2024 ന് മുമ്പ് ഈ അമ്മയും മകനും തമ്മില്‍ കണ്ടാല്‍ പോലീസ് പിടിക്കും, ജയിലിലടക്കും; കാരണം?
അമ്മയോടും മകനോടും പരസ്പരം കണ്ടാൽ കേസെടുക്കുമെന്ന് പറയുന്ന പോലീസോ? ഇനി പറയാൻ പോകുന്ന കാര്യം കേൾക്കുമ്പോൾ നിങ്ങൾ ചോദിക്കാൻ പോകുന്നത് ഈ ചോദ്യമായിരിക്കും. പക്ഷേ സംഭവം സത്യമാണ്. ഈ അമ്മയും മകനും തമ്മിൽ കണ്ടാൽ പോലീസ് പിടിച്ച് അകത്തിടുമെന്ന കാര്യത്തിൽ സംശയമില്ല. രണ്ട് വർഷത്തേക്കാണ് ഇവർക്ക് വിലക്ക്. ഇനി എന്തുകൊണ്ടാണ് പോലീസ് ഇങ്ങനെ ഒരു മുന്നറിയിപ്പ് നൽകിയതെന്ന് നോക്കാം..
രണ്ടുവർഷത്തേക്ക് പരസ്പരം കണ്ടുമുട്ടിയാൽ രണ്ടു പേരെയും പിടിച്ച് ജയിലിൽ ഇടുമെന്ന് പോലീസ് കർശനമായ പറഞ്ഞിട്ടുണ്ട്. സാധരണ ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് നൽകിയതായി എവിടെയും കേട്ടുകാണില്ല, അപൂർവങ്ങളിൽ അപൂർവമാണ് ഈ സംഭവം. കാമുകി കാമുകന്മാരോടൊക്കെ ഇത്തരത്തിൽ പറഞ്ഞുകേട്ടിട്ടുണ്ട്.

യുകെയിലെ തേംസ് വാലിയിൽ നിന്നുള്ള ഒരു അമ്മയ്ക്കും മകനും ആണ് പോലീസ് മുന്നറിയിപ്പ് നൽകിയത്. 54 -കാരിയായ ടീന ലീനിനും അവരുടെ 31 -കാരനായ മകൻ ജാമി പവറിനുമാണ് തേംസ് വാലി പോലീസ് ഈ ശാസന നൽകിയിട്ടുള്ളത്. 2024 വരെ പരസ്പരം കണ്ടുമുട്ടരുത് എന്നാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

ഇവർ ഈ നിർദ്ദേശം മറികടന്ന് തമ്മിൽ കണ്ടുമുട്ടിയാൽ രണ്ടുപേരെയും പിടിച്ച് ജയിലിൽ ഇടുമെന്നാണ് പോലീസ് വ്യക്തമാക്കി. മിൽട്ടൺ കെയിൻസ് കൗണ്ടി കോടതി ആണ് പൊലീസിന് 2024 സെപ്തംബർ വരെ പ്രാബല്യത്തിൽ വരുന്ന ഈ സാമൂഹിക വിരുദ്ധ സിവിൽ ഇഞ്ചക്ഷൻ നടപ്പിലാക്കാൻ അനുമതി നൽകിയത്. അമ്മയും മകനും തമ്മിൽ കണ്ടുമുട്ടിയാൽ ഉണ്ടാകുന്ന വഴക്കുമ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങഴും സഹിക്കാൻ പറ്റാതായതോടെയാണ് പോലീസ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

ഇവർ കണ്ടുമുട്ടിയാൽ തമ്മിൽ വഴക്കിടുകയും അയൽവാസികളെ വഴക്ക് പറയുകയും ചെയ്യാറുണ്ട്. സമീപവാസികളെ തെറി വിളിക്കുകയും അ അധിക്ഷേപിക്കുകയും ചെയ്യുന്നത് ഇവർക്ക് ഒരു പതിവാണ്. ഇതുമാത്രമല്ല ഒരുവ ആവശ്യവുമില്ലാതെ അടിയന്തര സേവന ദാദാക്കളെ വിളിച്ചുവരുത്തി പറ്റിക്കുന്നതും ഇവരുടെ പതിവാണ്. അയൽവാസികൾക്കും നാട്ടുകാർക്കും എന്നുവേണ്ട ഒട്ടുമിക്ക എല്ലാ ആൾക്കാർക്കും ഇവരെ കൊണ്ട് ശല്യമായതോടെയാണ് ഇവരെ പറ്റി നാട്ടുകാർ പരാതി നൽകിയത്.

ഇവരുടെ ഇത്തരം പ്രവർത്തനങ്ങളിൽ സഹികെട്ട് ദിനംപ്രതി 100 കണക്കിന് പരാതികളാണ് പോലീസ് സ്റ്റേഷനിൽ എത്തുന്നത്. പൊലീസും നാട്ടുകാരും നിരവധി തവണ ഇവരെ ഉപദേശിച്ചെങ്കിലും ഇവർ ഇത്തരം പ്രവൃത്തികൾ തുടർന്നു. ഒടുവിൽ സഹികെട്ടാണ് കോടതിയുടെ അനുവാദത്തോടെ പോലീസ് രണ്ട് വർഷം ഇവർ തമ്മിൽ കാണരുതെന്ന തീരുമാനത്തിൽ എത്തിയത്.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications