ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചാലും ശരീരം അനുവദിക്കാത്ത അനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടോ
ഉറക്കത്തില്‍ എത്രതന്നെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചാലും കിടക്കയിലേക്ക് ആരോ പിടിച്ച് വലിയ്ക്കുന്ന അനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ... ചിലപ്പോള്‍ എഴുന്നേല്‍ക്കുന്നതായി തോന്നുകയും എന്നാല്‍ ശരീരത്തിന് ചലനങ്ങള്‍ ഒന്നും സംഭവിക്കാതെ തന്നെ കിടക്കുകയും ചെയ്യാറുണ്ട്.
ഏത് പ്രായക്കാര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന കാര്യമാണിത്. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയും പിന്നീടുള്ള കാര്യങ്ങള്‍ ചെയ്തുവെന്ന് തോന്നുകയും ചെയ്യും. എന്നാല്‍ ഒന്നും സംഭവിച്ചും കാണില്ല. ഉറക്കത്തില്‍ സ്വപ്‌നം കണ്ടതാണെന്ന് പലരും വിചാരിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ഇതല്ല.

സ്ലീപ് പാരലൈസിസ്
സ്ലീപ് പാരലൈസിസ് എന്നറിയപ്പെടുന്ന അവസ്ഥയിലൂടെയാണ് നിങ്ങളപ്പോള്‍ ക
ന്ന് പോകുന്നത്. നിദ്രയില്‍ ശരീരം തളര്‍ന്ന് അവസ്ഥ. മസിലുകള്‍ ചലിക്കാത്ത അവസ്ഥ.

എന്നാല്‍ മസ്തിഷ്‌കം പ്രവര്‍ത്തിക്കും
ശരീരത്തിലെ മസിലുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും തലച്ചോറിലെ നാഡികള്‍ കൃത്യമായി പ്രവര്‍ത്തിക്കും ഇതിനാലാണ് എഴുന്നേറ്റതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നത്.

അവസ്ഥയോട് മല്ലിടരുത്
നിങ്ങള്‍ ആയിരിക്കുന്ന അവസ്ഥയോട് മല്ലിട്ട് ജയിക്കാന്‍ ശ്രമിക്കരുത്. പകരം ശരീരത്തെ റിലാക്‌സ് ആകാന്‍ അനുവദിക്കണം. പതുകെ എഴുന്നേല്‍ക്കാന്‍ സഹായിക്കണം.

അവസ്ഥയോട് മത്സരിച്ചാല്‍
സ്ലീപിങ് പാരലൈസിസിനോട് മത്സരിക്കാന്‍ ശ്രമിച്ചാല്‍ മസിലുകള്‍ക്ക് ക്ഷീണം സംഭവിക്കും. ഇത് തലമുടി മുതല്‍ കാലിലെ നഖം വരെ ക്ഷീണം അനുഭവപ്പെടുന്നതിന് കാരണമാകും.












Click it and Unblock the Notifications