Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി അടിച്ചത് 2023ൽ; 2032 വരെ ആരോടും പറയരുതെന്ന് ഭാര്യയ്ക്ക് നിർദ്ദേശം; പിന്നെ സംഭവിച്ചത് ഇങ്ങനെ..

ജീവിതത്തിൽ ഒരിക്കലെങ്കിലും ലോട്ടറി അടിച്ചിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കാത്തവർ വളരെ കുറവായിരിക്കും. ജീവിതം തന്നെ മാറിമറിയാൻ ഒരു ബംബർ മതി. എന്നാൽ ലോട്ടറി അടിച്ചത് കാരണം ജീവിതം തലകീഴ് മറിഞ്ഞ ആളെക്കുറിച്ച് കേട്ടിട്ടുണ്ടോ? വൻ തുകയാണ് ഇയാൾ‌ക്ക് ലോട്ടറി അടിച്ചത്, എന്നാൽ ലോട്ടറി അടിച്ച ദിവസം മുതൽ സമാധാനവും പോയി. യു എസ്സിലാണ് സംഭവം നടന്നത്. എന്താണ് സംഭവിച്ചത് എന്ന് വിശദമായി അറിയാം..

2023 ജനുവരിയിൽ ആണ് ഇയാൾ ലെബനനിലെ മെയിനിൽ നിന്ന് ടിക്കറ്റ് വാങ്ങിയത്. 1. 35 ബില്യൺ ഡോളർ ( 112 കോടി രൂപ ) ഇയാൾക്ക് ലോട്ടറി അടിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ആറ് മാസമായി ഇദ്ദേഹം വീട്ടുകാരുമായി നിയമപരമായി പോരാടിക്കൊണ്ടിരിക്കുകയാണ്. ജോൺ ഡേ എന്നാണ് ഇയാളുടെ പേര് ( യഥാർത്ഥ പേരല്ല). അടിച്ചത് ചെറിയ തുകയല്ലല്ലോ. നികുതിയും മറ്റും കഴിച്ച് 41 കോടിയാണ് ഇയാൾക്ക് ലോട്ടറി തുകയിൽ നിന്ന് ലഭിച്ചത്.

lotteryy

എന്നാൽ ഈ തുകയിൽ നിന്ന് ബന്ധുക്കൾക്കാർക്കും കൊടുക്കാൻ തയ്യാറായിരുന്നില്ല. മാത്രവുമല്ല ലോട്ടറി അടച്ച വിവരം ആരോടും പറയരുതെന്നും പറഞ്ഞിരുന്നു. 2032 വരെ ര‌ഹസ്യമാക്കി വെയ്ക്കാനാണ് പറഞ്ഞത്. 2032 ൽ ആണ് ഇവരുടെ മകൾക്ക് 18 വയസ്സ് തികയുന്നത്.
എന്നാൽ പങ്കാളി ഈ വിവരം കുടുംബക്കാരോട് പറഞ്ഞു എന്നാണ് ഇയാൾ പറയുന്നത്.

എന്നാൽ കോടതി രേഖകളിൽ കാര്യങ്ങൾ അങ്ങനെയല്ല. ലോട്ടറി അടിച്ച യുവാവ് തന്നെയാണ് സമ്മാനത്തിന്റെ കാര്യം തന്നോട് പറഞ്ഞത് എന്നാണ് ഇയാളുടെ അച്ഛൻ അറിയിച്ചത് എന്നാണ് കോടകി രേഖകളിൽ പറയുന്നത്. തന്റെ അച്ഛന് പഴയ കാറുകൾ നന്നാക്കുന്ന ഒരു ​ഗാരേജ് നിർമ്മിച്ച് നൽകാമെന്നും അച്ഛൻ തന്നെ വളർത്തിയ വീട് വാങ്ങി നൽകുമെന്നും അച്ഛന് വേണ്ടി ഒരു മില്യാൺ ഡോളർ ട്രസ്റ്റ് ഫണ്ടുണ്ടാക്കുമെന്നും മകൻ പറഞ്ഞതായാണ് ഇയാളുടെ അച്ഛൻ പറയുന്നത്.

ആവശ്യമെങ്കിൽ രണ്ടാനമ്മയുടെയും ചികിത്സാ ചെലവ് താൻ വഹിക്കുമെന്നും ഇയാൾ പറഞ്ഞിരുന്നു എന്നാണ് അച്ഛൻ പറയുന്നത്. എന്നാൽ അച്ഛനോട് താൻ തന്നെയാണ് പറഞ്ഞതെന്നും ഭാര്യ തന്റെ ഐഡന്റി വെളിപ്പെടുത്തിയെന്നും ഇയാൽ പറയുന്നു. ലോട്ടറി അടിച്ച ദിവസം മുതൽ ഇയാൾ സമാധാനത്തിൽ ഉറങ്ങിയിട്ടില്ല എന്നാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+