'കുറ്റിക്കാടുകള്‍ക്ക് പിന്നില്‍നിന്ന് സാനിറ്ററി പാഡുകള്‍ മാറ്റേണ്ടിവന്നിട്ടുണ്ട്'; ജയ ബച്ചന്‍
പലപ്പോഴും ജയ ബച്ചന്‍ പല വിവാദങ്ങളിലും ചെന്നുപെടാറുണ്ട്. ജയ ബച്ചന്റെ ചില അഭിപ്രായങ്ങളും മാധ്യമങ്ങളോടുള്ള പെരുമാറ്റവും ഒക്കെ വിവാദത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ തന്റെ ജീവിതത്തിലെ പല സംഭവങ്ങളും അടുത്തിടെ ജയ ബച്ചന്‍ തുറന്നുപറഞ്ഞിരുന്നു. ചെറുമകള്‍ നവ്യ നവേലി നന്ദയുടെ 'വാട്ട് ദ ഹെല്‍ നവ്യ' എന്ന പോഡ്കാസ്റ്റിലാണ് ജയ ബച്ചന്‍ തന്റെ ജീവിത്തതിലെ പല കാര്യങ്ങളും തുറന്നുപറഞ്ഞത്.
തന്റെ ജീവിതത്തില്‍ ഉണ്ടായ വിവാദങ്ങളെക്കുറിച്ചൊക്കെ ജയ ബച്ചന്‍ പറഞ്ഞിരുന്നു, ഇപ്പോള്‍ തനിക്കുണ്ടായ മറ്റൊരു അനുഭവം പങ്കുവെയ്ക്കുകയാണ് അവര്‍. ഇത്തവണയും വാട്ട് ദ ഹെല്‍ നവ്യയിലൂടെ തന്നെയാണ് പ്രതികരണം. ഔട്ട്‌ഡോര്‍ ഷൂട്ടിംഗിന്റെ സമയത്ത് താന്‍ നേരിട്ട പ്രതിസന്ധിതകളെക്കുറിച്ചാണ് ഇത്തവണ ജയ ബച്ചന്‍ പറയുന്നത്. അന്ന് ഔട്ട് ഡോർ ഷൂട്ടിന്റെ നേരത്ത് ടോയ്‌ല്റ്റുപോലും ഉണ്ടാവാറില്ലെന്നാണ് ജയ ബച്ചന്‍ പറയുന്നത്. ധാരാളം ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ജയ ബച്ചന്‍ വ്യക്തമാക്കി...

'ഞങ്ങള്‍ ഔട്ട്‌ഡോര്‍ ചെയ്യുമ്‌ബോള്‍ ഞങ്ങള്‍ക്ക് വാനുകള്‍ ഇല്ലായിരുന്നു. കുറ്റിക്കാട്ടിനു പിന്നില്‍ വെച്ച്് എല്ലാം മാറേണ്ടി വന്നു. എല്ലാം. ആവശ്യത്തിന് ശൗചാലയങ്ങള്‍ പോലുമില്ലായിരുന്നു. അത് അരോചകവും ലജ്ജാകരവുമായിരുന്നു. 3-4 സാനിറ്ററി പാഡുകള്‍ ഉപയോഗിച്ചു, പാഡുകള്‍ ഉപേക്ഷിച്ച് ഒരു കൊട്ടയില്‍ വയ്ക്കാന്‍ പ്ലാസ്റ്റിക് ബാഗുകള്‍ കൊണ്ടുപോയി, വീട്ടിലെത്തുമ്പോഴാണ് അത് കളയുവാന്‍ കഴിയുന്നത്്..,' അവര്‍ പറഞ്ഞു.

''നിങ്ങള്‍ക്ക് 4-5 സാനിറ്ററി ടവലുകള്‍ വെച്ച് ഇരിക്കുന്നത് സങ്കല്‍പ്പിക്കാനാകുമോ? അത് ശരിക്കും അസുഖകരമായിരുന്നു. അന്ന് ഇന്നത്തെ പോലെയുള്ള സാനിറ്ററി പാഡുകള്‍ ഇല്ലായിരുന്നു, ഇപ്പോള്‍ അവ ഒട്ടിത്താല്‍ മതി. അന്ന് രണ്ട് അറ്റങ്ങളുള്ള ഒരു ബെല്‍റ്റ് ഉണ്ടാക്കണം, ടവലുകള്‍ക്ക് ലൂപ്പുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതില്‍ ടേപ്പ് കെട്ടാന്‍. അത് ശരിക്കും മോശമായിരുന്നു. ' ജയ ബച്ചന്‍ തുറന്നുപറയുന്നു...

സ്ത്രീകൾക്ക് ആർത്ത അവധി നൽകണമെന്നാണ് ജയ ബച്ചൻ പറയുന്നത്. സ്ത്രീകൾക്ക് ഒന്നോ രണ്ടോ ദിവസമെങ്കിലും ആർത്തവ അവധി നൽകുണമെന്നും അവർക്ക് കുഴപ്പമൊന്നുമില്ലെങ്കിൽ മറ്റേതെങ്കിലും ദിവസം ആ അവധി നികത്താൻ ആവശ്യപ്പെടാമെന്നും ജയ ബച്ചൻ പറയുന്നു.

ആർത്തവ സമയത്ത് സ്ത്രീകൾ അനുഭവലിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ പുരുഷന്മാർ ഇത് മനസ്സിലാക്കണം. കൂടാതെ, ചില സ്ത്രീകൾ മറ്റ് സ്ത്രീകളോട് പരിഗണന കാണിക്കുന്നില്ല. അവരും പരിഗണിക്കേണ്ടതുണ്ട്, ജയ ബച്ചൻ പറയുന്നു.












Click it and Unblock the Notifications