കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂവാലന്മാര്‍ക്ക് വംശനാശം വന്നില്ലെന്ന് പോലീസ്; 'അപ്പി ഹിപ്പി'യെ വെറുതേവിട് സാറേയെന്ന് സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

കൊറോണയ്ക്ക് ശേഷം വീണ്ടും പൂവാലന്മാരുടെ ശല്യം കൂടിയെന്ന് പോലീസ്. കേരള പോലീസിന്റെ സോഷ്യൽമീഡിയ പേജിലാണ് പൂവലന്മാരെ പൂട്ടാൻ പോലീസ് തയ്യാറെടുത്തതായുള്ള അറിയിപ്പ്.സ്കൂൾ കോളേജ് പരിസരങ്ങളിൽ കോറോണക്ക് ശേഷം വീണ്ടും "പൂ"വാലശല്യം ആരംഭിച്ചിട്ടുള്ളതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത്തരക്കാരെ പൂട്ടാൻ പട്രോളിംഗ് ഉൾപ്പെടെയായി പോലീസ് സജ്ജമാണെന്നും പോലീസ് പോസ്റ്റിൽ പറയുന്നു.

ടോമിന്റെ കാർ‌ട്ടൂൺ ആയ അപ്പി ഹിപ്പി കാർട്ടൂൺ വെച്ചാണ് പോസ്റ്റ്.എന്നാൽ പോസ്റ്റിന് താഴെ ധാരളം കമന്റുകൾ വന്നുകൊണ്ടിരിക്കുകയാണ്. ചിലർ രൂക്ഷമായ വിമർശനവും പോലീസിനെതിരെ ഉന്നയിക്കുന്നുണ്ട്. കയ്യിൽ ഒരു പൂ ഉണ്ടായാലോ , മുടി നീട്ടി വളർത്തിയാലോ , താടി ഉണ്ടെങ്കിലോ ഒന്നും പൂവാലൻ ആകില്ല മാമ. Makeover എങ്ങിനെ വേണമെന്ന് അഭിപ്രയ സ്വതത്ര്യം പൊലെ തന്നെ സ്വന്തം തീരുമാനം ആണു.

1

ലുക്ക്‌ കണ്ടു ജഡ്ജ്‌ ചെയ്യാൻ നിക്കരുതു. ഈ ലൂക്കിലെ നല്ല ചുള്ളൻ പിള്ളേർ ഒക്കെ ഫ്രണ്ട്സ്‌ ഉണ്ട്. എന്ത് പ്രശ്നം ഉണ്ടെങ്കിലും കൂടെ നിക്കുന്ന വിളിപ്പുറത്തു ഉള്ള പിള്ളേർ , flood റെസ്ക്യൂ മുതൽ , അംബുലൻസ്‌ നു വഴികൾ ഒരുക്കി സാമൂഹ്യപ്രതിബദ്ധത ഉള്ളവർ. സൊ രൂപത്തിൽ അല്ല കാര്യം കയ്യിലിരുപ്പിൽ ആണ്.ഇങ്ങിനെ ഉള്ളതിനും ഇല്ലാത്തതിനും ഒക്കെ ജഡ്ജ് ചെയ്തു അതുങ്ങളെ ചുമ്മാ വെറുപ്പിക്കല്ലേ . Grow up എന്നാണ് ഓരാളുടെ കമന്റ്.

അമ്മായിയമ്മ പുറത്താക്കി; 20 ദിവസം വീട്ടുപടിക്കല്‍; 21ാം ദിവസം 'സിങ്കപ്പെണ്ണാ'യി മരുമകള്‍അമ്മായിയമ്മ പുറത്താക്കി; 20 ദിവസം വീട്ടുപടിക്കല്‍; 21ാം ദിവസം 'സിങ്കപ്പെണ്ണാ'യി മരുമകള്‍

2

പൂവാല ശല്യം കുട്ടികൾ ഒരു പരിധി വരെ ഡീൽ ചെയ്യും. ഈ സദാചാര പോലീസിനെ ആരു കണ്ട്രോൾ ചെയ്യും മാമ. പൂവാലൻ എന്താണെന്ന് അറിയാത്തവർക്ക് വേണ്ടി അത് വരച്ചും കൂടി കാണിക്കാനുള്ള ബുദ്ധിയുദിച്ച ആ തലയിൽ നിന്നും റിട്ടയർ ചെയ്താലും തൊപ്പിയെടുക്കരുത്എന്നൊരു അപേക്ഷ യുണ്ട്. അപ്പി ഹിപ്പി സ്റ്റൈലിലാരും പുറകേ നടക്കാറില്ല തെറ്റിദ്ധാരണ പരത്തരുത്.

ജന്മദിനത്തില്‍ ഭാര്യയ്ക്ക് അതിമനോഹരമായ സര്‍പ്രൈസ്..എന്തൊരു പൊളി ഭര്‍ത്താവെന്ന് സോഷ്യല്‍മീഡിയജന്മദിനത്തില്‍ ഭാര്യയ്ക്ക് അതിമനോഹരമായ സര്‍പ്രൈസ്..എന്തൊരു പൊളി ഭര്‍ത്താവെന്ന് സോഷ്യല്‍മീഡിയ

3

അവരുടെ hair style നോക്കാന്‍ അവ൪ക്ക് സമയം തികയുന്നില്ല എന്നാണ് മറ്റൊരു കമന്റ്..അങ്ങനെ പോസ്റ്റിന് കമന്റോട് കമന്റാണ്. റോട്ടിലും സ്കൂൾ പരിസരത്തും ഇടവഴികളിലും പൂവാലൻമാർ കാത്ത് നിന്നോട്ടെ സാറേ.. ഒന്നില്ലേൽ തെരുവ് നായക്കളിൽ നിന്ന് ഒരു കാവലാകുമല്ലോ പെൺകുട്ടികൾക്ക്.. എന്തൊക്കെ പറഞ്ഞാലും നായക്കടിയേക്കാളും എത്രയോ ബേധമാണ് പഞ്ചാരടി എന്നാണ് മറ്റൊരു കമന്റ്

4


കേരള പോലീസിന്റെ ഫോസ്ബുക്ക് പോസ്റ്റ് വായിക്കാം;
സ്കൂൾ കോളേജ് പരിസരങ്ങളിൽ കോറോണക്ക് ശേഷം വീണ്ടും "പൂ"വാലശല്യം ആരംഭിച്ചിട്ടുള്ളതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട് .ഇത്തരക്കാരെ പൂട്ടാൻ പട്രോളിംഗ് ഉൾപ്പെടെയായി പോലീസ് സജ്ജമാണ്. ശല്യം ഉണ്ടായാൽ ഉടൻ 112 ൽ ബന്ധപ്പെടുക.

സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ മകന്റെ കയ്യില്‍ 21 വരകള്‍; കാരണം കേട്ട് നെഞ്ച് തകര്‍ന്ന് അച്ഛന്‍സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ മകന്റെ കയ്യില്‍ 21 വരകള്‍; കാരണം കേട്ട് നെഞ്ച് തകര്‍ന്ന് അച്ഛന്‍

English summary
Kerala Police's social media post using a picture of popular cartoon character Appi Hippie is going viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X