സെപ്റ്റംബര്‍ 5: അദ്ധ്യാപകരേ നിങ്ങള്‍ക്കായി... എന്തുകൊണ്ട് സെപ്റ്റംബര്‍ 5...?
ജീവിതത്തിൽ മാതാപിതാക്കൾക്കൊപ്പമോ ചിലപ്പോൾ അതിലധികമോ സ്ഥാനമുള്ള, നിസഹായതകളിൽ കൂട്ടുനിന്ന, കൺകോണുകളിൽ നനവു പടരുമ്പോൾ തുടച്ച, ഇനി എന്തു ചെയ്യണമെന്ന സങ്കീർണ്ണതകളിൽ ഒപ്പം നിന്ന, സിലബസിനപ്പുറം സൗഹൃദവും അറിവും വിവേകവും പകർന്ന് കൂട്ടു വന്ന അദ്ധ്യാപകർ നമുക്കോരോർത്തക്കുമുണ്ടാകും. ഓരോ സ്‌കൂളിലും കോളേജിലും ഒരു ഇഷ്ടാദ്ധ്യാപനോ അദ്ധ്യാപികയോ ഉണ്ടാകും.
അദ്ധ്യാപകരെ ആദരിക്കാൻ പ്രത്യേകിച്ചൊരു ദിവസം മാറ്റി വെയ്‌ക്കേണ്ട ആവശ്യമില്ലെങ്കിലും അകലെയാണെങ്കിലും ഓർക്കുന്നു എന്ന് വിളിച്ചു പറയാൻ, ഒപ്പമുള്ളവർക്ക് സ്‌നേഹത്തിന്റെ പുഷ്പം നൽകാൻ ,ബോധപൂർവ്വം മറന്നതല്ലെങ്കിലും ജീവതത്തിന്റെ തിരക്കുകൾ വിസ്മൃതിയിലേക്ക് മറച്ചുവെച്ച ചിലരെ ഓർമ്മപ്പുസ്തകം തുറന്ന് ഒരിക്കൽ കൂടി ഒന്നോർക്കുവാൻ ഒരു ദിവസം. എല്ലാ ഗുരുഭൂതർക്കും വൺ ഇന്ത്യയുടെ അദ്ധ്യാപക ദിനാശംസകൾ...

ഭക്തകവി പുകഴ്ത്തിയ ഗുരുക്കന്‍മാര്‍..
'ഈശ്വരനും ഗുരുവും എന്റെ മുന്നില്‍ വന്നു നിന്നാല്‍ ഞാനാദ്യം ഗുരുവിനെ നമസ്‌ക്കരിക്കും. എന്താണെന്നോ ഈശ്വരനെ കാണാനുളള ശക്തി എനിക്ക് പ്രദാനം ചെയ്തത് എന്റെ ഗുരുവാണ്', ഭക്തകവി സൂര്‍ദാസ് അദ്ധ്യാപകരുടെ മഹത്വം വാഴ്ത്തി പറഞ്ഞതിങ്ങനെ..

ഭാരതീയ ദര്‍ശനം
മാതാപിതാ ഗുരു ദൈവം എന്ന് ഭാരതീയ ദര്‍ശനം. മാതാപിതാക്കളേക്കാള്‍ ബഹുമാനിക്കേണ്ടത് അദ്ധ്യാപകരെ ആണെന്ന് അരിസ്റ്റോട്ടില്‍. അദ്ധ്യാപകരുടെ കൈവെട്ടിയും റൂമിലിട്ടു പൂട്ടിയും 'കലിപ്പു' തീര്‍ക്കുന്ന ന്യൂജെന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇവ പക്ഷേ ചുവരെഴുത്തിലൊതുങ്ങേണ്ട സൂക്തങ്ങളാകാം.

സെപ്റ്റംബര്‍ 5
അധ്യാപകരുടെ അര്‍പ്പണബോധത്തേയും സഹിഷ്ണുതയും ബഹുമാനിക്കേണ്ടത് രാഷ്ട്രത്തിനാവശ്യമാണെന്ന ചിന്തയില്‍ നിന്നാണ് അദ്ധ്യാപക ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. പ്രഗല്ഭ അധ്യാപകനും ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയുമായിരുന്ന ഡോക്ടര്‍ എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ 5 ആണ് അധ്യാപകദിനമായി ആചരിക്കാന്‍ തിരഞ്ഞെടുത്തത്

1961 മുതല്‍
1961 മുതല്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 5 അദ്ധ്യാപക ദിനമായി ആചരിച്ചു പോരുന്നു. 1888ലെ സെപ്റ്റംബര്‍ 5 നാണ് ഡോക്ടര്‍ എസ് രാധാകൃഷ്ണന്റെ ജനനം. 1963 ലാണ് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതി ആകുന്നത്.

അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം
ഡോക്ടര്‍ രാധാകൃഷ്ണന്റെ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ആചരിക്കുന്നതില്‍ അതീവ തത്പരര്‍ ആയിരുന്നു. എന്നാല്‍ തന്റെ പിറന്നാള്‍ ദിവസമായി ആഘോഷിക്കുന്നതിനു പകരം അന്നേ ദിവസം അദ്ധ്യാപകര്‍ക്കു വേണ്ടി മാറ്റി വെയ്ക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

നെഹ്‌റുവിന്റെ പ്രശംസ
ഡോക്ടര്‍ എസ് രാധാകൃഷ്ണന്‍ ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ എത്രത്തോളം ബഹുമാനം അര്‍ഹിക്കുന്നയാളാണെന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പറഞ്ഞിട്ടുണ്ട്. രാജ്യത്തിനു വേണ്ടി അദ്ദേഹം ഒരുപാട് സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. അതിലെല്ലാമുപരി ഒരു അദ്ധ്യാപകനെന്ന രീതിയില്‍ അദ്ദേഹത്തില്‍ നിന്നും പലതും പഠിക്കാനുണ്ടെന്നാണ് നെഹ്‌റു പറഞ്ഞത്.

യുനെസ്‌കോയുടേത് ഓക്ടോബർ 5ന്
ഒക്ടോബർ 5 നാണ് യുനെസ്‌കോ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്. ഇന്ത്യയിൽ മാത്രമാണ് സെപ്റ്റംബർ 5 ന് അദ്ധ്യാപകദിനമായി ആചരിക്കുന്നത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications