'പ്രകാശ് കുല്‍ഫി'യില്‍ കുല്‍ഫിയും കിട്ടും 2 കിലോ സ്വര്‍ണവും; പക്ഷേ ഒരു ട്വിസ്റ്റുണ്ട്, ഞെട്ടല്ലേ
കുല്‍ഫി ഇഷ്ടമല്ലാത്ത ആരെങ്കിലും ഉണ്ടോ? ചിലര്‍ക്ക് ആണെങ്കില്‍ കുല്‍ഫി എന്ന് കേട്ടാല്‍ മതി വായില്‍ വെള്ളം ഊറും. നല്ല അടിപൊളി കുല്‍ഫി കിട്ടുന്നൊരു സ്ഥലം ഉണ്ട്. എന്നാല്‍ എത്ര വലിയ കുല്‍ഫി പ്രേമി ആണെങ്കിലും ഇവിടെ എത്തിയാല്‍ കുല്‍ഫി അല്ല നിങ്ങള്‍ ശ്രദ്ധിക്കുക ..ഇവിടുത്തെ കുല്‍ഫി വില്‍ക്കുന്ന ആളെയാകും.
അങ്ങനെ ഒരു പ്രത്യേകതയുണ്ട് ഈ പ്രകാശ് കുല്‍ഫി കടയ്ക്ക്. അതെന്താണ് ആ പ്രത്യേകത എന്നുനോക്കാം...ബണ്ടി യാദവിന്റെ കുല്‍ഫി കടയാണ് പ്രകാശ് കുല്‍ഫി. ഇവിടെ വരുന്നവര്‍ക്ക് കുല്‍ഫിയും വേണം ബണ്ടി യാദവിന്റെ കൂടെ ഫോട്ടോ വേണം.അതിന്റെ കാരണം ബണ്ടി യാദവ് തന്നെയാണ്.

രണ്ട് കിലോ സ്വര്‍ണം അണിഞ്ഞാണ് ബണ്ടി യാദവ് കുല്‍ഫി വില്‍ക്കാന്‍ നില്‍ക്കുന്നത്. ഇന്‍ഡോറിലാണ് ബണ്ടി യാദവ്. എത്രയോ വര്‍ഷമായി ബണ്ടി യാദവ് കുല്‍ഫി വില്‍ക്കുന്നു. തടിച്ച സ്വര്‍ണ ചെയ്ന്‍,മോതിരം , വളകള്‍ എന്തിന് ഭംഗിയുള്ള തലപ്പാവ് വരെ ആളുകളെ ആകര്‍ഷിക്കുന്നതാണ്. ഞാന്‍ വില്‍ക്കുന്നത് സ്വര്‍ണമാണ് തന്റെ കുല്‍ഫിയെക്കുറിച്ച് അഭിമാനത്തോടെ ബണ്ടി യാദവ് എന്‍ഡിടിവിയോടു പറഞ്ഞു. ഞാന്‍ എങ്ങനെയാണെന്നൊന്നും നോക്കേണ്ട, എന്റെ കുല്‍ഫി തിന്നുനോക്കുക, അത് എങ്ങനെയുണ്ടെന്ന് പറയുക, അദ്ദേഹം വ്യക്തമാക്കി.

'ഞാന്‍ ഈ ആഭരണങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേയിരുന്നു. എന്റെ സുഹൃത്തുക്കള്‍ എനിക്ക് വേണ്ടി അവ ഉണ്ടാക്കി. ഞാന്‍ അവയെല്ലാം ധരിച്ചുകൊണ്ടിരുന്നു, ഇപ്പോള്‍ ഇതൊക്കെയും ധരിക്കുന്നു...' ബണ്ടി യാദവ് പറഞ്ഞു. എകദേശം എത്ര സ്വര്‍ണം ഉണ്ടാകുമെന്ന ചോദ്യത്തിന് ഒന്നര രണ്ട് കിലോ ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്രയധികം സ്വര്‍ണം ഇട്ട് കച്ചവടം നടത്താന്‍ ബണ്ടി യാദവിന് ഒട്ടും പേടിയില്ല. ഒട്ടും പേടിയില്ലാതെ നിങ്ങള്‍ക്ക എല്ലാം സ്വര്‍ണവും ധരിക്കാം കാരണം ഇന്‍ഡോര്‍ വളറെ സുരക്ഷിതമായ സിറ്റിയാണ് എന്നാണ് അദ്ദേഹം പറയുന്നത്.

ഇവിടെ എത്തുന്നവർ "സറഫ മാർക്കറ്റിലെ സ്വർണ്ണ മനുഷ്യനെ" അന്വേഷിച്ചാണ് എത്തുന്നത്. അവർക്ക് ബണ്ടി യാദവിന് ഒപ്പം ഫോട്ടോഗ്രാഫുകളും സെൽഫികളും വേണം. "ഞാൻ അവരോട് പറയുന്നു, നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച കുൽഫിയും ഫലൂദയും എന്റെ പക്കലുണ്ട്.

ഇതിലും മികച്ചത് എന്തെങ്കിലും ഉണ്ടെന്ന് നിങ്ങൾക്ക് പറയാമെങ്കിൽ, അത് ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ ഇതുവരെ അത് സംഭവിച്ചിട്ടില്ല," എന്നാണ് ഇദ്ദേഹം അവകാശപ്പട്ടത്. "അവർ എന്റെ കുൽഫി തിന്നുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ഈ സ്വർണ മനുഷ്യനെ തേടി ആഴുകൾ എത്തിക്കോണ്ടിരിക്കുക ആണ്...












Click it and Unblock the Notifications