Get Updates
Get notified of breaking news, exclusive insights, and must-see stories!

50 കോടിയുടെ ആഡംബര ഫ്‌ളാറ്റ്; കൊഹ്ലിയുടെ വക ബിഎംഡബ്ല്യു; രാഹുലിന്റെ വിവാഹ സമ്മാനങ്ങള്‍

kl rahul

മുംബൈ: വലിയ ആഘോഷത്തോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലിന്റെയും ബോളിവുഡ് താരം അതിയ ഷെട്ടിയുടെയും വവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഇരുവരും പുതിയ ജീവിതത്തിന് തുടക്കം കുറിച്ചതോടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച ചെയ്യുന്നത് താരങ്ങള്‍ക്ക് ലഭിച്ച വിവാഹ സമ്മാനങ്ങളെ കുറിച്ചാണ്.

കോടിക്കണക്കിന് രൂപയുടെ സമ്മാനം

കോടിക്കണക്കിന് രൂപയുടെ സമ്മാനം

കെ എല്‍ രാഹുലിനും അതിയയ്ക്കും കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് ക്രിക്കറ്റി ലോകവും ബോളിവുഡ് സിനിമ ലോകവും സമ്മാനിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പിങ്ക വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ധോണിക്ക് 80 ലക്ഷം രൂപ വിലമതിക്കുന്ന കവാസാക്കി നിഞ്ച ബൈക്ക് സമ്മാനിച്ചപ്പോള്‍ കോഹ്ലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും ചേര്‍ന്ന് ദമ്പതിമാര്‍ക്ക് 2.70 കോടി രൂപ വില വരുന്ന ബി എം ഡബ്ല്യു കാര്‍ സമ്മാനിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ധോണിയുടെ ബൈക്ക്

ധോണിയുടെ ബൈക്ക്

ഏത് മോഡലാണെന്ന് കൃത്യമായി അറിയില്ലെങ്കിലും ബൈക്ക് ഭ്രാന്തനായ ധോണി തിരഞ്ഞെടുത്തത് നിഞ്ച എച്ച്2ആര്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഇന്ത്യയിലെ ഷോറൂം വില 79,90,000 ആണെന്നും വ്യക്തമാക്കുന്നു. സിനമ ലോകത്ത് നിന്ന് സല്‍മാന്‍ ഖാന്‍ 1.6 രൂപ വില വരുന്ന ഔഡി കാറും നടന്‍ ജാക്കി ഷെറോഫ് 30 ലക്ഷത്തിന്റെ വാച്ചും സമ്മാനമായി നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

50 കോടിയുടെ അപ്പാര്‍ട്ട്‌മെന്റ്

50 കോടിയുടെ അപ്പാര്‍ട്ട്‌മെന്റ്

നടന്‍ അര്‍ജുന്‍ കപൂര്‍ 1.5 കോടി രൂപ വിലവരുന്ന ഡയമണ്ട് നെക്ലേസാണ് സമ്മനമായി നല്‍കിയത്. നടന്‍ സുനില്‍ ഷെട്ടിയും ഭാര്യ മനയും ദമ്പതികള്‍ക്ക് മുംബൈയില്‍ 50 കോടി രൂപ വിലമതിക്കുന്ന ഒരു അപ്പാര്‍ട്ട്‌മെന്റ് സമ്മാനിച്ചെന്നും സൂചനയുണ്ട്. അതേസമയം, സുനില്‍ ഷെട്ടിയുടെ ഖണ്ഡാലയിലെ ഫാം ഹൗസില്‍ വച്ചാണ് വിവാഹം നടന്നത്.

പ്രണയം പരസ്യമാക്കി

പ്രണയം പരസ്യമാക്കി

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രാഹുലും അതിയയും വിവാഹിതരായത്. ഒരു വര്‍ഷം മുമ്പായിരുന്നു ഇരുവരും ബന്ധം പരസ്യമാക്കിയത്. അതിന് പിന്നാലെ പല പൊതുപരിപാടികളിലും ഇവര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കൂടാതെ ഒന്നിച്ച് അവധി ആഘോഷിച്ചതിന്റെ ചിത്രങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+