ലോകാവസാനം ഡിസംബറില്‍!! ഭൂചലനവും ഭൂമിയെ കീഴ്മേല്‍ മറിയ്ക്കുന്ന സുനാമിയും, ശാസ്ത്രം സാക്ഷി!
ലോകാവസാനത്തെക്കുറിച്ച് പുതിയ കഥകളുമായി മലയാളി പ്രൊഫസര്‍
ലോകാവസാനത്തെക്കുറിച്ച് നിറംപിടിപ്പിച്ച പല കഥകളും ഇന്നുവരെയും കേട്ടു പരിചയിച്ചതാണ്. 2017 ഡിസംബര്‍ 31 ന് മുമ്പായി സുനാമിയുണ്ടാകുമെന്നും ലോകത്തെ 11 രാജ്യങ്ങളെ നാശത്തിലാഴ്ത്തുമെന്നുമാണ് ഏറ്റവും ഒടുവിലത്തെ പ്രവചനം. മലയാളിയായ ഫിസിക്സ് പ്രൊഫസറാണ് ഈ നിര്‍ണ്ണായക പ്രവചനം നടത്തിയിട്ടുള്ളത്. 2017 ഡിസംബര്‍ 31 ന് മുമ്പായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂചലനമുണ്ടാകുകമെന്നാണ് മലയാളിയായ ഫിസിക്സ് പ്രൊഫസര്‍ ബാബു കളയിലിന്റെ പ്രവചനം. ബികെ റിസര്‍ച്ച് അസോസിയേഷന്റെ ലെറ്റര്‍ ഹെഡില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തും അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്പോമുകളില്‍ അടുത്ത കാലത്തായി വ്യാപകമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ സെപ്തംബര്‍ 23ന് ലോകം അവസാനിക്കുമെന്ന തരത്തിലുള്ള കഥകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് കഥ മാത്രമായി അവസാനിച്ചതിന് പിന്നാലെയാണ് പുതിയ കഥ കേരളത്തില്‍ നിന്ന് പിറവികൊള്ളുന്നത്. നിബിറു എന്ന പേരിലുള്ള ഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുമെന്നും ഇതോടെ ഭൂമയില്‍ ഒന്നും അവശേഷിക്കില്ലെന്നുമായിരുന്നു പ്രവചനം. ജ്യോതി ശാസ്ത്രത്തിന്റെ സഹായത്തോടെയാണ് സെപ്തംബര്‍ 23 ന് ലോകം അവസാനിക്കുമെന്ന നിഗമനത്തില്‍ എത്തിയതെന്ന് ക്രിസ്ത്യന്‍ സംഖ്യാ ശാസ്ത്രജ്ഞനായ ഡേവിസ് മെയ്ഡെ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഇവാഞ്ചലിക്കല്‍ സഭയും ഒരു ലോകാവസാനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് വീഡിയോ പുറത്തിറക്കിയിരുന്നു. എന്നാല്‍ എല്ലാ അവകാശവാദങ്ങളും തെറ്റാണെന്ന് തെളിയുകയും ചെയ്തു.

11 രാജ്യങ്ങള്‍ക്ക് ഭീഷണി
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടാകുന്ന സുനാമി ഇന്ത്യയുള്‍പ്പെടെ 11 രാഷ്ട്രങ്ങളെ ബാധിക്കുമെന്നും 120-180 കിലോമീറ്റര്‍ വേഗതയിലെത്തുന്ന ശീഷ്മ കാറ്റുകള്‍ തീരപ്രദേശത്തെ തകര്‍ക്കുമെന്നും കത്തില്‍ പ്രൊഫസര്‍ അവകാശപ്പെടുന്നു. 2017 ആഗസ്റ്റ് 20 നായിരുന്നു ഫിസിക്സ് പ്രൊഫസറുടെ പ്രവചനം പുറത്തുവരുന്നത്.

അപൂര്‍വ്വ ദൃഷ്ടികൊണ്ട്
നേരത്തെ മലയാളിയായ റേഡിയോ ജേണലിസ്റ്റ് ബിജു മാത്യൂവും ഇത്തരത്തില്‍ അപൂര്‍വ്വ ദൃഷ്ടികൊണ്ട് പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. എക്സ്ട്രാ സെന്‍സറി പെര്‍സെപ്ഷനെക്കുറിച്ചുള്ള റേഡിയോ ഡോക്യുമെന്ററിലായിരുന്നു അദ്ദേഹത്തിന്റെ വാദം.

പ്രവചനം എങ്ങനെ
2017 ഡിസംബര്‍ 31ന് മുമ്പായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂചലനം ഉണ്ടാകുമെന്ന് പ്രവചിച്ചത് എങ്ങനെയെന്ന് ബാബു കളയില്‍ വിശദീകരിക്കുന്നുണ്ട്. തന്റെ ശരീരവും തലച്ചോറും നന്നായി ചൂടു പിടിയ്ക്കുമ്പോള്‍ ഒരു സിനിമയിലെന്ന പോലെ ചില ചിത്രങ്ങള്‍ തന്റെ മനസ്സില്‍ തെളിഞ്ഞുവരുമെന്നും അതില്‍ സുനാമി സംഭവിക്കുന്നതായി കാണാന്‍ കഴിഞ്ഞുവെന്നും ഇയാള്‍ അവകാശപ്പെടുന്നു. തന്റെ കഴിവ് ഉപയോഗപ്പെടുത്തി പ്രകൃതി ദുരന്തത്തെ പ്രതികരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ബാബു ചൂണ്ടിക്കാണിക്കുന്നു.

വാദം അടിസ്ഥാന രഹിതം
കേരളത്തില്‍ നിന്നുള്ള ഫിസിക്സ് പ്രൊഫസറുടെ വാദം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയിലെ ഡോ. വിനീത് ഗലൗട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം അവകാശ വാദങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും വിനീത് ചൂണ്ടിക്കാണിച്ചു. ഇത് സംബന്ധിച്ച് തന്റെ വകുപ്പില്‍ നിന്ന് സ്ഥിരീകരണം ലഭിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയേക്കും. പ്രമുഖ സയന്‍സ് ജേണലിസ്റ്റ് പല്ലവ ബഗ്ലയും പ്രൊഫസറുടെ വാദം തള്ളിക്കളഞ്ഞു.

പ്രവചനം നേരത്തെയും
നേരത്തെ 2005 ല്‍ ബാബുവിനെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദു ദിനപത്രം ഭൂചലനം പ്രവചനത്തിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇഎസ്പി വഴിയാണ് ഭൂചലനം പ്രവചിച്ചതെന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. 2004ല്‍ ലോകത്തില്‍ നാശം വിതച്ച സുനാമിയും ഭൂചലനവും താന്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നുവെന്നും ബാബു അവകാശപ്പെടുന്നു. രണ്ട് മാസം മുമ്പുതന്നെ പ്രവചിച്ചിരുന്നുവെന്നാണ് പ്രൊഫസറുടെ വാദം.

ആറാമിന്ദ്രീയത്തിന്റെ സഹായം!
എക്സട്രാ സെന്‍സറി പെര്‍സെപ്ഷന്‍ അഥവാ ഇഎസ്പി എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് ആറാമിന്ദ്രീയത്തിന്റെ സാന്നിധ്യമാണ്. മാനസികവും ശാരീരികവുമായ കഴിവുകൊണ്ട് പ്രവചനം നടത്താനുള്ള കഴിവ് തനിക്കുണ്ടെന്നും പലപ്പോഴും അതുപയോഗിച്ച് താന്‍ ഇത്തരം പ്രവചനം നടത്തിയിട്ടുണ്ടെന്നും പ്രൊഫസര്‍ അവകാശപ്പെടുന്നു. ഡ്യൂക്ക് സര്‍വ്വകലാശാലയിലെ സൈക്കോളജിസ്റ്റായ ജെബി റിനേയാണ് മാനസികായ കഴിവിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനായി ഇഎസ്പി എന്ന പദം ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന് നിലവില്‍ തെളിവുകളോ സാധൂകരിക്കാന്‍ സിദ്ധാന്തങ്ങളോ ലഭ്യമല്ലെന്നാണ് വിവരം.
-
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ തുറക്കുന്നതും കാത്ത് യാത്രക്കാർ; എന്ന് തീരും ഈ ദുരിതം, ഏപ്രിലിൽ തുറക്കില്ലേ? -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്?












Click it and Unblock the Notifications