Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌റ്റൈലിഷായ വസ്ത്രധാരണം, ബ്രിട്ടനില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ കോടീശ്വരന്റെ മകള്‍

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും മികച്ച രീതിയില്‍ വസ്ത്രം ധരിക്കുന്നതാരാണ്. ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നുള്ള ആരെങ്കിലും ആയിരിക്കും എന്നായിരിക്കും നമ്മള്‍ ചിന്തിക്കുക. എന്നാല്‍ ഒരു ഇന്ത്യക്കാരിയാണ് ആ നേട്ടം സ്വന്തമാക്കിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാകിന്റെ ഭാര്യ അക്ഷത മൂര്‍ത്തിയാണ് ആ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ടാറ്റ്‌ലര്‍ മാഗസിനാണ് ഇത്തരമൊരു ബഹുമതി അക്ഷതയ്ക്ക് നല്‍കിയിരിക്കുന്നത്.

43കാരിയായ അക്ഷത ഇന്ത്യന്‍ കോടീശ്വരനും, ഇന്‍ഫോസിസ് സ്ഥാപകനുമായ നാരായണ മൂര്‍ത്തിയുടെ മകളാണ്. ഇന്‍ഫോസിസില്‍ ഇവര്‍ക്ക് ഓഹരികള്‍ അടക്കമുണ്ട്. അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറാണ് അക്ഷത. പക്ഷേ ബ്രിട്ടനില്‍ ഇത്തരമൊരു നേട്ടം അവര്‍ സ്വന്തമാക്കിയത് ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകള്‍ക്ക് പ്രചോദനമാണ്. ടാറ്റ്‌ലര്‍ മാഗസിന്റെ സ്‌റ്റൈല്‍ എഡിറ്റര്‍ ചാന്‍ഡ്‌ലര്‍ ട്രെഗാസ്‌കസ്, ഫാഷന്‍ വസ്ത്രധാരണത്തില്‍ അക്ഷതയെ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.

akshata-murthy-rishi-sunak

ആധുനിക രീതിയിലുള്ള വസ്ത്രധാരണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അക്ഷത. ഏത് സദസ്സിലും അവരുടെ സാന്നിധ്യം ശ്രദ്ധ നേടുമെന്നും ചാന്‍ഡ്‌ലര്‍ പറയുന്നു. അതേസമയം അക്ഷതയുടെ കാര്യത്തില്‍ ഇത് പുതുമയുള്ള കാര്യമല്ല. മുമ്പ് പലതവണ ഫാഷന്റെ പേരില്‍ അക്ഷത ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. റിഷി സുനാക്ക് പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം പൊതു ചടങ്ങുകളിലെല്ലാം അക്ഷതയുടെ വസ്ത്രധാരണവും അമ്പരപ്പിക്കുന്നതായിരുന്നു. നിരവധി നയതന്ത്ര പരിപാടികളിലും അക്ഷതയുടെ ഫാഷന്‍ ചോയിസുകള്‍ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ അക്ഷതയുടെ ഫാഷന്‍ നിറഞ്ഞ വസ്ത്രധാരണം ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഫ്റ്റ് നീല നിറത്തിലുള്ള വസ്ത്രമായിരുന്നു അവര്‍ ധരിച്ചിരുന്നത്. ക്ലെയര്‍ മിസ്‌ചെവ്‌സിനി ഡിസൈന്‍ ചെയ്ത വസ്ത്രമായിരുന്നു ഇത്. വെളുത്ത നിറത്തിലുള്ള നീളമേറിയ വസ്ത്രവും, അതിനൊത്ത ഹാന്‍ഡ്ബാഗും അക്ഷത ധരിച്ചതും അതുപോലെ ബ്രിട്ടനിലെ ഫാഷന്‍ മാഗസിനുകളില്‍ വാര്‍ത്തയായിരുന്നു.

അതേസമയം ന്യൂട്രല്‍ വസ്ത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല അക്ഷതയുടെ ഫാഷന്‍ ഭ്രമം. പ്രിന്റുകളിലും, നിറങ്ങളിലുമെല്ലാം അവര്‍ പരീക്ഷണം നടത്താറുണ്ട്. ജപ്പാനിലെ ജി7 ഉച്ചകോടിക്കായിഎത്തിയപ്പോള്‍ മഞ്ഞ നിറത്തിലുള്ള വസ്ത്രവും, ചെറി മോട്ടിഫുകളുമാണ് ഉപയോഗിച്ചത്. അതിനൊത്ത ചുവന്ന പാന്റുകളും ധരിച്ചിരുന്നു. ഫാഷന്‍ സെന്‍സില്‍ അക്ഷത വളരെ മുന്നിട്ട് നില്‍ക്കുന്നതായി ചാന്‍ഡ്‌ലര്‍ പറയുന്നു. ജാക്കി കെന്നഡിയുമായിട്ടാണ് അവരെ താരതമ്യം ചെയ്തിരിക്കുന്നത്. പില്‍ബോക്‌സ് തൊപ്പികളും, ലെയര്‍ പവിഴങ്ങളും അവരുടെ ശേഖരത്തിലുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ മികവുറ്റതായേനേ എന്നും ചാന്‍ഡ്‌ലര്‍ ചൂണ്ടിക്കാണിച്ചു.

ലോസ് ആഞ്ചല്‍സിലെ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്ന് ഡിപ്ലോമയുണ്ട് അക്ഷയയ്ക്ക്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും അവര്‍ നേടിയിട്ടുണ്ട്. 2009ല്‍ ഫിനാന്‍സ് മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് അക്ഷത സ്വന്തം വസ്ത്രവ്യാപാര ബിസിനസിലേക്ക് പ്രവേശിച്ചത്. 2017ല്‍ പക്ഷേ ഇത് പൂട്ടേണ്ടി വന്നു. എന്നാല്‍ ഫാഷന്‍ ഭ്രമം അവരെ വിട്ട് പോയിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+