കേരളത്തിലെ ഒഴിവുകള്‍: പട്ടികവര്‍ഗ വികസന വകുപ്പില്‍ 49 കൗണ്‍സിലര്‍മാരുടെ ഒഴിവ്
തിരുവനന്തപുരം: പട്ടികവര്‍ഗ വികസംവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, പ്രീമെട്രിക്/ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്ടസലിങ് നല്‍കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ കൗസണ്‍സിലര്‍മാരെ നിയമിക്കുന്നു.
യോഗ്യത: എംഎ സൈക്കോളജി/ എംഎസ്ഡബ്ല്യൂ. സ്റ്റുഡന്റ് കൗണ്‍സലിങ് പരിശീലനം നേടിയവരായിരിക്കണം. എംഎസ്‌സി, സൈക്കോളജി, കൗണ്‍സിലിങില്‍ ഡിപ്ലോമ എന്നിവയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

പ്രതിഫലം: പ്രതിമാസം 18000 രൂപ ഹോണറേറിയം, യാത്രചിലവ് പരമാവധി 2000 രൂപ.
ഒഴിവുകള്‍: 49 (പുരുഷന്മാര്‍- 23, സ്ത്രീകള്‍- 26).
വിശദവിവരങ്ങള്‍ക്ക് : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട(0472-2812557), ഇടുക്കി, എറണാകുളം, കോട്ടയം( 0486-2222399), പാലക്കാട്, തൃശൂര്‍(0491-2505383), മലപ്പുറം, കോഴിക്കോട്, വയനാട്( 0495-2376364), കണ്ണൂര്‍, കാസര്‍കോട്(0497-2700357).
അപേക്ഷിക്കേണ്ട രീതി: വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, നിയമനം ആഗ്രഹിക്കുന്ന സ്ഥലം, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അഡ്രസ് പ്രൂഫ്, ഐഡന്റ്റ്റി കാര്‍ഡ് എന്നിവ സഹിതം ബന്ധപ്പെട്ട ഓഫീസില്‍ ജൂലായ് 29 ന് മുന്‍പ് സമര്‍പ്പിക്കുക.












Click it and Unblock the Notifications