹത്തില്‍ വിദ്യാര്‍ത്ഥികള്‍ ലൈഗംഗിക പീഡനത്തിന് ഇരയാകുന്നത് സ്‌കൂളുകളില്‍ വച്ചാണ് എന്ന കാര്യം മറക്കാതിരിക്കുക.

പേടി

പേടി


ലൈംഗിക പീഡനങ്ങള്‍ എങ്ങനെയാണ് മാതാപിതാക്കളോട് പറയേണ്ടത് എന്നാണ് ചെറിയ കുട്ടികള്‍ക്ക് അറിയാത്തത്. എന്നാല്‍ പ്രായമായ കുട്ടികള്‍ക്ക് ഇത് തുറന്ന് പറയാന്‍ പേടിയും നാണകേടും. ഇതിന് കാരണം മാതാപിതാക്കള്‍ തന്നെയാണ്. കുട്ടികളുടെ മനസ്സില്‍ ആഴത്തില്‍ നിങ്ങള്‍ തന്നെ പകര്‍ത്തിവച്ച ഭയമാണ് ഇതിന് പുറകില്‍. ഇതാണ് ആദ്യം മാറ്റിയെടുക്കേണ്ടത്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്


ചെറിയ കുട്ടികളോട് സംസാരിക്കുന്നതില്‍ നിന്നും വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അവര്‍ക്ക് ശരീരത്തില്‍ സംഭവിക്കുന്ന മുറിവുകളും വേദനകളും ചോദിച്ചറിയണം. ആദ്യ ചോദ്യത്തില്‍ മറുപടി ലഭിക്കും എന്ന് പ്രതീക്ഷിച്ചാകരുത് ഇത് ചെയ്യുന്നത്.

മുതിര്‍ന്ന കുട്ടികളോട്

മുതിര്‍ന്ന കുട്ടികളോട്


മുതിര്‍ന്ന കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പീഡനം അനുഭവിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് തുറന്ന് പറയാന്‍ പേടിയും നാണക്കേടുമാണ്. ഇതിന് കാരണം ചാരിത്രത്തെക്കുറിച്ചും അഭിമാനത്തെക്കുറിച്ചും മാതാപിതാക്കല്‍ കുട്ടികളില്‍ കുത്തിവെയ്ക്കുന്ന പേടിയാണ്. ഇതാണ് ആദ്യം ഇല്ലാത്താക്കേണ്ടത്. ലൈംഗിക പീഡനത്തിന് ഇരയാകുന്ന കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതിന്റെ പ്രധാന കാരണവും ഇതാണ്. താന്‍ ചെയ്യാത്ത തെറ്റു കൊണ്ട് കളങ്കപ്പെട്ട ശരീരത്തിലെ അഴുക്ക് ഒന്ന് കുളിച്ചാല്‍ മാറുന്നതേയുള്ളൂ എന്ന് മക്കളെ പറഞ്ഞ് മനസ്സിലാക്കാന്‍ നിങ്ങളില്‍ എത്ര പേര്‍ക്ക് സാധിക്കും..?

മാനസിക പീഡനങ്ങളും

മാനസിക പീഡനങ്ങളും


പഠനത്തില്‍ എല്ലാ കുട്ടികള്‍ക്കും ഒരു പോലെ ശോഭിക്കാന്‍ സാധിച്ചെന്ന് വരില്ല. പലര്‍ക്കും പല മേഖലയിലായിരിക്കും കഴിവ്. മാനസികമായി നിങ്ങളുടെ കുട്ടി അമിത സമ്മര്‍ദ്ദം അധ്യാപകരില്‍ നിന്നും അനുഭവിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. നിങ്ങളുടെ കുട്ടിയുടെ നിലവാരം മനസ്സിലാക്കി വേണം സമ്മര്‍ദ്ദം ചെല്ലുത്താന്‍.

വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികള്‍

സ്‌കൂളില്‍ എത്തുന്ന കുട്ടികള്‍ വീട്ടിലേക്ക് തിരിച്ച് പോകാന്‍ മടിക്കുന്നെങ്കില്‍ കുട്ടിയെ പ്രശ്‌നത്തെ ചോദിച്ച് മനസ്സിലാക്കാന്‍ നല്ല അധ്യാപകന്‍ ശ്രമിക്കണം. പല കുട്ടികളും വീട്ടില്‍ നിന്നും അനുഭവിക്കുന്ന ലൈംഗിക ചൂഷണത്തിന്റെ കഥകള്‍ പുറത്ത് കൊണ്ടുവരാന്‍ സാധിച്ചിട്ടുള്ളത് അധ്യാപകര്‍ക്കാണ്.

English summary
How to understand If your child face any sexual abuse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X