Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖിന്റെ വാച്ചിന്റെ വില കേട്ടോ..! കണ്ണ് തള്ളിപ്പോകും! ഗംഭീറിന് ബ്ലാങ്ക് ചെക്ക് കൊടുത്തെങ്കില്‍ അതിശയിക്കേണ്ട

ഐപിഎല്‍ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് മൂന്നാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടൂര്‍ണമെന്റിലെ ആദ്യ തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട കൊല്‍ക്കത്ത പിന്നീട് എതിരാളികള്‍ക്ക് ഒരു സൂചിമുനയുടെ പഴുത് പോലും അവശേഷിപ്പിക്കാതെയാണ് കിരീടം നേടിയത്. കൊല്‍ക്കത്ത ടീമിന്റെ ജീവാത്മാവും പരമാത്മാവുമായ ഷാരൂഖ് ഖാന്‍ പത്ത് വര്‍ഷത്തിന് ശേഷമുള്ള ടീമിന്റെ കിരീട നേട്ടത്തിന് സാക്ഷിയാകാന്‍ എത്തിയിരുന്നു.

ഇപ്പോഴിതാ ഫൈനല്‍ കാണാനെത്തിയ ഷാരൂഖ് ധരിച്ച വാച്ചാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കിരീടനേട്ടത്തിന് ശേഷം ഗ്രൗണ്ടിലെത്തിയ ഷാരൂഖ് താരങ്ങളെ ആശ്ലേഷിച്ചിരുന്നു. ടീം മെന്റര്‍ ഗൗതം ഗംഭീറിന്റെ നെറ്റിയില്‍ അദ്ദേഹം ചുംബിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അതിനിടെ ഗൗതം ഗംഭീറിന് ഷാരൂഖ് ഖാന്‍ ബ്ലാങ്ക് ചെക്ക് ഓഫര്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Shah Rukh Khan Watch

2012 ലും 2014 ലും കൊല്‍ക്കത്ത കിരീടം നേടിയപ്പോള്‍ ഗൗതം ഗംഭീറായിരുന്നു ക്യാപ്റ്റന്‍. പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകളുടെ ഭാഗമായ ഗൗതം ഗംഭീറിനെ ഇത്തവണ എന്ത് വില കൊടുത്തും ടീമില്‍ എത്തിക്കണം എന്നത് ഷാരൂഖിന്റെ തീരുമാനമായിരുന്നു. അത് പ്രകാരം ഗംഭീര്‍ ടീമിലെത്തുകയും കൊല്‍ക്കത്തക്ക് കിരീടം നേടിക്കൊടുക്കുകയും ചെയ്തിരിക്കുന്നത്.

ഇതിനാല്‍ ഗംഭീറിന് ഷാരൂഖ് ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്‌തെങ്കില്‍ അതില്‍ തെറ്റില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. അതിനിടെയാണ് ഷാരൂഖിന്റെ വാച്ച് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ ഏതാണ് ഷാരൂഖിന്റെ വാച്ച് എന്നും അതിനെത്രയാണ് വില എന്നുമുള്ളതായി പലരുടേയും ആകാംക്ഷ. ഇപ്പോഴിതാ ആ ആകാംക്ഷയ്ക്കും അവസാനം വന്നിരിക്കുകയാണ്.

റിച്ചാര്‍ഡ് മില്‍ ആര്‍ എം 052 ടൂര്‍ബില്ലണ്‍ സ്‌കള്‍ ടൈറ്റാനിയം 2012 എന്ന മോഡല്‍ വാച്ചാണ് ഷാരൂഖ് ഫൈനല്‍ ദിവസം ധരിച്ചത്. ഈ വാച്ചിന് വിപണിയില്‍ ഏകദേശം 5 ലക്ഷം ഡോളര്‍ വിലയുണ്ട് എന്നാണ് പറയപ്പെടുന്നത്. അതായത് 4.15 കോടി രൂപ! വാച്ചിന്റെ വില കേട്ടതോടെ അമ്പരന്നിരിക്കുകയാണ് ആരാധകര്‍. അമേരിക്കയില്‍ ആണ് ഈ വാച്ച് പുറത്തിറക്കിയത്. 2012 ല്‍ ആണ് ഈ വാച്ചിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്.

റിച്ചാര്‍ഡ് മില്ലിന്റെ പങ്കാളിയായ നോര്‍ത്ത് തിന്‍ പ്ലൈ ടെക്‌നോളജീസ് ക്വാര്‍ട്‌സ് ടിപിടി (തിന്‍ പ്ലൈ ടെക്‌നോളജി) കെയ്‌സിലാണ് ഈ പതിപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. പവളരെ കനം കുറഞ്ഞതും നേര്‍ത്ത പ്ലൈ ക്വാര്‍ട്‌സ് നാരുകള്‍ പാളികളാല്‍ സൃഷ്ടിക്കപ്പെട്ടതുമായ എന്നാല്‍ ശക്തവുമായ ഒരു മെറ്റീരിയലാണിത്. എയറോനോട്ടിക്സ്, ബോട്ടിംഗ്, സ്പോര്‍ട്സ് എന്നിവയ്ക്കായി ഉപയോഗിക്കുന്ന വളരെ ഭാരം കുറഞ്ഞതും ശക്തമായതുമായ മെറ്റീരിയലാണിത്. അമേരിക്കയിലെ തിരഞ്ഞെടുത്ത റീട്ടെയിലര്‍മാരില്‍ മാത്രമെ ഈ വാച്ച് വാങ്ങാന്‍ സാധിക്കൂ എന്നതാണ് മറ്റൊരു പ്രത്യേകത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+