Get Updates
Get notified of breaking news, exclusive insights, and must-see stories!

15 വര്‍ഷമായി പണിയെടുക്കുന്നില്ല, ശമ്പളം 55 ലക്ഷം; കമ്പനിയില്‍ നിന്ന് ഇതൊന്നും പോരെന്ന് ജീവനക്കാരന്‍

വാഷിംഗ്ടണ്‍: ഒരു ജീവനക്കാരന് നമ്മള്‍ വെറുതെ ശമ്പളം കൊടുക്കുമോ? ഒരിക്കലുമില്ല എന്നായിരിക്കും നമ്മുടെ എല്ലാം ഉത്തരം. എന്നാല്‍ അങ്ങനെ സംഭവിക്കാം എന്ന് പറയേണ്ടി വരും. ലോകപ്രശസ്ത ഐടി കമ്പനിയായ ഐബിഎമ്മിലെ ഒരു ജീവനക്കാരനെ കുറിച്ചാണ് പറയുന്നത്. ഇയാളിപ്പോള്‍ കമ്പനിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്.

തന്നെ കമ്പനി പല കാര്യങ്ങളിലും തഴഞ്ഞുവെന്നാണ് ഇയാള്‍ അറിയിച്ചിരിക്കുന്നത്. കാര്യം കേട്ടപ്പോള്‍ എല്ലാവരും അമ്പരന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരിക്കുന്നത് ഇയാളുടെ പരാതിയാണ്. എങ്ങനെയാണ് ഇയാള്‍ പണിയെടുക്കാതെ ശമ്പളം വാങ്ങിയതെന്ന കാര്യമാണ് ഏറ്റവും ചര്‍ച്ചയായിരിക്കുന്നത്.

IBM

15 വര്‍ഷമായി അവധിയില്‍ ജീവനക്കാരന്‍

ഐബിഎമ്മിന്റെ ജീവനക്കാരനായ ഇയാന്‍ ക്ലിഫോര്‍ഡ് 15 വര്‍ഷമായി അവധിയിലാണ്. എന്നാല്‍ ഇയാള്‍ക്ക് ശമ്പളം ലഭിക്കുന്നുമുണ്ട്. കാരണം അസുഖബാധിതനായിട്ടാണ് ഇയാന്‍ അവധിയില്‍ പ്രവേശിക്കുന്നത്. ഇത് കമ്പനിയില്‍ അനുവദനീയമാണ്. 2008 മുതല്‍ ഇയാന്‍ അതുകൊണ്ട് അവധിയിലാണ്.

എന്നാല്‍ ഇയാള്‍ ഇപ്പോള്‍ കമ്പനിക്കെതിരെ കോടതിയില്‍ പോയിരിക്കുകയാണ്. തനിക്ക് ശമ്പളം വര്‍ധിപ്പിച്ചില്ലെന്ന് കാണിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്. പതിനഞ്ച് വര്‍ഷമായി അവധിയിലായിട്ടും ഇയാള്‍ ശമ്പളത്തിനായി കേസ് നല്‍കിയതാണ് പലരെയും അത്ഭുതപ്പെടുത്തിയത്.

പത്ത് വര്‍ഷമായി ഫീല്‍ഡില്‍ ഇല്ല

ഇയാന്‍ ക്ലിഫോര്‍ഡ് നേരത്തെ ഐബിഎമ്മിലെ ഉദ്യോഗസ്ഥനായിരുന്നു. പക്ഷേ 2013 മുതല്‍ മെഡിക്കലി വിരമിച്ച ജീവനക്കാരനാണ്. എന്നാല്‍ തനിക്ക് നല്‍കി കൊണ്ടിരിക്കുന്ന തുക കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി വര്‍ധിച്ചിട്ടില്ലെന്നും ഇയാന്‍ പറയുന്നു.

2013ല്‍ ഇയാന്റെ പരാതി പരിഗണിച്ചാണ് ഐബിഎമ്മും തമ്മില്‍ ഒരു കരാറുണ്ടാക്കുന്നത്. അത് പ്രകാരം കമ്പനിയുടെ ഭിന്നശേഷി പദ്ധതിയില്‍ അദ്ദേഹത്തെയും ഉള്‍പ്പെടുത്തുകയായിരുന്നു. ഇത് പ്രകാരം വര്‍ഷത്തില്‍ 55 ലക്ഷം രൂപയായിരുന്നു ഇയാള്‍ക്ക് ലഭിച്ച് കൊണ്ടിരുന്നത്.

നിയമം ഇങ്ങനെ

ഐബിഎമ്മിന്റെ ഹെല്‍ത്ത് പ്ലാന്‍ പ്രകാരം ശമ്പളത്തിന്റെ 75 ശതമാനം ഇയാന്‍ ക്ലിഫോര്‍ഡിന് ലഭിക്കും. നിലവില്‍ വാര്‍ഷിക ശമ്പളമായി ലഭിക്കുന്ന 55 ലക്ഷം 65ാം വയസ്സ് വരെ ഇയാന് ലഭിക്കും. എന്നാല്‍ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തന്നെ ഇയാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷമായി തനിക്ക് ശമ്പളം വര്‍ധിപ്പിച്ചിട്ടില്ലെന്ന് ഇയാന്‍ പറയുന്നു. തന്റെ രോഗാവസ്ഥയില്‍, നേരിടുന്ന വിവേചനമാണിതെന്ന് ഇയാന്‍ പറയുന്നു. 2013 മുതല്‍ തനിക്ക് ശമ്പളം വര്‍ധിച്ചിട്ടില്ല. ഇപ്പോള്‍ ലഭിക്കുന്ന തുക വിലക്കയറ്റം കാരണം ഒന്നിനും തികയാത്ത അവസ്ഥാണെന്നും ഇയാന്‍ പറയുന്നു.

ഇയാനുള്ള മറുപടി ഇങ്ങനെ

ഇയാന്റെ ഹര്‍ജി എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ തള്ളി. ഈ തുക തന്നെ ധാരാളമാണെന്ന് ട്രിബ്യൂണല്‍ പറഞ്ഞു. 50000 ഡോളറിന്റെ മൂല്യം കുറഞ്ഞാല്‍ പോലും ഇത് വളരെ വലിയ തുകയാണെന്ന് ട്രിബ്യൂണല്‍ പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയ ഈ വിഷയത്തില്‍ ട്രോളുമായി എത്തിയിരിക്കുകയാണ്.

ജോലിയൊന്നും എടുക്കാതെ 55 ലക്ഷം രൂപ ശമ്പളം എവിടെയാണ് ലഭിക്കുകയെന്നാണ് യൂസര്‍മാര്‍ ചോദിച്ചു. എന്നിട്ടും പരാതി കൊടുത്ത ഇയാനെയാണ് പലരും പരിഹസിക്കുന്നത്. ജോലി കിട്ടാന്‍ തന്നെ പാടാണെന്നും, അപ്പോഴാണ് ലക്ഷങ്ങള്‍ വെറുതെ ഇരുന്ന് കിട്ടുന്നതെന്നും നിരവധി പേരാണ് കുറിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+