ലോട്ടറിയിലൂടെ ആ മഹാഭാഗ്യം തേടിയെത്തിയത് പ്ലംബിംഗ് തൊഴിലാളിയെ; കയ്യിലെത്തും 4 കോടി
ഒട്ടുമിക്ക എല്ലാവരും ആത്മരാർത്ഥമായി ആഗ്രഹിക്കുന്ന ഒരു കാര്യം എന്നെങ്കിലും ഒരിക്കൽ ലോട്ടറി അടിച്ചിരുന്നെങ്കിൽ എന്നായിരിക്കും.
എന്നെങ്കിലും ഒരുനാൾ ഭാഗ്യം തേടിവരുമെന്ന പ്രതീക്ഷയിൽ വർഷങ്ങളായി ലോട്ടറി എടുക്കുന്നവരും ഉണ്ടാവും.
എന്നാൽ ഭാഗ്യം എത്തേണ്ട കൈകളിൽ തന്നെ എത്തുകയും ചെയ്യും. ഇനി പറയാൻ പോകുന്നത് ഭാഗ്യദേവ തേടിയെത്തിയ പ്ലംബറെക്കുറിച്ചാണ്. പതിനായിരമോ ലക്ഷങ്ങളോ അല്ല കോടികളാണ് ഇദ്ദേഹത്തിന് ലോട്ടറി അടിച്ചത്.

അപ്രതീക്ഷിതമായിരുന്നു ഇദ്ദേഹത്തിന് ഈ നേട്ടം, ഇടയ്ക്ക് ലോട്ടറി എടുക്കാറുണ്ടെങ്കിലും ഇത്ര വലിയ സമ്മാനം ലഭിക്കുമെന്ന് ഇദ്ദേഹം കരുതിയില്ല. ചെസാപീക്കിലെ വിർജീനിയ ലോട്ടറിയിലൂടെയാണ് റോബർട്ട് ലെയ്ൻ എന്നയാൾ നാല് കോടിയിലധികം രൂപ സ്വന്തമാക്കിയത്. തന്റെ ടിക്കറ്റുകൾ സ്ക്രാച്ച് ചെയ്ത ശേഷം, തനിക്കാണ് സമ്മാനം അടിച്ചതെന്ന് അദ്ദേഹം മനനസ്സിലാക്കിയത്.
ലോട്ടറി അടിച്ച സന്തോഷ വാർത്ത പറയാൻ അദ്ദേഹത്തിന്റെ അടുത്ത് ആരും ഉണ്ടായിരുന്നില്ല. ലെയിന്റെ നാല് നായകൾ മാത്രമാണ് ഉണ്ടായത്, തന്റെ സന്തോഷം കണ്ട് തനിക്ക് ഭ്രാന്ത് പിടിച്ചോ എന്ന ഭാവേന നായ്ക്കൾ തന്നെ നോക്കുകയായിരുന്നവെന്ന് ലെയ്ൻ തമാശയായി പറയുന്നു.
ലെയ്ൻ ഒരു പ്ലംബറാണ്, ചെസാപീക്കിലെ 536 കെംപ്‌സ്‌വില്ലെ റോഡിലെ 7- ഇലവനിൽ നിന്നാണ് വിജയിച്ച ടിക്കറ്റ് വാങ്ങിച്ചത്. ഒട്ടും വിചാരിക്കാതെ എത്തിയ ഈ നേട്ടത്തിൽ സന്തോഷവനാണ് ലെയ്ൻ പുതിയ വാഹനം വാങ്ങാൻ തന്റെ വിജയങ്ങൾ ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് വലിയ തുക ലോട്ടറിയിലൂടെ ലഭിച്ച ഒരുപാട് ആളുകൾ ഉണ്ട്. എന്നെങ്കിൽ ഒരിക്കൽ ഇത് പോലെ ഭാഗ്യം തങ്ങളെ തേടി എത്തുമെന്ന പ്രതീക്ഷയിലാണ് പലരും ലോട്ടറി എടുക്കുന്നത്.












Click it and Unblock the Notifications