പ്ലസ് ടു പാസ്സായവര്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ തൊഴിലവസരം, ആകര്‍ഷകമായ ശമ്പളം, ചെയ്യേണ്ടത്....
ഇന്ത്യന്‍ ആര്‍മിയില്‍ അത്യാകര്‍ഷകമായ തൊഴിലവസരങ്ങള്‍. ടെക്‌നിക്കല്‍ സെക്ഷന്‍, നേഴ്‌സിങ്ങ് അസിസ്റ്റന്റ് എന്നീ വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പ്ലസ് ടു ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഫിസ്‌ക്‌സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. ഓരോ വിഷയത്തിനും കുറഞ്ഞത് 40 ശതമാനം മാര്‍ക്ക് വീതവും വേണം. എഐസിറ്റിഇ അംഗീകൃത സ്ഥാപനങ്ങളില്‍ ഈ വിഷയങ്ങളില്‍ മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ പാസ്സായവര്‍ക്കും അപേക്ഷിക്കാം.
സെപ്റ്റംബര്‍ 15 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അപേക്ഷകരുടെ പ്രായം 23 വയസ്സിനും 17 വയസ്സിനും മദ്ധ്യേ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തുടക്കത്തില്‍ 23,000 രൂപയാണ് മാസശമ്പളം ലഭിക്കുക. പൊതുവായ എന്‍ട്രന്‍സ് പരീക്ഷക്കു പുറമേ ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ്, ഫിസിക്കല്‍ മെഷര്‍മെന്റ് ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവ കൂടി പാസ്സായാലേ തിരഞ്ഞെടുപ്പപ്പെടുകയുള്ളൂ.

താത്പര്യമുള്ളവര്‍ joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.












Click it and Unblock the Notifications