കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്‌ഡൊണാള്‍ഡിന്റെ ഷോറൂം, ആപ്പിള്‍ സ്റ്റോര്‍; ചാള്‍സ് രാജാവിന്റെ ആരുമറിയാത്ത സമ്പാദ്യം ഇവ

Google Oneindia Malayalam News

എലിസബത്ത് രാജ്ഞിയുടെ മരണശേഷം ബ്രിട്ടന്റെ രാജപദവി ചാള്‍സില്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കൈവശം ആരും അറിയാത്ത ചില ആഢംബരമായ വസ്തുക്കള്‍ ഉണ്ട്. ചാള്‍സിന്റെ വ്യക്തിപരമായ വസ്തുക്കളില്‍ ഇവ ഉള്‍പ്പെടും. അധികം ആര്‍ക്കും അറിയാത്തൊരു രഹസ്യം കൂടിയാണിത്. സാധാരണ കൊട്ടാരങ്ങളും, രാജകുടുംബത്തിന്റെ മറ്റ് സ്വത്തുക്കളുമാണ് ചാള്‍സിന്റെ പേരിലുള്ളത്.

1

അതെല്ലാം എലിസബത്ത് രാജ്ഞിയുടെ മരണശേഷം കൈവശം വന്ന് ചേര്‍ന്നതാണ്. എന്നാല്‍ അതൊന്നും ഇല്ലെങ്കില്‍ ചാള്‍സ് കോടീശ്വരനാണ്. കൈവശമുള്ള കൈനിറയെ കാശ് തരുന്ന സ്ഥാപനങ്ങളുടെ വിശദമായ വിവരങ്ങളിലേക്ക്....

1

ചാള്‍സിന് സ്വന്തമായി ആഢംബര ഷോപ്പുകള്‍ തന്നെയുണ്ട്. മക്‌ഡൊണാള്‍ഡിന്റെ ഷോറൂമുകള്‍, സ്റ്റാര്‍ബക്‌സിന്റെ സ്‌റ്റോറുകള്‍, അടിവസ്ത്രങ്ങളുടെ കടകള്‍ എന്നിവ ചാള്‍സിന്റെ ഒരിക്കലും പ്രതീക്ഷിക്കാത്ത വസ്തുവകകളില്‍ വരും. ക്രൗണ്‍ എസ്റ്റേറ്റിന്റെ ചുമതലയും ചാള്‍സിനാണ്. ഇത് എലിസബത്ത് രാജ്ഞിയുടെ മരണശേഷം സംഭവിച്ച അധികാര മാറ്റമാണ്. ക്രൗണ് എസ്റ്റേറ്റിന്റെ ആസ്തിയുടെ മൂല്യം 15.6 ബില്യണ്‍ യൂറോ വരും. അതിനൊക്കെ പുറമേ കാര്‍ഷിക ഭൂമി, സീ ബെഡ്ഡുകള്‍, തീരദേശങ്ങള്‍ എന്നിവയെല്ലാം ചാള്‍സ് കൈവശം വെക്കും.

2

ഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണംഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണം

ഇതില്‍ വരുന്നവയാണ് മക്‌ഡൊണാള്‍ റെസ്റ്റോറന്റുകള്‍, സ്റ്റാര്‍ബക്കുകളുടെ സൈറ്റുകളും ചാള്‍സിന് സ്വന്തമായിട്ടുണ്ടാവും. റോയല്‍ എസ്‌റ്റേറ്റിന്റെ മാനേജ്‌മെന്റ് തീരുമാനങ്ങളില്‍ പക്ഷേ ചാള്‍സ് ഇടപെടാറില്ല. സ്വകാര്യ സ്വത്തില്‍ മാത്രമാണ് അദ്ദേഹം ഇടപെടാറുള്ളത്. അത് ബല്‍മോറല്‍, സാന്‍ഡ്രിംഗം കൊട്ടാരങ്ങളാണ്. ക്രൗണ്‍ എസ്‌റ്റേറ്റിന്റെ 1.5 ബില്യണ്‍ യൂറോ മൂല്യമുള്ള സ്ഥലമുണ്ട്. ഇത് ലണ്ടന് പുറത്താണ്. ഇവയിലാണ് പല കടകളും ഉള്ളത്. ഇത്രയും ലക്ഷ്വറി സ്ഥാപനങ്ങള്‍ അതില്‍ വരുന്നതാണ് അടുത്തിടെയാണ് പുറത്തുവന്നത്.

3

പ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരിപ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരി

17 റീട്ടെയില്‍ ഷോറൂമുകളാണ് ഇവിടെയുള്ളത്. ഷോപ്പിംഗ് മാളുകള്‍ വേറെയും. ലീഡ്‌സ്, ലിവര്‍പൂള്‍, ഓക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളിലായിട്ടാണ് ഈ സ്ഥാപനങ്ങള്‍ എല്ലാമുള്ളത്. ലണ്ടനില്‍ പത്ത് മില്യണ്‍ സ്‌ക്വയര്‍ ഫീറ്റാണ് സ്വന്തമായുള്ളത്. അതില്‍ റെസ്റ്റോറന്റുകള്‍, റെസിഡെന്‍ഷ്യല്‍ സ്‌പേസ് എന്നിവ വരും. വെസ്റ്റ് എന്‍ഡിലെ ഏറ്റവും വലിയ ഭൂവുടമകളില്‍ ഒന്നായി ഇത് ക്രൗണ്‍ എസ്‌റ്റേറ്റിനെ മാറ്റും. ഈ സ്ഥലത്തിന് 7.7 മില്യണ്‍ മൂല്യം വരും. ക്രൗണ്‍ എസ്റ്റേറ്റാണ് റെസ്റ്റോറന്റുകളുടെയും ഉടമകള്‍.

4

ഏഴ് മക്‌ഡൊണാള്‍ഡ് റെസ്‌റ്റോറന്റുകള്‍, നാല് സ്റ്റാര്‍ബക്‌സ് സ്‌റ്റോറുകള്‍, അഞ്ച് സബ് വേ സ്‌റ്റോറുകള്‍ എന്നിവയ്ക്കുള്ള സ്ഥലം വാടകയ്ക്ക് നല്‍കിയിരിക്കുകയാണ് ക്രൗണ്‍ എസ്‌റ്റേറ്റ്. യുഎസ്സിലെ പ്രമുഖ ഭക്ഷ്യശൃംഖലാ ഭീമന്മാരായ പിസ്സാ ഹട്ട്, കെഎഫ്‌സി, ഫൈവ് ഗയ്‌സ്, ബര്‍ഗര്‍ കിംഗ് എന്നിവയ്‌ക്കെല്ലാം ഇവര്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. പതിനേഴ് ഇടങ്ങളിലായി റെഡിമെയ്ഡ് ഷോപ്പുകള്‍ക്കും സ്ഥലം അനുവദിച്ചിട്ടിട്ടുണ്ട്. ബ്രിട്ടനിലെ പ്രമുഖ കമ്പനിയായ മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സേഴ്‌സ് പത്തോളം സ്‌റ്റോറുകള്‍ നടത്തുന്നുണ്ട്. ആറെണ്ണം ഐറിഷ് ഫാസ്റ്റ് ഷാഫന്‍ കമ്പനി പ്രിമാര്‍ക്കാണ്.

5

മത്സരിപ്പിക്കാതിരിക്കാന്‍ രാഹുലിനെ കണ്ടവരുണ്ട്, രാഹുല്‍ പറഞ്ഞത് ഇക്കാര്യം; വെളിപ്പെടുത്തി തരൂര്‍മത്സരിപ്പിക്കാതിരിക്കാന്‍ രാഹുലിനെ കണ്ടവരുണ്ട്, രാഹുല്‍ പറഞ്ഞത് ഇക്കാര്യം; വെളിപ്പെടുത്തി തരൂര്‍

അടിവസ്ത്രങ്ങള്‍, സെക്‌സ് ടോയ് ഷോപ്പായ ആന്‍ സമ്മേഴ്‌സ് എന്നിവ വെസ്റ്റ്‌ഗേറ്റിലെ ഷോപ്പിങ് മാളിലുണ്ട്. ഇത് ഓക്‌സ്‌ഫോര്‍ഡിലാണ്. വിക്ടോറിയ സീക്രട്ട് ഷോറൂമും ഇക്കൂട്ടത്തിലുണ്ട്. ആപ്പിള്‍, ടികെ മാക്‌സ്, അര്‍ബന്‍ ഔട്ട്ഫിറ്റേഴ്‌സ്, പെലോട്ടോണ്‍, വാന്‍സ്, എന്നിവയുടെയെല്ലാം സ്‌റ്റോറുകളും ഇക്കൂട്ടത്തിലുണ്ട്. സിനിമാ ഹാളുകളും ക്രൗണ്‍ എസ്‌റ്റേറ്റിന് സ്വന്തമായുണ്ട്. ലണ്ടനിലെ റീജ്യന്റ് സ്ട്രീറ്റില്‍ നിന്ന് വ്യത്യസ്തമായവയാണ് റീട്ടെയില്‍ പാര്‍ക്കുകളും ഷോപ്പിംഗ് മാളുകളും, ഇവ പൂര്‍ണമായും നിയന്ത്രിക്കുന്നത് ക്രൗണ്‍ എസ്റ്റേറ്റാണ്.

English summary
king charles owns mcdonald's restaurants and apple stores, here are the list of shops he owns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X