Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്താരാഷ്ട്രാ യോഗ ദിനം: അമിതവണ്ണം ഇല്ലാതാക്കാം ഈ അഞ്ച് യോ​ഗാസനങ്ങളിലൂടെ

ഇന്ന് അന്താരാഷ്ട്ര യോ​ഗാദിനമാണ്. ലോകമെമ്പാടും യോ​ഗയ്ക്ക് ലഭിക്കുന്ന ജനപ്രീതി ദിനംപ്രതി കൂടുകയാണ്. ശരീരത്തിനും മനസ്സിനും യോ​ഗ ആനന്ദം നൽകുന്നു. യോ​ഗയിലൂടെ അമിതവണ്ണം പോലും ഇല്ലാതാക്കാം..നിങ്ങൾ അമിതവണ്ണം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെങ്കിൽ യോ​ഗാസനങ്ങൾ നിങ്ങൾക്ക് ഏറെ ​ഗുണം ചെയ്യും.

തെറ്റായ ഭക്ഷണരീതികളും വ്യായാമക്കുറവും അമിതവണ്ണത്തിന്റെ പ്രധാന കാരണങ്ങളാണ്. എന്നാൽ ക്രമം തെറ്റിക്കിടക്കുന്ന ശരീരത്തിന്റെ പ്രവർത്തനങ്ങളെ യോഗാസനങ്ങളിലൂടെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സാധിക്കും. അമിതവണ്ണ കുറയ്ക്കാൻ സഹായിക്കുന്ന 5 ആസനങ്ങൾ ആണ് ഇനി പറയുന്നത്.

Overweight

വീരഭദ്രാസനം: ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന യോ​ഗാസനം ആണ് വീരഭദ്രാസനം. നിന്നുകൊണ്ട് ശരീരം മുന്നോട്ട് ആയുക. ഒരു കാൽമുട്ട് വളയാതെ പുറകിലോട്ട് നിവർത്തി കാലുകൾ തമ്മിൽ 90 ഡി​ഗ്രി പൊസിഷനിൽ വരുന്ന വിധത്തിൽ കൊണ്ടുവരിക. കൈകൾ നിവർത്തി മുട്ട് വളയാതെ തലയുടെ പൊസിഷനിലോ അതിന് മുകളിലോ കൊണ്ടുവരിക.

​ത്രികോണാസനം: നിൽക്കുന്ന പൊസിഷനിൽ നിന്ന് കാലുകൾ അകത്തി ത്രികോണാകൃതിയിൽഡ വരുന്നരീതയിൽ ക്രമീകരിച്ച് ഇരുകൈകളും പൂർണമായും നിവർത്തി കൈമുട്ടുകൾ വളയ്ക്കാതെ ഏതെങ്കിലും ഒരു കാൽപാദത്തിന്റെ അടുത്ത് കൊണ്ടുവരിക. ഇരുകൈകളും നേർരേഖയിൽ ആണെന്ന് ഉറപ്പാക്കാണം. കാൽമുട്ടുകൾ വളയരുത്. ഇതുപോലെ അടുത്ത കാൽപാദത്തിലും ചെയ്യുക. കൊഴുപ്പ് ഇല്ലാതാക്കി ശരീരത്തിന് ദൃഢത ഉണ്ടാവാൻ തൃകോണാസനം സഹായിക്കുന്നു.

സേതുബന്ധാസനം: നിലത്തുകിടന്ന് ശരീരത്തിന്റെ നടുഭാഗം ഉയർത്തിനിർത്തുന്ന രീതിയിൽ ശരീരം ക്രമീകരിക്കുന്ന രീതി ആണ് സേതുബന്ധാസനം. കാൽപാദങ്ങളും കഴുത്തും നിലത്ത് മുട്ടിയിരിക്കണം. നട്ടെല്ല്, പിൻകഴുത്ത്, ഉദരപേശികൾ എന്നിവയ്ക്ക് ഇതിലൂടെ വ്യായാമം ലഭിക്കും. ആദ്യം 10 സെക്കൻഡ്‌ പരിശീലിക്കുക. പിന്നീട് സമയം കൂട്ടാം.

സുഖാസനം: സുഖാസനം മനസ്സും ശരീരവും ശാന്തമാക്കുന്നു. ശരീരത്തിന്റെ ബാലൻസ് വർദ്ധിപ്പിക്കാൻ ഈ ആസനത്തിലൂടെ സാധിക്കും. ശരീരം അതിന്റെ ബാലൻസ് വീണ്ടെടുക്കുമ്പോൾ അമിതമായി കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടാനുള്ള സാഹചര്യം ഇല്ലാതാവും.
നട്ടെല്ല് നിവർത്തി ചമ്രം പടിഞ്ഞിരിന്നുകൊണ്ടാണ് ഈ ആസനം ചെയ്യേണ്ടത്. കൈകൾ കാൽമുട്ടിനോട് ചേർത്ത് അയച്ചിടുക. ദീർഘശ്വസം എടുക്കാം. 30 സെക്കൻഡ് നേരം എങ്കിലും ശ്വാസം പിടിച്ചുനിർത്താൻ ശ്രമിക്കാം.

ഫലകാസന : ഫലകാസന അഥവ പ്ലാങ്ക് പോസ് എന്നാണ് ഈ ആസനം അറിയപ്പെടുന്നത്. കൈത്തണ്ട് മുമ്പിൽ കുത്തിയാണ് ഈ ആസനം ചെയ്യേണ്ടത്. ആദ്യം താഴേക്ക് അഭിമുഖീകരിച്ച് നിൽക്കണം. കൈത്തണ്ട് താഴെ കുത്തി കൈമുട്ട് തോളിന് താഴെവരുന്ന രീതിയിൽ വേണം നിൽക്കാൻ. ശരീരം നീണ്ടുനിവർന്ന് മുകളിലും താഴെക്കും ഉയരുകയും താഴുകയും ചെയ്യണം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+