ചാള്‍സ് രാജാവിന് അധികകാലം ഭരിക്കാനാവില്ല; നോസ്ട്രഡാമസിന്റെ പ്രവചനം, പകരക്കാരന് ഈ രാജകുമാരന്
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ഇംഗ്ലണ്ടിന്റെ രാജാവായി ചാള്‍സ് മൂന്നാമന് അവരോധിതപ്പെടുകയാണ്. ഇതിനോടകം എലിസബത്ത് രാജ്ഞിയുടെ മരണം പലരും പ്രവചിച്ച് വൈറലായിരുന്നു. ഇപ്പോഴിതാ ചാള്‍സ് രാജാവിന്റെ ഭരണം അധിക കാലം നീണ്ടുനില്‍ക്കില്ലെന്ന പ്രവചനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. പ്രമുഖ ജ്യോതിഷിയും ഭാവി പറയുന്നതില്‍ വിദഗ്ധനുമായ നോസ്ട്രഡാമസിന്റെ പ്രവചനമാണിത്.
400 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രവചനങ്ങള്‍ എല്ലാം കൃത്യമായി വന്നിരിക്കുകയാണ്. ചാള്‍സിന്റെ കാര്യത്തില്‍ തന്നെ അത് ശരിയായി. ഇനി ഇംഗ്ലണ്ടിന് പുതിയൊരു ഭരണാധികാരി അധികം വൈകാതെ വരുമെന്നാണ് നോസ്ട്രഡാമസ് പറയുന്നു. അത് വിശദമായി ഒന്ന് പരിശോധിക്കാം....

ഭാവി പ്രവചിക്കുന്നതില്‍ മൈക്കില്‍ ഡി നോസ്ട്രദാമസിനേക്കാള് വലിയൊരു വ്യക്തി ഈ ലോകത്ത് തന്നെയില്ല. ജീവിച്ചിരുന്ന കാലം മുതല്‍ ഇന്ന് വരെ എന്ത് കാര്യവും പ്രവചനത്തിലേക്ക് വരുമ്പോള്‍ നോസ്ട്രദാമസിന്റെ പ്രവചനം എന്നാണ് പറയാറുള്ളത്. 1555ലാണ് നോസ്ട്രദാമസ് ചാള്‍സിനെ കുറിച്ച് പ്രവചിച്ചത്. 74ാം വയസ്സില്‍ ചാള്‍സ് രാജാവാകുമെന്നായിരുന്നു പ്രവചനം. 95ാം വയസ്സില്‍ എലിസബത്ത് രാജ്ഞി മരിക്കുമെന്നും നോസ്ട്രഡാമസിന്റെ പ്രവചനം. ഈ വര്‍ഷം തന്നെ അത് കൃത്യമായി സംഭവിക്കുകയും ചെയ്തു.

നോസ്ട്രഡാമസിന്റെ പ്രവചനങ്ങളെ കുറിച്ച് പഠിക്കുകയും അത് പിന്തുടരുകയും ചെയ്യുന്ന വിദഗ്ധനായ മരിയോ റീഡിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നോസ്ട്രഡാമസ് എലിസബത്ത് രാജ്ഞി എപ്പോള്‍ മരിക്കുമെന്ന് കൃത്യമായി പ്രവചിച്ചിരുന്നുവെന്ന് റീഡിംഗ് പറയുന്നു. അതുപോലെ തന്നെ സംഭവിച്ചു. അതേസമയം ചാള്‍സ് രാജാവിന്റെ ഭരണം അധിക കാലം നീണ്ടുനില്‍ക്കുമെന്നും പ്രവചനത്തിലുണ്ട്. അപ്രതീക്ഷിതമായ ഒരു വ്യക്തി ബ്രിട്ടീഷ് രാജവംശത്തിന്റെ തലപ്പത്തെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ചാള്‍സ് രാജാവില്‍ നിന്ന് ഇയാള്‍ ഭരണം ഏറ്റെടുക്കുമെന്നും പറയുന്നു.

നോസ്ട്രഡാമസിന്റെ പ്രവചനം പ്രകാരം ചാള്‍സ് രാജകുമാരന് രാജാവായി അവരോധിതനാകും. എന്നാല്‍ അദ്ദേഹത്തിന്റെ ഭരണകാലയളവ് ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കും. അദ്ദേഹത്തിനെതിരെ ജനരോഷം ശക്തമായിരിക്കും. ഒപ്പം പ്രായവും അദ്ദേഹത്തിന് പ്രശ്നമാകും. ഇതെല്ലാം കൊണ്ട് സ്ഥാനമൊഴിയാന്‍ അദ്ദേഹം നിര്‍ബന്ധിതനാകും. പകരം വരേണ്ടി വില്യം രാജകുമാരന് സ്ഥാനം ഏറ്റെടുക്കില്ലെന്നും പ്രവചനത്തിലുണ്ട്. പകരം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാള്‍ രാജകുടുംബത്തില്‍ നിന്ന് രാജാവായി വരുമെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനം.

ഹാരി രാജകുമാരന് അടുത്ത രാജാവായി എത്തുമെന്നാണ് പ്രവചനം. 38 വയസ്സ് മാത്രമാണ് അദ്ദേഹത്തിന്റെ പ്രായം. നോസ്ട്രഡാമസ് പല കാര്യങ്ങളും ഇതുപോലെ മുന്‍കൂട്ടി പ്രവചിച്ചിട്ടുണ്ട്. അഡോള്‍ഫ് ഹിറ്റ്ലറുടെ ഉയര്‍ച്ച, ബ്രിട്ടനിലെ വലിയ തീപ്പിടുത്തം, യുഎസ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകം, സെപ്റ്റംബര്‍ പതിനൊന്ന് ഭീകരാക്രമണം എന്നിവയെല്ലാം ഇതില്‍ വരുന്നതാണ്. നോസ്ട്രഡാമസിന്റെ കവിതകളില്‍ ഒളിപ്പിച്ച് രഹസ്യങ്ങളാണ് പ്രവചനങ്ങളായി മാറിയത്. ചാള്‍സിന്റെ ഭരണകാലത്ത് കോമണ്‍വെല്‍ത്ത് വിട്ടുപോകുമെന്നും പ്രവചനമുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications