ടെക്‌നോ ഐടി സൊല്യൂഷനില്‍ ബിടെകുകാര്‍ക്ക് അവസരം
കൊച്ചി: കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോ ഐടി സൊല്യൂഷന്‍ എന്‍ജിനീയറിംഗ്
ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പിഎച്ച്പി ഡവലപ്പേഴ്‌സ് തസ്തികയിലേക്ക് എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് പുറമേ ബിഇ ഉള്‍പ്പെടെയുള്ള അടിസ്ഥാന ബിരുദമുള്ളവര്‍ക്കും ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. മൂന്ന് വര്‍ഷം വരെ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കൊച്ചി, എറണാകുളം എന്നിവിടങ്ങളിലായിരിക്കും ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം. ജൂലൈ 20നായിരിക്കും വാക്ക് ഇന്‍ ഇന്റര്‍വ്യൂ.
ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഡിസൈനിംഗ് എന്നീ തസ്തികകളാണ് ഒഴിവുള്ളത്. പിഎച്ച്പി, കോഡ് ഇഗ്നൈറ്റര്‍, കേക്ക് പിഎച്ച്പി, മൈഎസ്‌ക്യുഎല്‍, ജാവാസ്‌ക്രിപ്റ്റ്, ജെ ക്വറി, അജാക്‌സ് എന്നിവയിലും പ്രാവീണ്യം നേടിയിട്ടുള്ളവരായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍. ഇതിന് പുറമേ സ്‌പോക്കണ്‍ ഇംഗ്ലീഷ്, എച്ച്ടിഎംഎല്‍, ടൈം മാനേജ്‌മെന്റ് എന്നിവയും അറിഞ്ഞിരിക്കണം.

ഈ മേഖലയില്‍ നല്‍കുന്ന മികച്ച ശമ്പളമായിരിക്കും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുക. ജൂലൈ 24ന് കൊച്ചിയില്‍ വച്ചായിരിക്കും വാക്ക് ഇന്‍ ഇന്റര്‍വ്യൂ. മുന്‍കൂട്ടി ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നവര്‍ക്കാണ് വാക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുക.












Click it and Unblock the Notifications