Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്‌സില്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ടോ? പരീക്ഷണം ചിലപ്പോള്‍ 'പണി'യാകും

വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തെ ദാമ്പത്യം കഴിഞ്ഞ് സ്വന്തം വീട്ടില്‍ പോകുന്ന ഭൂരിപക്ഷം പെണ്‍കുട്ടികളുടെയും പ്രശ്‌നം ഇത്തരത്തില്‍ പെടുന്നതാണെന്ന് ചില പഠനങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്.

സെക്‌സില്‍ മടുപ്പ് തോന്നാതിരിക്കാന്‍ പരീക്ഷണങ്ങള്‍ നല്ലതാണ്. എന്നാല്‍ അത് പങ്കാളിയുടെ കൂടി താത്പര്യങ്ങള്‍ക്ക് അനുലരിച്ച മാത്രമേ സ്വീകരിക്കാവൂ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് കിട്ടുന്നത് നല്ല പണി തന്നെയായിരിക്കും. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തെ ദാമ്പത്യം കഴിഞ്ഞ് സ്വന്തം വീട്ടില്‍ പോകുന്ന ഭൂരിപക്ഷം പെണ്‍കുട്ടികളുടെയും പ്രശ്‌നം ഇത്തരത്തില്‍ പെടുന്നതാണെന്ന് ചില പഠനങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്.

വിവാഹം കഴിഞ്ഞ ഉടന്‍തന്നെ താന്‍ കണ്ടും കേട്ടും പരിചയമുള്ള വിചിത്രമായ ലൈംഗിക രീതികള്‍ ഭര്‍ത്താവ് പുറത്തെടുത്താല്‍. സെക്‌സിനെക്കുറിച്ച് കേട്ടുകേള്‍വി മാത്രമുള്ള ആ പെണ്‍കുട്ടി ഭര്‍ത്താവിന്റെ അസാധാരണമായ പെരുമാറ്റത്തിനു മുന്നില്‍ പകച്ചുപോകുകയെ ഉള്ളൂ. പിന്നീട് സെക്‌സില്‍ മടുപ്പ് വരും. അത് ദമ്പത്യ ജീവിതത്തെ കാര്യമായി ബാധിക്കുകയും ചെയ്യും.

 തുറന്ന് പറച്ചില്‍

തുറന്ന് പറച്ചില്‍

മനസുകൊണ്ട് പൊരുത്തപ്പെടാനാവാത്ത രീതികളുമായി പരീക്ഷണം എന്ന പേരില്‍ ബാര്യയുടെ അടുത്ത് ചെന്നാല്‍ ദമ്പതികലെ പരസ്പരം അകറ്റുകയാണ് ചെയ്യുക. സെക്‌സിനോടുള്ള ഭാര്യയുടെ താത്പര്യക്കുറവായി ഭര്‍ത്താവ് തെറ്റിദ്ധരിക്കുകയും ചെയ്യും. ലൈംഗിക താല്‍പര്യങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളുടെ തുറന്നുപറച്ചില്‍ ഉണ്ടായിരുന്നുവെങ്കില്‍ ആ ദാമ്പത്യ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്താതിരിക്കാം.

 താത്പര്യമുണ്ടെങ്കില്‍ മാത്രം

താത്പര്യമുണ്ടെങ്കില്‍ മാത്രം

ലൈംഗികതയില്‍ പരീക്ഷണങ്ങള്‍ നല്ലതാണ്. സെക്‌സില്‍ മടുപ്പ് തോന്നാതിരിക്കാന്‍ പരീക്ഷണങ്ങള്‍ സഹായിക്കും. എന്നാല്‍ പങ്കാളിക്കുകൂടി താല്‍പര്യമുള്ള രീതികള്‍ മാത്രമാണ് സ്വീകരിക്കേണ്ടത്. ഇക്കാര്യത്തില്‍ പരസ്പരം തുറന്ന ചര്‍ച്ചകള്‍ ഉണ്ടാവണം.

വ്യത്യസ്തം

വ്യത്യസ്തം

സെക്‌സിനെക്കുറിച്ചുള്ള കാഴ്ചപ്പാട് പലരിലും പലരീതിയിലായിരിക്കും. പ്രത്യേകിച്ച് യാഥാസ്ഥിതിക ചുറ്റുപാടില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടികള്‍ക്ക്.

സ്ത്രീ ബഹുദൂരം പിന്നില്‍

സ്ത്രീ ബഹുദൂരം പിന്നില്‍

പുരുഷന് സെക്‌സിനെക്കുറിച്ചുള്ള ധാരണ നന്നേ ചെറുപ്പം മുതല്‍ ലഭിച്ചു തുടങ്ങും. ഇത് സുഹൃത്തുക്കളില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നെല്ലാം പുരുഷനു ലഭിക്കും. ലൈംഗിക സാക്ഷരതയുടെ കാര്യത്തില്‍ സ്ത്രീ പുരഷനേക്കാള്‍ ബഹുദൂരം പിന്നിലാണ്.

ദോഷം ചെയ്യും

ദോഷം ചെയ്യും

വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ത്തന്നെ ലൈംഗി പരീക്ഷണങ്ങള്‍ നടത്തുന്നത് ദോഷം ചെയ്യും. പങ്കാളികള്‍ പരസ്പരം അടുത്തറിഞ്ഞതിനു ശേഷം മാത്രം അത്തരം രീതികള്‍ പരീക്ഷിക്കുക.

മനസ്സിലാക്കണം

മനസ്സിലാക്കണം

ശാരീരികമായും മാനസികമായുമുള്ള പൊരുത്തം ലൈംഗികതയുടെ മാധുര്യം വര്‍ധിപ്പിക്കും. അതിനാല്‍ വിവാഹത്തിനു ശേഷം പങ്കാളികള്‍ അഭിരുചികള്‍ പരസ്പരം മനസിലാക്കാന്‍ ശ്രമിക്കണം.

 അനുകരിക്കരുത്

അനുകരിക്കരുത്

നീലച്ചിത്രങ്ങളാണ് പലപ്പോഴും പുരുഷനെ ലൈംഗിക പരീക്ഷണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. നീലച്ചിത്രങ്ങളിലെ തെറ്റായ പല പൊസിഷനുകളും അനുകരിക്കാന്‍ ചില പുരുഷന്മാരെങ്കിലും ശ്രമിക്കാറുണ്ട്.

 സംതൃപ്തി

സംതൃപ്തി

മൃഗീയമായ ലൈംഗിക പരീക്ഷണങ്ങളോട് പൊതുവേ സ്ത്രീകള്‍ക്ക് താല്‍പര്യം കുറവാണ്. ഇത്തരം ലൈംഗിക രീതികള്‍ സ്ത്രീകള്‍ പൊതുവേ വേദനാജനകമായിരിക്കും. അതുകൊണ്ടുതന്നെ അതില്‍ നിന്നും ലൈംഗിക സംതൃപ്തി ലഭിക്കുന്നുമില്ല.

 ലൈംഗീകത

ലൈംഗീകത

സ്‌നേഹപൂര്‍വമാണ് സമീപനമാണ് ദാമ്പത്യജീവിതത്തില്‍ സെക്‌സിന്റെ കാര്യത്തില്‍ വേണ്ടത്. സെക്‌സില്‍ പുതുമയുടെ ആവശ്യം പങ്കാളിലെ ബോധ്യപ്പെടുത്തണം.ആഗ്രഹിക്കുന്ന രീതികളെക്കുറിച്ചും അതില്‍ നിന്നും ഇരുവര്‍ക്കും ലഭിക്കുന്ന ലൈംഗിക സുഖത്തെക്കുറിച്ചും പങ്കാളിയോട് തുറുന്നു സംസാരിക്കാന്‍ മടിക്കേണ്ടതില്ല.താല്‍പര്യമില്ലാത്ത രീതികള്‍ക്ക് വഴങ്ങേണ്ടതില്ല. എന്നാല്‍ എന്തുകൊണ്ട് താല്‍പര്യമില്ലെന്ന് ഭര്‍ത്താവിനെ ബോധിപ്പിക്കേണ്ടതുമുണ്ട്. അതില്‍ സ്‌നേഹത്തിന്റെ ഏറ്റക്കുറച്ചില്‍ കണ്ടെത്തേണ്ടതില്ല.

 സ്‌നേഹക്കുറവ്

സ്‌നേഹക്കുറവ്

പരീക്ഷണങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഭാര്യയ്ക്ക് തന്നോട് സ്‌നേഹക്കുറവാണെന്ന് തെറ്റിദ്ധരിക്കുകയുമരുത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+