നിങ്ങളുടെ അക്കൗണ്ട് ഈ ബാങ്കുകളിലാണോ? എന്നാല്‍ നിങ്ങള്‍ക്കും ലഭിക്കും ഈ അടിപൊളി സേവനം
ന്യൂഡൽഹി: പണമിടപാടിന് ഇപ്പോൾ സാധാരണക്കാർ ഉൾപ്പെടെയുള്ളവർ പ്രധാനമായി ആശ്രയിക്കുന്നത് ഡിജിറ്റൽ പേമെന്റ് മെത്തേഡുകളാണ്..വളരെ എളുപ്പത്തിൽ പണമിടപാട് നടക്കുന്നത് കൊണ്ടാണ് ഡിജിറ്റൽ പേമെന്റ് മെത്തേഡ് ഉപയോഗിക്കാൻ ആളുകൾക്ക് താൽപര്യം ഉണ്ടാവുന്നത്. ഇപ്പോൾ സന്തോഷകരമായ ഒരു റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. യുപിഐ പിൻ നമ്പർ ടൈപ്പ് ചെയ്യാതെ തന്നെ 200 രൂപ വരെയുള്ള തുകകൾ വളരെ വേഗത്തിൽ അയയ്ക്കാനുള്ള 'യുപിഐ ലൈറ്റ്' സേവനം നിലവിൽ വന്നു.
നിലവിൽ ഭീം ആപ്പിൽ മാത്രാണുള്ളതെങ്കിലും വൈകാതെ ഗൂഗിൾ പേ, ഫോൺപേ, പേയ്ടിഎം അടക്കമുള്ള പ്ലാറ്റ്ഫോമുകളിലും സേവനം ലബ്യം ആകും . ഇന്റർനെറ്റ് ഇല്ലാതെ (ഓഫ്‍ലൈൻ) തന്നെ ഇതുവഴി പണമയയ്ക്കാൻ അവസരമൊരുങ്ങുമെന്നാണ് എൻപിസിഐ പറയുന്നതെങ്കിലും നിലവിൽ സേവനം ലഭ്യമല്ല. ഉടൻ വന്നേക്കുമെന്നാണ് റിപ്പോർട്ട്.

ആദ്യഘട്ടത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, ഇന്ത്യൻ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവ ബാങ്കുകിൽ അക്കൗണ്ട് ഉള്ളവർക്കായിരിക്കും ഈ സേവനം.

200 രൂപ വരെയുള്ള ഇടപാടുകൾ നടത്താനായി യുപിഐ ആപ്പിൽ പ്രത്യേകമായ ഒരു 'വോലറ്റ്' ആണ് യുപിഐ ലൈറ്റ്. ഇതിൽ പരമാവധി 2,000 രൂപ വരെ ഒരുസമയത്ത് സൂക്ഷിക്കാം. 'യുപിഐ ലൈറ്റ്' എനേബിൾ ചെയ്താൽ 200 രൂപയ്ക്ക് താഴെയുള്ള എല്ലാ പേയ്മെന്റുകൾക്കുമുള്ള തുക ഈ വോലറ്റിൽ നിന്നായിരിക്കും പോകുന്നത്. അവയ്ക്ക് യുപിഐ പിൻ നൽകേണ്ടതില്ല. ഫോണിലെ ഒരു വാലറ്റിൽ നിന്നാണ് ഇടപാട് എന്നത് കൊണ്ടുതന്നെ വേഗത്തിൽ ഇടപാട് സാധ്യമാകും.

യുപിഐ വഴി സ്ഥിരമായി ചെറിയ തുകകൾ അയയ്ക്കുന്നത് വഴി ബാങ്ക് പാസ്‍ബുക്കും സ്റ്റേറ്റ്മെന്റും നിറയുന്ന അലസ്ഥ ഉണ്ടാകാറുണ്ട്. 200 രൂപ വരെയുള്ള ഇടപാടുകൾ യുപിഐ ലൈറ്റ് വാലറ്റിൽ നിന്നായതിനാൽ ഇവ ബാങ്ക് സ്റ്റേറ്റ്മെന്റിലും പാസ്‍ബുക്കിലും രേഖപ്പെടുത്തില്ല. പകരം വാലറ്റിലേക്ക് പണം ഉൾപ്പെടുത്തുന്ന ഇടപാട് മാത്രമേ ഉണ്ടാകൂ. യുപിഐ ലൈറ്റ് ഇടപാടുകളുടെ വിവരം ദിവസവും എസ്എംഎസ് ആയും ലഭിക്കും.

യുപിഐ ലൈറ്റ് ടോപ്-അപ് പേജിൽ 2,000 രൂപയിൽ താഴെയുള്ള തുക 'Add Fund' ഓപ്ഷൻ വഴി ആഡ് ചെയ്യുക. ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം വാലറ്റിൽ ആവും. പിന്നീട് 200 വരെയുള്ള ഇടപാടെങ്കിൽ പണം വാലറ്റിൽ നിന്നായിരിക്കും പോകുന്നത്. അതേസമയം, പ്രവാസികൾക്ക് വിദേശത്തിരുന്നു നാട്ടിലെ വീടിന്റെ വൈദ്യുതി, ഫോൺ അടക്കമുള്ള ബില്ലുകൾ അടയ്ക്കാനായി 'ഭാരത് ബിൽപേ ക്രോസ് ബോർഡ് ബിൽ പേയ്മെന്റ്' സംവിധാനം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications