' ഒരു ദിവസം ഞാനും ഒന്നുസോറി പറഞ്ഞതാ എന്നിട്ടെന്താ'; പോലീസിന്റെ പോസ്റ്റിന് കമന്റോട് കമന്റ്
' ഒരു ദിവസം ഞാനും ഒന്ന് സോറി പറഞ്ഞതാ എന്നിട്ടെന്താ'; പോലീസിന്റെ പോസ്റ്റിന് കമന്റോട് കമന്റ്
കേരള പോലീസിന്റെ സോഷ്യൽ മീിഡിയ പോസ്റ്റുകൾ വലിയ രീതിയിൽ വൈറൽ ആവാറുണ്ട്. ഇപ്പോൾ അതേപോലൊരു പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്. ഇത്തവണ ഒരു ഉപദേശവുമായാണ് കേരള പോലീസ് എത്തിയിരിക്കുന്നത്. തല്ല് വേണ്ട സോറി മതി എന്ന ഉപദേശമാണ് കേരള പോലീസ് നൽകിയിരിക്കുന്നത്.
മല്ലയുദ്ധത്തിൽ എതിരാളിയെ മലർത്തിയടിക്കുന്നവനല്ല, മറിച്ച് തന്റെ കോപത്തെ അടക്കിനിർത്തുന്നവനാണ് ശക്തൻ. ഒരു സോറിയിൽ തീരാവുന്ന പ്രശ്നങ്ങളാണ് വലിയ സംഘട്ടനങ്ങളിലേക്ക് വളരുന്നതെന്ന സന്ദേശമാണ് പോസ്റ്റിലൂടെ പൊലീസ് നൽകുന്നത്. തല്ലുമാല എന്ന സിനിമയുടെ ദൃശ്യങ്ങൾ കൂടി പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. ആലപ്പുഴയിൽ പപ്പടത്തിന്റെ പേരിൽ നടന്ന തല്ലിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പോസ്റ്റ്.

കേരള പോലീസിന്റെ പോസ്റ്റ് പൂർണമായി വായിക്കാം;
തല്ല് വേണ്ട സോറി മതി🤗
''ആരാണ് ശക്തൻ..
മല്ലയുദ്ധത്തിൽ എതിരാളിയെ മലർത്തിയടിക്കുന്നവനല്ല,
മറിച്ച് തന്റെ കോപത്തെ അടക്കിനിർത്തുന്നവനാണ് ശക്തൻ''
Anyway ഒരു സോറിയിൽ തീരാവുന്ന പ്രശ്നങ്ങളെ ഈ ദുനിയാവിലുള്ളൂ❤️
അതിപ്പോ കൊല്ലത്തായാലും ആലപ്പുഴ ആയാലും
ധാരാളം കമന്റുകളാണ് ഈ പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.

ഒരു ദിവസം ഞാൻ ലൈസൻസ് എടുക്കാൻ മറന്നു.... ദേഷ്യപെട്ടു നിക്കുന്ന മാമനോട് സോറി പറഞ്ഞു. എന്നിട്ട് എന്താ ഒരു കാര്യവും ഉണ്ടായില്ല,
അപ്പോ കൊല്ലത്തും ആലപ്പുഴയിലും മാത്രം മതിയോ പോലീസ് സ്റ്റേഷൻ, ബാക്കി ഉള്ള ജില്ലകാർ ഒക്കെ സമാധാന പ്രിയർ ആണോ പോലീസ് മാമ.
തല്ലും പിടിയും ഇല്ലേൽ ഇങ്ങക്ക് എന്താണ് പണി പോലീസെ എന്ന കമന്റിന് ഒരു ദിവസം ഇങ്ങു പോര് .. ചുറ്റിനടന്നു കാണാം എന്താ പണിയെന്ന്
എന്ന് പോലീസ് മറുപടി കൊടിത്തിട്ടുണ്ട്. അപ്പോൾ, കേരളം എന്നാൽ കൊല്ലവും ആലപ്പുഴയും മാത്രമേ ഉള്ളോ സാറേ???വീഡിയോ:

കേരളത്തിൽ പ്രളയം വന്നപ്പോൾ, ഇപ്പോൾ നിങ്ങളുൾപ്പെടെ ട്രോളിയ, കൊല്ലം കാരും ആലപ്പുഴക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ... ഞങ്ങളുടെ ഇടയിൽ എന്തേലും പ്രശ്നം ഉണ്ടായാൽ പറഞ്ഞു തീർക്കും അതുമല്ലെങ്കിൽ തല്ലിത്തീർക്കും, അല്ലാതെ, ആ പക, മരിക്കുവോളം മനസ്സിൽ കൊണ്ട് നടക്കില്ല...അങ്ങനെയാണേൽ ന്നാ താൻ കേസ് കൊട് മൂവിയിൽ പോലീസുകാരന്റെ കാരണക്കുറ്റിക്ക് വെറും ഒരടി കൊടുത്തതിന്റെ പേരിൽ ഒരു മാസത്തോളം റിമാന്റിൽ കിടന്ന ശ്രീകാന്ത് ഞെണ്ടാടിയോട് പോലീസ് മാമൻ സോറി പറഞ്ഞിരുന്നേൽ എത്ര നന്നായിരുന്നു എന്നിങ്ങനെ പോകുന്നു കന്റുകൾ.

ആലപ്പുഴയിലെ പപ്പടത്തല്ല് വലിയ രീതിയിൽ ചർച്ചയായിരുന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പപ്പടത്തല്ലിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ആലപ്പുഴയിലെ മുട്ടത്തായിരുന്നു വിവാഹ സദ്യക്കിടെ രണ്ടാമതും പപ്പടം ചോദിച്ചത് വലിയ തല്ലിലേക്ക് എത്തിയത്. സംഭവത്തിന്റെ വീഡിയോ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. മുട്ടത്തെ തര്‍ക്കത്തില്‍ ഓഡിറ്റോറിയം ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു.

വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് തര്‍ക്കമുണ്ടായത്. ഈ തർക്കമാണ് പിന്നീട് കൂട്ടത്തല്ലില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തല്ല്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍(65), ജോഹന്‍(21), ഹരി(21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.












Click it and Unblock the Notifications