കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്‍സറിനെ പ്രതിരോധിക്കാനുള്ള പല മരുന്നുകളും ഹൃദ്രോഗങ്ങള്‍ക്ക് വഴിയൊരുക്കും

  • By ഭദ്ര
Google Oneindia Malayalam News

കാന്‍സര്‍ രോഗത്തിന് നിര്‍ദേശിക്കുന്ന പല മരുന്നുകളും ഹൃദ്രോഗത്തിന് വഴിയൊരുക്കുമെന്ന് പഠനങ്ങള്‍. കാന്‍സര്‍ സെല്ലുകളെ ഇല്ലാതാക്കി പ്രതിരോധ ശക്തിയ്ക്ക് കഴിയ്ക്കുന്ന മരുന്നകളാണ് ഹൃദ്രോഘത്തിന് കാരണമാകുന്നത്.

കാന്‍സര്‍ തെറാപ്പിയിലൂടെ ഹൃദ്രോഘം ബാധിച്ചവര്‍ കുറവല്ല. കാന്‍സര്‍ രോഗത്തിന് ചികിത്സ തേടുന്ന രോഗികള്‍ പലരും കാന്‍സര്‍ സെല്ലുകള്‍ നശിച്ചാലും പ്രതിരോധ ശേഷി നഷ്ടപ്പെട്ടോ, പെട്ടെന്നുള്ള ഹൃദയാഘാതം ബാധിച്ചോ ആയിരിക്കും മരിക്കുന്നത്. കാന്‍സര്‍ രോഗികള്‍ ഹൃദ്രോഘത്താല്‍ മരിക്കുന്നതിന്റെ കാരണം തേടി നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യം പുറത്ത് വിട്ടത്.

 15-drugs

സ്‌കിന്‍ കാന്‍സര്‍ ബാധിച്ച രണ്ട് രോഗികള്‍ ആദ്യത്തെ ഡോസ് മെഡിസിന്‍ രണ്ടാഴ്ച സ്വീകരിച്ചതിന് ശേഷം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയുണ്ടായി. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പരാമര്‍ശിച്ച വിവരത്തെ അടിസ്ഥാനമാക്കി നടത്തി പഠനത്തില്‍ ഇവര്‍ കഴിച്ച മരുന്നാണ് മരണത്തിന് കാരണമായത് എന്നു കണ്ടെത്തുകയുണ്ടായി.

ഇപ്പോഴും വിപണിയിലുള്ള മരുന്നാണ് ഇതെന്നും വ്യക്തമാക്കുന്നു. ഹൃദയത്തെ മാത്രമല്ല ശരീരത്തിലെ മസിലുകളുടെ തളര്‍ച്ചയ്ക്കും ഇത് കാരണമാകുന്നു. രണ്ട് രോഗികളുടെ മരണത്തെ തുടര്‍ന്ന് നടത്തിയ പഠനത്തില്‍ 20,594 രോഗകളും ഇതേ മരുന്നുകള്‍ കഴിയ്ക്കുന്നുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ഇതില്‍ 27ശതമാനം ആളുകള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളും കണ്ടെത്തി.

English summary
Doctors have found a disturbing downside to some powerful new drugs that harness the immune system to fight cancer: In rare cases, they may cause potentially fatal heart damage, especially when used together.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X