ആദായി നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ? അബദ്ധം പറ്റാതെ നോക്കാം, പിഴയും
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയമാണ് ഇപ്പോൾ. എന്നാൽ പലർക്കും ഐ ടി ആർ സ്വന്തമായി ഫയൽ ചെയ്യുമ്പോൾ പല ബുദ്ധിമുട്ടുകളും നേരിടാറുണ്ട്. പലപ്പോഴും അറിയാതെ വരുത്തുന്ന തെറ്റുകൾ കാരണം അപേക്ഷ നിരസിക്കെപ്പെടാനുള്ള സാധ്യതയും ഉണ്ട്. നികുതിദായകർ എല്ലാ വർഷവും ഐടിആർ ഫയൽ ചെയ്യേണ്ടതുണ്ട്. ഐടിആർ ഫയൽ ചെയ്യുമ്പോൾ ഈ പത്ത് തെറ്റുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. ഐടിആർ ഫോം പൂരിപ്പിക്കുമ്പോൾ പേര്, പാൻ, വിലാസം, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തുടങ്ങിയ എല്ലാ വ്യക്തിഗത വിവരങ്ങളും ഫോമിൽ ശരിയായി പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

2. തെറ്റായ ഐടിആർ ഫോം: വരുമാന സ്രോതസ്സുകളും വരുമാന തരവും അടിസ്ഥാനമാക്കി ശരിയായ ഐടിആർ ഫോം തിരഞ്ഞെടുക്കുക. തെറ്റായ ഫോം നൽകുന്നത് അപേക്ഷ നിരസ്സിക്കാനും പിഴ ഈടാക്കാനും കാരണമാകും.
3. വരുമാനം: ശമ്പളം, പലിശ, വരുമാനവം, വാടക വരുമാനം, മൂലധന നേട്ടം എന്നിവ ഉൾപ്പെടെ എല്ലാ വരുമാന സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ നിർബന്ധമായും നൽകണം. എല്ലാ വരുമാന വിവരങ്ങളും നൽകാത്തത് നികുതി വെട്ടിപ്പ് നടത്തുന്നതിന് തുല്യമാണ്. ഇതിന് പിഴ നൽകേണ്ടി വരും.
4. ടി ഡി എസ്: ഐ ടി ആർ ഫയൽ ചെയ്യുമ്പോൾ ടി ഡി എസ് വിശദാംശങ്ങളും ഉൾപ്പെടുത്തണം. ശരിയായ ടിഡിഎസ് വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടാൽ പിഴ നൽകേണ്ട അവസ്ഥ വരും.
5. നിക്ഷേപ വിവരങ്ങൾ: നിക്ഷേളേയും കിഴിവുകളേയും കുറിച്ചുള്ള പൂർണമായ വിവരങ്ങൾ നൽകണം. ആദായനികുതി നിയമത്തിലെ സെക്ഷൻ 80C, 80 D, 80 G പ്രകാരം യോഗ്യമായ നികുതി ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യുന്നതിന് എല്ലാ നിക്ഷേപങ്ങളും ചെലവുകളും കിഴിവുകളും ശരിയായി നൽകണം.
6. പലിശ വരുമാനം മറയ്ക്കൽ: സേവിംഗ്സ് അക്കൗണ്ടിൽ നിന്നോ സ്ഥിര നിക്ഷേപങ്ങളിൽ നിന്നോ മറ്റ് സ്രോതസ്സുകളിൽ നിന്നോ ലഭിക്കുന്ന പലിശയെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ നൽകണം. പലിശ വരുമാനം വെളിപ്പെടുത്താതിരുന്നാൽ പിഴ ഈടാക്കാം.
7. ഫോം 26 എ എസ്: ഫോം 26 എ എസ് ഉപയോഗിച്ച് നിങ്ങളുടെ ഐ ടി ആറിലെ പ്രസ്താവനകൾ ക്ലോസ് ചെക്ക് ചെയ്യണം. ടിഡിഎസ്, നികുതി, അടവ്, മറ്റ് ആദായ നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. അത് കാെണ്ട് ഐടിആർ ഫയൽ ചെയ്യുന്നതിന് മുമ്പ് അതിന്റെ തെറ്റുകൾ തിരുത്തണം.
8. കൃത്യമസയത്ത് ഐടിആർ ഫയൽ ചെയ്യുക: ഐടിആർ കൃത്യസമയത്ത് ഫയൽ ചെയ്യുക. ഐടിആർ ഫയൽ ചെയ്യാൻ വൈകിയാൽ പിഴ ഈടാക്കാം.
9. ഐടിആർ വെരിഫിക്കേഷൻ: ഐടിആർ വെരിഫിക്കേഷനായി ഫയൽ ചെയ്തതിന് ശേഷം അത് ഇലക്ടോണിക് ആയി ( ആധാർ, ഒടിപി, നെറ്റ് ബാങ്കിംഗ് മുതലായവ വഴി) അല്ലെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ നിങ്ങളുടെ ഒപ്പോട് കൂടിയ ഫിസിക്കൽ കോപ്പി ആദായ നികുതി വകുപ്പിന്
അയച്ച് പരിശേധിക്കണം. പരിശോധന നടത്തിയില്ലെങ്കിൽ ഐടിആർ ഫയലിംഗ് അസാധുവാകും.
10. ആവശ്യമായ രേഖകൾ നൽകണം: നിങ്ങളുടെ വരുമാനം,നിക്ഷേപങ്ങൾ, നികുതി കിഴിവുകൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും രസീതുകളുടേയും രേഖകൾ സൂക്ഷിക്കാൻ വിട്ടുപോകരുത്. ഈ രേഖകൾ ഭാവിയിൽ ആവശ്യമായേക്കാം.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications