ജനിക്കാന്‍ പോകുന്ന കുഞ്ഞിന് മുന്‍ കാമുകിയുടെ പേരിട്ടാലോയെന്ന് ഭാര്യയോട് ഭര്‍ത്താവ്..; പിന്നീട് സംഭവിച്ചത്
യുവാവിന്റെ നിര്‍ദേശം തന്നെ തെറ്റായി പോയി എന്നാണ് നെറ്റിസണ്‍സ് പറയുന്നത്. കുഞ്ഞിന് രണ്ടാളും ചേര്‍ന്ന് വേറെ പേര് നിര്‍ദേശിക്കൂ എന്നും പലരും പറയുന്നു

വിവാഹത്തിന് മുന്‍പ് മറ്റ് പ്രണയങ്ങളും ബന്ധങ്ങളും ഉണ്ടാകുക എന്നുള്ളത് അസാധാരണമല്ല. എന്നാല്‍ പലപ്പോഴും കഴിഞ്ഞ ബന്ധങ്ങളിലെ ഓര്‍മകള്‍ വരാതിരിക്കാനാണ് പൊതുവെ എല്ലാവരും ശ്രദ്ധിക്കാറുള്ളത്. നിലവിലുള്ള ബന്ധത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാതിരിക്കാനാണ് അത്. എന്നാല്‍ ചിലരെങ്കിലും മുന്‍ ബന്ധത്തില്‍ നിന്ന് ഊരിപ്പോരാന്‍ കഴിയാത്തവരുണ്ടാകും. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
റെഡ്ഡിറ്റില്‍ ഒരു യുവാവ് എഴുതിയ കുറിപ്പാണ് ഇതിന് ആധാരം. തന്റെ ഭാര്യ ഗര്‍ഭിണിയാണ് എന്നും വൈകാതെ കുഞ്ഞ് ജനിക്കുമെന്നും പറഞ്ഞ് കൊണ്ടാണ് ഒരു യുവാവ് റെഡ്ഡിറ്റില്‍ കുറിപ്പെഴുതിയത്. കുഞ്ഞ് ജനിക്കാന്‍ പോകുന്നതിന് മുന്‍പ് പേര് കണ്ടെത്തുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ കുഞ്ഞിനിടാന്‍ ഉദ്ദേശിക്കുന്ന പേര് മുന്‍ കാമുകിയുടേതാണെങ്കിലോ. ഇക്കാര്യമാണ് യുവാവ് വിശദീകരിക്കുന്നത്.
തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആണാണോ പെണ്ണാണോ എന്നാണോ എന്ന് അറിയില്ല. എങ്കിലും കുഞ്ഞിന് എന്ത് പേരിടണം എന്ന് ഞാനും ഭാര്യയും ആലോചിക്കാന്‍ തുടങ്ങി. തന്റെ മുന്‍ കാമുകിയുടെ പേരായ നാന്‍സി എന്ന പേരിടാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നാണ് യുവാവ് പറയുന്നത്. ആറ് വര്‍ഷം മുന്‍പ് തനിക്കൊരു പ്രണയമുണ്ടായിരുന്നു എന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവള്‍ മരിച്ച് പോയി എന്നും ഇയാള്‍ പറയുന്നു.

അവളെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കിപ്പോഴും വിഷമമാണ്. അതിനാല്‍ അവളുടെ ഓര്‍മ്മക്കായി എന്റെ കുട്ടിക്ക് അവളുടെ പേര് ഇടണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ തന്റെ ഭാര്യയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്ക് താല്‍പര്യമില്ല എന്നാണ് തോന്നുന്നത് എന്നും യുവാവ് പറയുന്നു. അത് അംഗീകരിക്കാനാകില്ല എന്നാണ് ഭാര്യ തന്നോട് പറഞ്ഞത് എന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നാന്‍സി തന്റെ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയ ആളായിരുന്നു എന്നും തനിക്ക് അവളെ മറക്കാന്‍ കഴിയില്ല എന്നും യുവാവ് പറയുന്നു. അവള്‍ എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. എന്നാല്‍ എന്റെ ഭാര്യ ഇതിന് സമ്മതിക്കുന്നില്ല. അതിനാല്‍ ഈ ശ്രമം വേദനയോടെ ഉപേക്ഷിച്ചു എന്നുമാണ് യുവാവ് പറയുന്നത്. അതേസമയം മുന്‍ കാമുകി, കാമുകന്‍മാരുടെ പേര് കുഞ്ഞുങ്ങള്‍ക്ക് ഇടുന്നത് ശരിയല്ല എന്നാണ് യുവാവിനോട് നെറ്റിസണ്‍സ് പറയുന്നത്.
നിങ്ങളുടെ ഭാര്യയാണ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവെക്കുന്നതെങ്കില്‍ നിങ്ങള്‍ അംഗീകരിക്കുമോ എന്നാണ് പലരും യുവാവിനോട് ചോദിക്കുന്നത്. ഭാര്യയോട് കൂടുതല്‍ ബഹുമാനം കാണിക്കൂ എന്നും കുഞ്ഞിന് മറ്റൊരു മനോഹരമായ പേര് കണ്ടെത്തൂ എന്നുമാണ് യുവാവിനോട് നെറ്റിസണ്‍സ് പറയുന്നത്.












Click it and Unblock the Notifications