3 ലക്ഷം രൂപ വില, 790 ഗ്രാം ഭാരം, ചാർജിങ്ങിന് 10 മണിക്കൂർ ; ഇന്ത്യയിലെ ആദ്യ മൊബൈൽ ഫോണിന്റെ വിശേഷങ്ങൾ
നമ്മെ ചിരിപ്പിച്ചും വൈവിധ്യമാർന്ന വീക്ഷണങ്ങളിലൂടെ ചിന്തിപ്പിച്ചും ദിനം പ്രതി
വികസിച്ചു കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. ചിരിയ്ക്കും ചിന്തയ്ക്കുമപ്പുറം പല അറിവുകളും ഇന്ന് സോഷ്യൽ മീഡിയ നമ്മളിലേക്ക് എത്തിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ എന്തെങ്കിലും ഒരു ചോദ്യം ചോദിച്ചാൽ കമന്റായി ആരെങ്കിലുമൊക്കെ ഉത്തരം തരുമെന്ന് നമുക്കറിയാം.
ഈയടുത്തിടെ ക്വൊറ ഡൈജസ്റ്റിൽ ഇത്തരത്തിൽ ഒരാൾ ചോദിച്ച ചോദ്യം പലർക്കും പുതിയ അറിവാണ് സമ്മാനിച്ചത്. ഏത് മൊബൈൽ കമ്പനിയുടെ ഫോൺ ആണ് ഇന്ത്യയിൽ ആദ്യമായി വന്നത് എന്ന ചോദ്യമുയർന്നു. ഇപ്പോൾ നമ്മൾ ചിന്തിച്ച പോലെത്തന്നെ പലരും സാംസങ്, നോക്കിയ എന്നൊക്കെ തന്നെ പ്രതികരിച്ചു. നോക്കിയ ഒരു കാലത്ത് ഇന്ത്യയിലെ മൊബൈൽ ഫോൺ സാമ്രാജ്യം ഭരിച്ചിരുന്നതിനാൽ കൂടുതൽ പേർ പറഞ്ഞത് നോക്കിയ എന്നു തന്നെ ആയിരുന്നു. ഇതു കൂടാതെ മറ്റു പല പേരുകളും ഉയർന്നു വന്നുവെങ്കിലും ഇതൊന്നുമല്ല യഥാർത്ഥ ഉത്തരം.

മോട്ടറോള കമ്പനിയുടെ ഫോൺ ആണ് ഇന്ത്യൻ മാർക്കറ്റിലേക്ക് ആദ്യമായി മൊബൈൽ ഫോൺ എത്തിച്ചത്. 4 പതിറ്റാണ്ടുകൾ മുൻപത്തെ കഥയാണിത്. അവരുടെ ഐക്കണിക് മോഡൽ ആയ DYNTAC 8000X ആയിരുന്നു ഇവിടെ ഇറങ്ങിയ ആദ്യ മോഡൽ. ഒറ്റ നോട്ടത്തിൽ ഈ ഫോൺ ഒരു വലിയ ഇഷ്ടിക കഷ്ണത്തിനോട് സാമ്യമുള്ളതായി തോന്നും. ഇന്ന് അങ്ങനെയൊരു രൂപം ആലോചിക്കുമ്പോൾ നമുക്ക് ചിരി വരുമെങ്കിലും ഇത് വയർലൈസ് കമ്മ്യൂണിക്കേഷൻ രംഗത്തെ ഒരു ചുവടുവയ്പ് ആയിരുന്നു.
ഇന്ന് വിപണിയിൽ വെറും 10 മിനിട്ട് കൊണ്ട് മുഴുവൻ ചാർജ് ആകുന്ന സ്മാർട്ട് ഫോണുകൾ വരെ വാങ്ങാൻ കിട്ടും. എന്നാൽ മോട്ടറോളയുടെ DYNTAC 8000X ഫോണിന് ചാർജ് ആകാൻ 10 മണിക്കൂർ വേണ്ടി വന്നിരുന്നു. അതേ സമയം മുഴുവനായി ചാർജ് ചെയ്ത് വച്ചാലും 30 മിനിറ്റ് മാത്രമേ ആ ഫോൺ ഉപയോഗിച്ച് സംസാരിക്കാൻ കഴിയുമായിരുന്നുള്ളൂ.
790 ഗ്രാം ഭാരം തന്നെയായിരുന്നു ഈ മോഡൽ അത്ര ജനപ്രിയമാകാതിരുന്നതിന്റെ പ്രധാന കാരണം. ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് ഫോണിനെ കൊണ്ടു പോകുന്നതിന് ഉപയോക്താക്കൾക്ക് കഴിയാത്ത അവസ്ഥ കാരണം ഈ ഫോൺ അത്ര ശ്രദ്ധിക്കപ്പെട്ടില്ല.
ഇതിന്റെ വിലയാണ് മറ്റൊരു അത്ഭുതകരമായ കാര്യം. ലോഞ്ചിങ് സമയത്ത്
മോട്ടറോള DYNTAC 8000X യുടെ വില പ്രഖ്യാപിച്ചിരുന്നത് 3 ലക്ഷം രൂപയാണ്. അതായത് ഇന്നത്തെ ഐഫോൺ 15 പ്രോ മാക്സ് വിലയുടെ ഇരട്ടി.
പതിയെ ഭാരം കുറഞ്ഞതും, അധിക ഫീച്ചറുകൾ ഉള്ളതും വിലക്കുറവുള്ളതുമായ ഫോണുകൾ മാർക്കറ്റിൽ വന്നു തുടങ്ങി. അങ്ങനെയുളള പരിണാമത്തിന്റെ ഭാഗമാണ് നമ്മുടെ കയ്യിലിരിക്കുന്ന മൊബൈൽ ഫോണുകൾ.
-
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
യുപിഐ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! ഏപ്രിൽ 1 മുതൽ പണമയക്കാൻ പുതിയ രീതി -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി












Click it and Unblock the Notifications