ബാന്ദ്രയിലെ സ്വപ്‌ന ഭവനം സ്വന്തമാക്കി രാഹുലും ആതിയയും? നല്‍കിയത് മോഹവില, കേട്ടാല്‍ ഞെട്ടും..!
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലിന്റേയും നടി ആതിയ ഷെട്ടിയുടേയും വിവാഹം കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു. ക്രിക്കറ്റ് ലോകവും ബോളിവുഡ് ലോകവും ഒരുപോലെ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇരുവരുടേതും. വിവാഹ സമയത്ത് കോടികള്‍ മൂല്യമുള്ള വീ്ട് ആതിയ ഷെട്ടിക്ക് പിതാവ് സുനില്‍ ഷെട്ടി സമ്മാനമായി നല്‍കി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ പിന്നീട് ഇക്കാര്യം കുടുംബം നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ താരദമ്പതിമാരുടെ വീട് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കെ എല്‍ രാഹുലും ഭാര്യ അതിയ ഷെട്ടിയും ബാന്ദ്ര വെസ്റ്റ് സബര്‍ബിന്റെ ഭാഗമായ മുംബൈയിലെ പാലി ഹില്‍ പരിസരത്ത് 3350 ചതുരശ്ര അടി അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മോഹവില നല്‍കിയാണ് രാഹുലും ആതിയയും അപ്പാരട്ട്‌മെന്റ് വാങ്ങിയത്.

ഇന്‍ഡക്‌സ് ടാപ് ഡോട്ട് കോം ആക്സസ് ചെയ്ത രേഖകള്‍ പ്രകാരം ദമ്പതികള്‍ 20 കോടി രൂപ ചെലവിട്ടാണ് വസ്തു വാങ്ങിയത്. പ്രാദേശിക ഡെവലപ്പറായ സന്ധു ബില്‍ഡേഴ്സ് നിര്‍മ്മിച്ച സന്ധു പാലസ് വികസനത്തിന്റെ ഭാഗമാണ് ഈ പ്രോപ്പര്‍ട്ടി. ഇത് വാങ്ങിയതിന് രാഹുലും ആതിയ ഷെട്ടിയും 1.20 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ മാത്രം നല്‍കിയതായി രേഖകള്‍ വ്യക്തമാക്കുന്നു.
30,000 രൂപ രജിസ്‌ട്രേഷന്‍ ഫീസായും അടച്ചിട്ടുണ്ട്. ജൂലൈ 15 നാണ് പര്‍ച്ചേസ് രജിസ്റ്റര്‍ ചെയ്തത്. പാലി ഹില്‍ ഹിന്ദി ചലച്ചിത്ര വ്യവസായത്തിലും ബിസിനസിലും അറിയപ്പെടുന്ന പ്രമുഖരുടെ കേന്ദ്രമാണ്. കഴിഞ്ഞ മാസം നടന്‍ ആമിര്‍ ഖാന്‍ 9.75 കോടി രൂപയ്ക്ക് മറ്റൊരു അപ്പാര്‍ട്ട്‌മെന്റ് ഇവിടെ വാങ്ങിയിരുന്നു. ആമിര്‍ ഖാന്‍ ഇതിനകം തന്നെ ഈ പ്രദേശത്ത് നിരവധി സ്വത്തുക്കള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഷാരൂഖ് ഖാന്‍, സെയ്ഫ് അലി ഖാന്‍, സല്‍മാന്‍ ഖാന്‍, ജാന്‍വി കപൂര്‍, തൃപ്തി ദിമ്രി എന്നിവര്‍ക്കെല്ലാം ബാന്ദ്രയില്‍ അപ്പാര്‍ട്ടുമെന്റുകളുണ്ട്. ബാന്ദ്രയിലെ പാലി ഹില്‍ ഏരിയയിലുള്ള സന്ധു പാലസ് കെട്ടിടത്തിന്റെ ഗ്രൗണ്ട് പ്ലസ് 18 നിലകളുടെ രണ്ടാം നിലയിലാണ് 3350 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പ്രോപ്പര്‍ട്ടി സ്ഥിതി ചെയ്യുന്നത്. നാല് കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഈ അപ്പാര്‍ട്ട്‌മെന്റിലുണ്ട്.
ബാന്ദ്രയിലെ നര്‍ഗീസ് ദത്ത് റോഡിലാണ് 18 നിലകളുള്ള കെട്ടിടം സ്ഥിതി ചെയ്യുന്നത്. എന്നിരുന്നാലും കെട്ടിടത്തിന് ബിഎംസിയില്‍ നിന്ന് ഭാഗിക ഒക്യുപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ ലഭിച്ചിട്ടുള്ളൂ. ദമ്പതികള്‍ എപ്പോള്‍ ഇവിടെ താമസം തുടങ്ങുമെന്ന് വ്യക്തമല്ല. ആതിയ ഷെട്ടിയും കെഎല്‍ രാഹുലും വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications