മട്ടണ്‍ കറി ഇന്ത്യയില്‍ സൂപ്പറാണോ? മികച്ച 50 ഡിഷുകളില്‍ ഇന്ത്യയില്‍ നിന്ന് ഇടംപിടിച്ചത് ഇവര്‍
ഇന്ത്യന്‍ ലോകോത്തര ഭക്ഷണങ്ങളുടെ കലവറയാണെന്ന് പറഞ്ഞാല്‍ യാതൊരു സംശയവും ഇല്ലാതെ തന്നെ സമ്മതിക്കാം. കാരണം അത്രത്തോളം വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളാണ് ഇന്ത്യയിലുള്ളത്. പല സംസ്‌കാരത്തിലും ടേസ്റ്റിലുമുള്ളത് അതിലുണ്ട്. അതുപോലെ തന്നെ മട്ടണ്‍ വിഭവങ്ങള്‍ക്കും ഇന്ത്യ പേരുകേട്ടതാണ്. ഇപ്പോള്‍ ലോകത്തെ തന്നെ പ്രധാനപ്പെട്ട മട്ടണ്‍ വിഭവങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് വിഭവങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്.
വലിയ നേട്ടമാണിത്. ലോകത്തെ തന്നെ എല്ലാവരും ശ്രദ്ധിക്കുന്ന പട്ടികയാണിത്. നമ്മള്‍ വളരെ കൊതിയോടെ കഴിക്കുന്ന വിഭവങ്ങള്‍ കൂടിയാണിത്. ആ ഡിഷുകള്‍ ഒരിക്കല്‍ കഴിച്ചാല്‍ സ്വാദ് നാവില്‍ നിന്ന് പോവില്ല.ലോകത്തെ തന്നെ ഏറ്റവും മികച്ച റേറ്റിംഗുള്ള മട്ടണ്‍ ഡിഷുകളുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. ടേസ്റ്റ് അറ്റ്‌ലസ് ഇത് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതൊരു ഓണ്‍ലൈന്‍ ഗൈഡാണ്.

ലോകത്തുള്ള ഏറ്റവും സ്വാദേറിയ ഭക്ഷണങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് വെച്ചിട്ടുള്ള ഒരു പട്ടികയാണിത്. ഇതില്‍ ഓരോ ഡിഷിന്റെയും റേറ്റിംഗുകളും, അത് ഏതൊക്കെ രാജ്യത്താണ് ലഭ്യമാകുകയെന്നും വിശദമായി നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് രണ്ട് മട്ടണ്‍ ഡിഷുകളാണ് ഇതിലുള്ളത്. മട്ടണ്‍ റോഗന്‍ ജോഷ്, ഗലൂട്ടി കെബാബ് എന്നിവയാണ് ഇടംപിടിച്ചിരിക്കുന്നത്. രണ്ടിനും 4.4 ആണ് റേറ്റിംഗ്.
റോഗന്‍ ജോഷ് പട്ടികയില്‍ 23ാം സ്ഥാനത്താണ്. ഇതൊരു പ്രശസ്തമായ ഇന്ത്യന്‍ ഡിഷാണ്. കശ്മീര്‍ മേഖലയില്‍ നിന്നാണ് ജോഷിന്റെ ഉത്ഭവം. റോഗന്‍ എന്നാല്‍ വെണ്ണ അഥവാ എണ്ണ എന്നര്‍ത്ഥം വരുന്ന വാക്കാണ്. ജോഷ് എന്നാല്‍ ആഗ്രഹം, നമ്മുടെ മനസ്സ്, ഹൃദയം എന്നിങ്ങനെ അര്‍ഥം വരുന്നതാണ്. നല്ല ചുവന്ന് തുടുത്ത ഗ്രേവി വരുന്ന മട്ടണ്‍ കറിയാണിത്. കശ്മീരി ചില്ലി മസാല ചേരുന്നതോടെ ഇതിന്റെ രുചി പറഞ്ഞറിയിക്കാത്ത പറ്റാത്ത തരത്തിലായിരിക്കും.
ജ്യൂസിയായിട്ടുള്ള മട്ടണാണ് ഇതിന്റെ പ്രത്യേകത. അതുപോലെ ഗ്രേവി നല്ല കട്ടിയേറിയതായിരിക്കും. ഇഞ്ചി, തൈര്, മസാല, വെളുത്തുള്ളി, സവാള എന്നി സമം ചേര്‍ത്ത ശേഷം അത് ആട്ടിറച്ചിയുമായി മിക്‌സ് ചെയ്യും. പിന്നീട് വളരെ പതിയെയാണ് ഇത് പാകം ചെയ്യുക. മസാല കൂട്ടുകള്‍ കൃത്യമായി പിടിക്കാന്‍ വേണ്ടിയാണിത്.കശ്മീരി മുളകും, കുരുമുളകും കൂടുതലായി ചേര്‍ക്കുക. കുറച്ച് കുങ്കുമ പൊടിയും കൂടി ചേരുന്നതോടെ റോഗന്‍ ജോഷ് റെഡിയായി. ചോറ്, ചപ്പാത്തി എന്നിവയ്‌ക്കൊപ്പം ഇത് മികച്ച കോമ്പിനേഷനാണ്.
ഗലൂട്ടി കെബാബും പൊളി ഡിഷാണ്. 26ാം സ്ഥാനത്താണ് ഇവയുടെ സ്ഥാനം. ടേസ്റ്റ് നോക്കിയാല്‍ തന്നെ വായില്‍ വെള്ളമൂറും. ലഖ്‌നൗ ഡിഷാണിത്. മസാലകള്‍ ചേര്‍ത്താണ് ഇതിന്റെ മട്ടണ്‍ ഉണ്ടാക്കുക. വെളുത്തുള്ളി, ഇഞ്ചി, എലയ്ക്ക, മുളക് പൊടി എന്നിവയെല്ലാം ചേര്‍ക്കും. കുറച്ച് നേരം കടലമാവും, മുട്ടയും ചേര്‍ത്ത് മട്ടണ്‍ പിടിപ്പിച്ച് വെക്കുക. പിന്നീട് ഫ്രൈ ചെയ്‌തെടുക്കുക. ചട്‌നിയും, നാരങ്ങാനീരും ചേര്‍ത്ത് ഇവ കഴിക്കാം.












Click it and Unblock the Notifications