Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: അന്ന് കേള്‍വി നഷ്ടമായി, 35 വര്‍ഷത്തിന് ശേഷം അമ്മയുടെ ശബ്ദം കേട്ട് മകന്‍

ഒരമ്മയ്ക്ക് ഈ ലോകത്ത് ഏറ്റവും വിലപ്പെട്ടത് അവരുടെ മക്കള്‍ തന്നെയായിരിക്കും. ഗര്‍ഭത്തില്‍ ഉണ്ടായിരിക്കുന്ന സമയത്ത് തന്നെ അമ്മയ്ക്കും കുഞ്ഞിനും ഇടയില്‍ ഒരു ബന്ധം വളരും. പിന്നീട് ആ കുഞ്ഞ് ഭൂമിയിലേക്ക് പിറന്നുവീഴുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പാണ്...കുഞ്ഞ് നടക്കുന്നതും കളിക്കുന്നതും ചിരിക്കുന്നതും അമ്മേ എന്നു വിളിക്കുന്നതും വിളി കേള്‍ക്കുന്നതുമൊക്കെ സ്വപ്നം കണ്ടുള്ള നാളുകള്‍.

എന്നാല്‍ കാത്തിരുന്ന ജനിച്ച കുഞ്ഞിന് തന്റെ ശബ്ദം കേള്‍ക്കാനാവില്ല എന്ന തിരിച്ചറിവ് ഒരമ്മയെ സംബന്ധിച്ച് എത്ര വേദന നിറഞ്ഞതായിരിക്കും..അതെ അങ്ങനെ ഒരു അമ്മയുടെ ജീവിതമാണ്. ജനിച്ച് രണ്ട് വർഷം വരെ തന്റെ മകൻ തന്റെ ശബ്ദം കേട്ടു. എന്നാൽ പിന്നീട് 35 വര്‍ഷ കാലം ഒന്നും കേള്‍ക്കാനാവാതെ അവൻ ജീവിക്കുകയായിരുന്നു. പക്ഷേ ഇന്ന് ആ അമ്മ വളരെ സന്തോഷത്തിലാണ് ഇനി ഒരിക്കലും നടക്കില്ലെന്ന് വിചാരിച്ച ഒരു കാര്യം നടന്നിരിക്കുകയാണ്. ആ സന്തോഷത്തിലാണ് ഈ അമ്മ...

1

രണ്ട് വയസ്സില്‍ ആണ് മസ്തിഷ്‌ക ജ്വരം പിടിപെട്ട് എഡ്വാര്‍ഡോയുടെ കേള്‍വ പൂര്‍ണമായും നഷ്ടപ്പെട്ടത്. പിന്നീട് ഒരിക്കലും അദ്ദേഹത്തിന് ഒന്നും കേള്‍ക്കാന്‍ സാധിച്ചില്ല. പതിറ്റാണ്ടുകളുടെ നിശബ്ദതയ്ക്ക് ശേഷം അമ്മയുടെ ശബ്ദം അദ്ദേഹം കേള്‍ക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഈ വൈകാരിക നിമിഷം കണ്ടവരുടെ ഒക്കെയും കണ്ണ് നിറഞ്ഞൊഴുകുകയാണ്..ദൈവം അനുഗ്രഹിച്ച നിമിഷം എന്നാണ് സേഷ്യല്‍മീഡിയ പറയുന്നത്.

2

ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ''എഡ്വേര്‍ഡോ, എഡ്വേര്‍ഡോ, എഡ്വേര്‍ഡോ'. 35 വര്‍ഷത്തിന് ശേഷം എഡ്വേര്‍ഡോ ആദ്യമായി അമ്മയുടെ ശബ്ദം കേള്‍ക്കുന്ന നിമിഷമാണിത്.

4

രണ്ട് വയസ്സുള്ള കുട്ടിക്ക് മസ്തിഷ്‌ക ജ്വരം പിടിപെടുകയും രണ്ട് ചെവികളിലും പൂര്‍ണ്ണമായ കേള്‍വിശക്തി നഷ്ടപ്പെടുകയും ചെയ്തു. അവന്‍ ആലിംഗനം ചെയ്യുന്നത് കാണുക. അവന്റെ മകള്‍ സന്തോഷത്താല്‍ മതിമറന്നു,' വീഡിയോയ്ക്കൊപ്പം പോസ്റ്റ് ചെയ്ത അടിക്കുറിപ്പില്‍ ഇങ്ങനെയാണ് കുറിച്ചത്.

4


അദ്ദേഹത്തിന്റെ അടുത്തിരുന്ന അമ്മ അദ്ദേഹത്തിന്റെ പേര് വിളിച്ചുകൊണ്ടേയിരിക്കുന്നത് കാണം. തനിക്കത് കേൾക്കാമെന്ന് അദ്ദേഹം കൈ കൊണ്ട് കാണിക്കുന്നു. പിന്നീട് സന്തോഷം കൊണ്ട് രണ്ട് പേരും കരയുകയാണ്. നിരവധിപേരാണ് ഈ വീഡിയോയ്ക്ക കമന്റുമായി എത്തിയിരിക്കുന്നത്. എത് മനോഹരമായ കാഴ്ചയാണിത്..ഈ കണ്ണീരിലുണ്ട് നിങ്ങളുടെ ഹൃദയത്തിലെ സ്നേഹം എന്നിങ്ങനെ പോകുന്നു കമന്റുകൾ.

വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+