കിരീടത്തിലെ ആ കലിപ്പന് നോട്ടത്തിന് കാരണം ഇതാണ്; വൈറല്‍ ചിത്രത്തിലെ സാലു മാഷ് പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: കിരീടം സിനിമയിലെ സേതുമാധവനെയും അതുപോലെ വില്ലന്‍ കിരീക്കാടന് ജോസിനെയും മലയാളികള്‍ ഒരിക്കലും മറക്കാന്‍ ഇടയില്ല. അത്രയേറെ സ്വാധീനം ചെലുത്തിയ സിനിമകളിലൊന്നാണിത്. പക്ഷേ കഴിഞ്ഞ കുറച്ച് ദിവസമായി കിരീടത്തിന്റെ പേരില്‍ മറ്റൊരാളാണ് വൈറലായിരിക്കുന്നത്. ഒരു പോസ്റ്ററും, അതിലെ ഒരു കലിപ്പ് നോട്ടവുമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
കിരീടത്തിന്റെ ക്ലൈമാക്സില്‍ മോഹന്‍ലാലും, കീരിക്കാടന്‍ ജോസും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍, ആള്‍ക്കൂട്ടത്തിലെ ഒരു യുവാവ് കട്ടക്കലിപ്പില്‍ നില്‍ക്കുന്നതായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. കീരിക്കാടനെ സേതുമാധവന് കൊന്നില്ലായിരുന്നുവെങ്കില്‍ ഇങ്ങേര് തീര്‍ത്തേനെ എന്നായിരുന്നു ആ ചിത്രത്തിന് വന്ന ക്യാപ്ഷന്‍.

തിരുവനന്തപുരം ആര്യനാട് സ്വദേശി സാലു ജസ്റ്റസാണ് ആ യുവാവ്. തിരുമലയിലാണ് ഇപ്പോള്‍ താമസം. ബാലരാമപുരത്തെ മംഗലത്ത് കോണത്തുള്ള സെന്റ് അലോഷ്യസ് സ്കൂളില്‍ പ്രധാനാധ്യാപകനാണ് സാലു ജസ്റ്റസ്. ഇപ്പോള്‍ ഈ ചിത്രം പുറത്തുവന്നതും, വൈറലായതും, തന്നെ ആകെ അമ്പരപ്പിച്ചെന്ന് സാലു മാഷ് വണ്‍ ഇന്ത്യ മലയാളത്തോട് പറഞ്ഞു. തനിക്ക് ആകെ 18-19 വയസ്സേ ഉള്ളൂ. വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് അറിഞ്ഞാണ് പോയത്.
ഞാന്‍ ആരാധനയോടെ കാണുന്ന മോഹന്‍ലാലാണ് അതിലെ നായകന്. മറ്റ് പ്രമുഖ താരങ്ങളും അവിടെയുണ്ടായിരുന്നു. ഇതൊന്ന് കാണാനുള്ള ആഗ്രഹം കൊണ്ട് ഭക്ഷണം പോലും കഴിക്കാതെയാണ് പോയത്. മോഹന്‍ലാലിനെ ഏറ്റവും അടുത്ത് കാണാന്‍ വേണ്ടിയാണ് അവിടെ പോയതെന്നും സാലു പറഞ്ഞു. ക്ലൈമാക്സ് യഥാര്‍ഥ ജീവിതത്തിലെ അടി പോലെ തന്നെയായിരുന്നു. ചവിട്ടുന്നതെല്ലാം ഒറിജിനലായിരുന്നു. ആ സമയം ലാലേട്ടനെ പോലൊരു ഇതിഹാസ താരത്തെ ഇങ്ങനെയൊക്കെ ചെയ്യുന്നു എന്നായിരുന്നു എന്റെ മനസ്സില്‍.
നമ്മുടെ സ്വന്തം ആളിനെ തല്ലുന്നത് പോലെയാണ് ആ സമയം തോന്നിയത്. അപ്പോള്‍ നമ്മുടെ ശരീരവും മനസ്സുമെല്ലാം ഒരു പ്രതികാര സ്വഭാവത്തിലേക്ക് വന്നു എന്ന് മാത്രമാണ് എനിക്കിപ്പോള്‍ തോന്നുന്നത്. സംഘട്ടന രംഗത്തില്‍, നെഞ്ചിലൊക്കെ ചവിട്ടുന്ന രംഗമുണ്ട്.അതൊക്കെ ശരിക്കും ചവിട്ട് കൊള്ളുന്നത് പോലെയുണ്ട്. ഇന്ന് സംഘട്ടന രംഗം ചിത്രീകരിച്ച ആ ചന്തയില്ല. ഐടിഐയായി മാറിയിരിക്കുകയാണ് ആ സ്ഥലം. കിരീടം ഞാന്‍ ആ സമയത്ത് അഞ്ച് തവണ കണ്ടുവെന്നും സാലു വെളിപ്പെടുത്തി.
അന്ന് സിനിമയില്‍ ഞാനുണ്ടോ എന്നൊന്നും ശ്രദ്ധിച്ചിരുന്നില്ല. കൂട്ടുകാരന് ഈ ട്രോള്‍ കാണിച്ചപ്പോഴാണ് ഞാന്‍ ശരിക്കും ശ്രദ്ധിച്ചതെന്ന് സാലു പറയുന്നു. എന്റെ സഹപാഠിയും സുഹൃത്തുമായ ഒരാളാണ് തനിക്ക് ആ ചിത്രം അയച്ചുതരുന്നത്. അദ്ദേഹം ദുബായിലാണ് ഉള്ളത്. ആദ്യം ഇത് കാര്യമാക്കിയിരുന്നില്ല. എന്നാല്‍ പിന്നീട് ഫോണ്‍ കോളുകളുടെ എണ്ണം കൂടി വന്നു. ദുബായ് മൊത്തം നീ വൈറലാണെന്ന് സുഹൃത്ത് പറഞ്ഞിരുന്നു. എനിക്കത് കേട്ടതോടെ സന്തോഷമായി.
അമേരിക്കയിലുള്ള എന്റെ സുഹൃത്തും പിന്നീട് അവിടെയും വൈറലാണെന്ന് അറിയിച്ചു. പിന്നീട് സിനിമാ ഗ്രൂപ്പിലുള്ളവരും, ചാനലുകാരുമെല്ലാം കാണാന്‍ വന്നിരുന്നു. അതിലെല്ലാം സന്തോഷം. പിന്നീടും ലാലേട്ടന് ഉള്ള ലൊക്കേഷനില്‍ പോകണമെന്ന് ആഗ്രഹിച്ചിരുന്നു. തന്റെ ഇപ്പോഴത്തെ വീട് അദ്ദേഹത്തിന്റെ വീടിന്റെ ചുറ്റുവട്ടത്താണെന്നും സാലു പറഞ്ഞു. ഈ ചിത്രം ഇത്രത്തോളം വൈറലാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications