സ്ത്രീസുരക്ഷയ്ക്ക് കണ്മഷി, കണ്മഷി എന്താണെന്നല്ലേ!!
കൊല്ലം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് സ്ത്രീ സുരക്ഷയ്ക്കുള്ള അന്വേഷണം എത്തിച്ചേര്‍ന്നത് ഒരു മൊബൈല്‍ ആപ്പിലാണ്. കൊല്ലം കുണ്ടറയിലെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയാണ് കണ്മഷി എന്ന് പേരിട്ട ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. സ്മാര്‍ട്ട് ഫോണിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതാണ് ആപ്പ്.
വാച്ച്, ലോക്കറ്റ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിങ്ങനെ ധരിക്കാന്‍ കഴിയരുന്ന ഉപകരണങ്ങളുടെ രൂപത്തിലാണ് ഇവ പുറത്തിറക്കിയിട്ടുള്ളത്. ഈ ഉപകരണം ധരിച്ച ആളെ കാണാതായാല്‍ ആ വ്യക്തി സഞ്ചരിച്ച വഴി കണ്ടെത്തി കാണാതായ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ എളുപ്പം കണ്ടെത്താന്‍ സാധിക്കും. ഡൈം ടെക്നോളജിയാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ഇത്തരത്തിലുള്ള ട്രാക്കിംഗ് ഉപകരണങ്ങള്‍ക്ക് കഴിയുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ആന്‍ഡ്രോയ്ഡിലും ആപ്പിളിലും പ്രവര്‍ത്തിക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില നേരിട്ട് മാതാപിതാക്കളിലേക്കെത്തിക്കുന്ന സംവിധാനവും ഇതേ കമ്പനി പുറത്തിറക്കിട്ടുണ്ട്. കുട്ടികള്‍ സ്കൂളില്‍ എത്തുമ്പോഴും സ്കൂളില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും മാതാപിതാക്കള്‍ക്ക് എസ്എംഎസ് വഴി അലേര്‍ട്ട് ലഭിക്കുന്നതാണ് ഈ സംവിധാനം. 2008ല്‍ കൊല്ലം ജില്ലയില്‍ ആരംഭിച്ച ടെക്നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന 10 കമ്പനികളില്‍ ഒന്നാണ് ഡൈം ടെക്നോളജീസ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications