നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടോ, എങ്കില്‍ ഇന്റര്‍നെറ്റിനോട് വിടപറഞ്ഞേക്കൂ
അമിതമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ ഗുരുതരമായ മാനസിക ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് കണ്ടെത്തല്‍. അമിതമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളിലും യുവാക്കളിലും ഇത് ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം എന്നിവ വര്‍ദ്ധിപ്പിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
യുവാക്കളിലും കോളേജ് വിദ്യാര്‍ത്ഥികളിലും സ്മാര്‍ട്ട് ഫോണിന്റെ സ്വാധീനം വര്‍ദ്ധിച്ചതും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുള്ള ഇടപെടലും ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്ന സമയം വര്‍ദ്ധിപ്പിച്ചതാണ് ഇതിന് പിന്നിലുള്ള കാരണം.

വിദ്യാര്‍ത്ഥികളില്‍
ഇന്റര്‍നെറ്റിന് അടിമപ്പെടുന്ന വ്യക്തികള്‍ അവരുടെ ദൈനംദിന കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വരുത്തും. വിദ്യാര്‍ത്ഥികളില്‍ പഠനത്തെ ബാധിക്കുന്നതിനൊപ്പം സാമൂഹികമായ ഇടപെടലുകളെയും ഇത് ബാധിക്കും.

ആസക്തി
ഇന്റര്‍നെറ്റ് ആസക്തി ബാധിക്കുന്നവര്‍ക്ക് പഠനപ്രശ്നങ്ങള്‍ക്ക് പുറമേ സ്വഭാവത്തിലും പ്രകടമായ മാറ്റങ്ങള്‍ ദൃശ്യമാകും.

കാനഡയിലെ
കാനഡയിലെ മക്മാസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഗവേഷകന്‍ മൈക്കിള്‍ വാന്‍ അമേരിഞ്ചന്‍ നടത്തിയ പഠനത്തിന്റെ ഫലങ്ങളാണ് ഇന്റര്‍നെറ്റ് ആസ്‌ക്തി ഗുരുതര മാനസിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് തെളിയിക്കുന്നത്.

1998ല്‍ സ്മാര്‍ട്ട്ഫോണ്‍ സാങ്കേതിക വിദ്യയുടെ കടന്നുവരവോടെയാണ് ഇന്റര്‍നെറ്റ് ആസ്‌ക്തി വികസിച്ചുവരുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ കടന്നുവരവും ഓണ്‍ലൈനിലുള്ള ജോലികളുടെ സ്വഭാവവും ഇന്റര്‍നെറ്റില്‍ കൂടുതല്‍ സമയം ചെലവഴിയ്ക്കുന്നതിനും ഇന്റര്‍നെറ്റ് ആസക്തി വര്‍ദ്ധിക്കുന്നതിനും ഇടയാക്കി.












Click it and Unblock the Notifications