504 തസ്തികകളിലേയ്ക്ക് പിഎസ് സി അപേക്ഷ ക്ഷണിച്ചു
കേരള പബ്ലിക്ക് സര്‍വ്വീസ് വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കേരള പബ്ലിക്ക് സര്‍വ്വീസ് വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ലാംഗ്വേജ് ടീച്ചര്‍ (പാര്‍ട് ടൈം) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മൊത്തം 504 ഒഴിവുകളാണുള്ളത്.
പിഎസ്എസി വെബസൈറ്റിലൂടെ ഡിസംബര്‍ 14 നുളളില്‍ അപേക്ഷ നല്‍കാം. ബിരുദദാരികള്‍ക്കും എസ്എസ്എല്‍സി പാസായവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 18 വയസ്സില്‍ താഴെയും 50 വയസ്സിനു മുകളിലും പ്രായമുളളവരുമായിരിക്കരുത്.

പിന്നാക്ക വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ടായിരിക്കും. 19,000-43600 എന്നതാണ് ശമ്പള സ്‌കെയില്‍. തിരഞ്ഞെടുക്കുന്ന അപേക്ഷകരില്‍ നിന്ന് എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യുവിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. വിവരങ്ങള്‍ക്ക്- https://goo.gl/WeV8vG


Click it and Unblock the Notifications