ഭർത്താവ് തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ടു; യുവതിക്ക് രക്ഷയായത് വാച്ച്...
മരണത്തില്‍ നിന്ന് ഒരു സ്ത്രീ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാരണമായത് ഒരു വാച്ചാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ.. വിശ്വാസിച്ചാലും ഇല്ലെങ്കിലും സംഭവം സത്യം ആണ്. ജീവനോടെ കുഴയില്‍ കുഴിച്ചിട്ട യുവതി രക്ഷപ്പെടാന്‍ കാരണമായ പ്രധാന ഘടങ്ങളില്‍ ഒന്നായിരുന്നു അവര്‍ ധരിച്ചിരുന്ന വാച്ച്.
യുവതിയുടെ ഭര്‍ത്താവ് തന്നെയായിരുന്ന ഇവരെ തട്ടിക്കൊണ്ടു പോയി ജീവനോടെ കുഴിച്ചിട്ടത്. ഇവരെ ചെറിയ കുഴിയുണ്ടാക്കി കുഴിച്ചിട്ട ശേഷം ഭര്‍ത്താവ് തിരിച്ചുപോയി.42 കാരിയായ യംഗ് സൂക്ക് ആനിനെ സിയാറ്റിലിൽ നിന്ന് 60 മൈൽ തെക്ക് പടിഞ്ഞാറുള്ള ഒരു പ്രാന്തപ്രദേശത്താണ് കണ്ടെത്തിയത്.

കഴിഞ്ഞ ഒക്ടോബർ 16ന് ഉച്ചകഴിഞ്ഞാണ് സംഭവം എന്ന് 42 കാരിയെ കണ്ടെത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു, 'തന്റെ റിട്ടയർമെന്റ് പണം അവൾക്ക് നൽകുന്നതിനേക്കാൾ അവളെ കൊല്ലുന്നതാണ് നല്ലതെന്ന് പറഞ്ഞായിരുന്നു ഇവരെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. സൂക്ക് തന്റെ വീട്ടിലാണ് താമസം.

തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പ് ഭർത്താവ് സൂക്കിനെ ബെഡ്റൂമിൽ വെച്ച് ടാപ്പ് കൊണ്ട് ബന്ധിച്ചു. അതിന് ശേഷം ആണ് തട്ടിക്കൊണ്ടുപോയത്. ഒരു വന മേഖലയിലേക്കാണ് ഇവരെ കൊണ്ടുപോയത്. പിന്നീട് ഇയാൾ തന്നെ ഒരു കുഴി കുത്തി ഭാര്യയെ അതിൽ കിടത്തി.
അവൾ മരിക്കാൻ പോവുകയാണെന്ന് അയാൾ പറഞ്ഞു. ഇതിന് പിന്നാലെ അയാൾ കുഴിക്ക് ചുറ്റും നടന്നു. പിന്നീട് മണ്ണ് കുഴിയിലേക്കിട്ടു, നടന്നു..

യംഗ് സൂക്കും അവളുടെ ഭർത്താവ് ചായ് ക്യോങ്ങും വിവാഹമോചനത്തിനുള്ള ഒരുക്കത്തിലാണ് .പക്ഷേ ചായ് ക്യോങ്ങ് സൂക്കിന്റെ വീടാണ് ഉപയോഗിക്കുന്നതു. പണത്തിന്റെ പേരിൽ യിവർ രണ്ടു പേരും തമ്മിൽ ഢായറാഴ്ച വളക്ക് നടന്നു. ഇതിനു പിന്നാലെയാണ് സൂക്കിനെ തട്ടിക്കൊണ്ട് പോയത്. അതേസമയം, അവളുടെ ആപ്പിൾ വാച്ച് ഉപയോഗിച്ച് 911-ലേക്ക് വിളിക്കാൻ സൂക്കിന് കഴിഞ്ഞു. കൂടാതെ, അവളുടെ 20 വയസ്സുള്ള മകൾക്ക് ഒരു എമർജെൻസി സന്ദേശവും പോയി.

ഭാഗ്യവശാൽ, ആഴം കുറഞ്ഞ കുഴിയി ആയത് കൊണ്ട് സൂക്കിന് തന്നെ മണ്ണ് നീക്കി പുറത്തുവരാൻ സാധിച്ചു. കുഴിയിൽ ഇട്ടതിനുശേഷം സൂക്ക് പെട്ടെന്ന് ബോധം വീണ്ടെടുത്തു. ഏതാണ്ട് അരമണിക്കൂർ അവർ രക്ഷപ്പെടാൻ എടുത്തു. പിന്നീട് അടുത്തുകണ്ട ഷെഡിലിരുന്നു. എന്തായാലും അത്ഭുതകരമായി അവർ രക്ഷപ്പെട്ടു...












Click it and Unblock the Notifications