'ഇതൊക്കെയാണ് ബിസിനസ്': പാനി പൂരി വിറ്റ് ഒരു മാസം സമ്പാദിക്കുന്നത് 5 ലക്ഷം, വിജയ രഹസ്യം ഇതാണ്
ഒരു മാസം പാനി പൂരി കച്ചവടം നടത്തിയാല്‍ എത്ര രൂപ സമ്പാദിക്കാന്‍ സാധിക്കും? പാനി പൂരി കച്ചവടം ഒരു മികച്ച ബിസിനസ് ആശയമാണോ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ നിങ്ങളുടെ മനസിലേക്ക് എപ്പോഴെങ്കിലും വന്നിട്ടുണ്ടോ. എങ്കില്‍ നിങ്ങല്‍ കര്‍ണാടകയിലെ ഒരു പാനി പൂരി കച്ചവടക്കാരന്റെ കഥ കേള്‍ക്കണം. പറഞ്ഞുവരുന്നത്, ദക്ഷിണ കന്നഡ ജില്ലയിലെ മാനെ ഗ്രാമത്തിലെ 36കാരനായ മാനോജിനെ കുറിച്ചാണ്. പാനി പൂരി കച്ചവടത്തിലൂടെ എങ്ങനെ ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന് കാണിച്ചു നല്‍കുകയാണ് ഇദ്ദേഹം.
മംഗളൂരുവില്‍ അഞ്ച് വര്‍ഷം സിറ്റി ബസ് ഡ്രൈവറായി ജോലി ചെയ്ത മനോജ് രണ്ട് വര്‍ഷം മുമ്പ് സ്വന്തം നാടായ ദരണ്ടകുക്കിലേക്ക് മടങ്ങി. നാട്ടിലെത്തിയ അദ്ദേഹം ഉപജീവന മാര്‍ഗത്തിനായി ഒരു ഓട്ടോ ഓടിച്ച് ജീവിക്കുകയായിരുന്നു. നഗരത്തിലുടനീളം ഓട്ടോ ഓടിച്ചു കഴിയുമ്പോള്‍ അദ്ദേഹം ഒരു കാര്യം ശ്രദ്ധിച്ചത്.

എന്തുകൊണ്ടാണ് പാനി പൂരി ആളുകള്‍ക്ക് ഇത്ര പ്രിയപ്പെട്ട ഭക്ഷണമായത്. എന്തുകൊണ്ടാണ് ഇത്തരം കടകളിലേക്ക് ആളുകള്‍ ഒഴുകുന്നതെന്ന്. അങ്ങനെ ഒരു ദിവസം ഓട്ടോ സൈഡാക്കി അദ്ദേഹം പാനി പൂരി കടകളില്‍ കയറിയിറങ്ങാന്‍ തുടങ്ങി. അപ്പോഴാണ് അദ്ദേഹത്തിന് ഒരു കാര്യം മനസിലായത്. പാനി പൂരി ആളുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണെന്നും പാനിപുരി കച്ചവടക്കാര്‍ക്ക് ആവശ്യമായ പൂരി ലഭിക്കുന്നില്ലെന്നും മനസിലായത്.
അങ്ങനെ വീട്ടിലെത്തിയ മനോജ് അമ്മ മോഹിനിയുമായും ഭാര്യ ധന്യയുമായും അദ്ദേഹം ഇക്കാര്യം ചര്‍ച്ച ചെയ്യുകയും വീട്ടില്‍ പൂരി ഉണ്ടാക്കുകയും പാനി പൂരി വില്‍ക്കുന്നവര്‍ക്ക് ഇത് വില്‍ക്കാമെന്ന പദ്ധതിയിലേക്ക് എത്തുകയും ചെയ്തു. അദ്ദേഹം ഓട്ടോ ഓടിക്കുന്ന തൊഴില്‍ നിര്‍ത്താനൊന്നും തയ്യാറായില്ല. കുടുംബം ദിവസേന 4-5 കിലോഗ്രാം പൂരികള്‍ ഉണ്ടാക്കുകയും കുറച്ച് പാനി പൂരി കച്ചവടക്കാര്‍ക്ക് വില്‍ക്കുകയും ചെയ്തു.
ആദ്യ ഘട്ടത്തില്‍ തുടങ്ങിയ ചെറിയ കച്ചവടം വിജയിച്ചതോടെ മുഴുവന്‍ സമയവും ഈ ബിസിനസിലേക്ക് കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. ഇതേ കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തി സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മെഷീന് സംഘടിപ്പിക്കുകയും ചെയ്തു. 2.9 ലക്ഷം രൂപയാണ് ഈ മെഷിന് വേണ്ട് ചെലവായത്. സോളാര്‍ മെഷിനായത് കൊണ്ട് തന്നെ 70000 രൂപ സബ്സിഡി ലഭിക്കുകയും ചെയ്തു.
തുടര്‍ന്ന് വീട്ടുമുറ്റത്ത് ഒരു ചെറിയ പൂരി നിര്‍മ്മാണ യൂണിറ്റ് സ്ഥാപിച്ച് ദിവസവും കുറഞ്ഞത് 40 കിലോ പൂരി ഉണ്ടാക്കാനും തുടങ്ങി. ഓര്‍ഡര്‍ കൂടി വരുമ്പോള്‍ കിലോയുടെ എണ്ണവും കൂടാന്‍ തീരുമാനിച്ചു. ഇന്ന് സമീപ പ്രദേശങ്ങളായ സുള്ള്യ, കടബ, സുബ്രഹ്മണ്യ എന്നിവിടങ്ങളിലേക്ക് പൂരി വിതരണം ചെയ്യുന്നുണ്ട്. ജോലിയില്‍ മനോജിനെ സഹായിക്കാന്‍ ഇപ്പോള്‍ ഏഴോളം പേരുണ്ട്. ഒരു മാസം അഞ്ച് ലക്ഷം രൂപയുടെ കച്ചവടം നടക്കുന്നുണ്ടെന്നാണ് മനോജ് പറയുന്നത്.
-
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം












Click it and Unblock the Notifications