Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഹിനൂര്‍ ഒറ്റയടിക്ക് ബ്രിട്ടീഷുകാര്‍ കൊണ്ടുപോയതല്ല; പലരും പിടിച്ചെടുത്തു, ഇന്ത്യ വിട്ടത് ഇങ്ങനെ

ദില്ലി: കോഹിനൂര്‍ രത്‌നത്തെ കുറിച്ചുള്ള ദുരൂഹതകള്‍ ധാരാളമാണ്. ഇന്ത്യയില്‍ നിന്ന് ഇത് ബ്രിട്ടനിലേക്ക് കൊണ്ടുപോയി എന്നാണ് ചരിത്രം പറയുന്നത്. സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നതും ഇത് സമ്മാനമായി നല്‍കിയെന്നാണ്. ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളില്‍ നിന്ന് കോഹിനൂരിന് അവകാശവാദം ഉന്നയിച്ചവരുണ്ട്.

ഇത് ബ്രിട്ടനില്‍ നിന്ന് തിരിച്ച് കിട്ടണമെന്നാണ് ആവശ്യം. എന്നാല്‍ ചാള്‍സ് രാജാവിന്റെ കമീലയുടെ കൈവശമാണ് കോഹിനൂര്‍ ഉള്ളത്. എലിസബത്ത് രാജ്ഞിയുടെ വിയോഗ ശേഷമാണ് ഇത് അവര്‍ക്ക് ലഭിച്ചത്. എന്നാല്‍ ഇത് ബ്രിട്ടീഷുകാരിലേക്ക് നേരിട്ട് പോയതല്ല. പല തവണ ഇന്ത്യയില്‍ തന്നെ കൈമാറ്റം ചെയ്യപ്പെട്ടതാണിത്. അതിന്റെ വിശദമായ വിവരങ്ങളിലേക്ക്....

1

കോഹിനൂര്‍ ആരുടേതാണ് എന്നതിന് ഇപ്പോഴും കൃത്യമായൊരു ഉത്തരമില്ല. ഇന്ത്യ, പാകിസ്താന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരെല്ലാം ഈ അമൂല്യ വജ്രത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ഇത് തിരിച്ചെത്തിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. 105.6 കാരറ്റിലുള്ളതാണ് ഈ വജ്രം. ഓവല്‍ ഷേപ്പിലാണ് ഇതുള്ളത്. ബ്രീട്ടീഷ് സര്‍ക്കാര്‍ ലഹോര്‍ ഉടമ്പടി പ്രകാരമാണ് ഇത് സ്വന്തമാക്കിയത്. ഇതിന് അവകാശവാദമുന്നയിച്ചവരുടെ വാദങ്ങളെല്ലാം ബ്രിട്ടീഷ് സര്‍ക്കാര്‍ നേരത്തെ തള്ളിക്കളഞ്ഞതാണ്.

2

കോഹിനൂര്‍ എന്ന വാക്കിന് മലയോളമുള്ള വെളിച്ചം എന്ന അര്‍ഥം കൂടിയുണ്ട്. 186 കാരറ്റാണ് ഇതിന്റെ യഥാര്‍ത്ഥ മൂല്യം. എന്നാല്‍ ഇത് എവിടെ നിന്ന് വന്നു എന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. പക്ഷേ പതിമൂന്നാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയില്‍ നിന്നാണ് ഈ വജ്രം കണ്ടെത്തിയതെന്നാണ് കരുതുന്നത്. ഗോല്‍ക്കൊണ്ട ഖനിയില്‍ നിന്നാണ് ഇത് ലഭിച്ചതെന്നാണ് കരുതുന്നത്. 1849ലാണ് ഇത് ബ്രിട്ടീഷ് രാജവംശത്തിന്റെ കൈവശമെത്തുന്നത്. പത്ത് വയസ്സുകാരനായ മഹാരാജ ദുലീപ് സിംഗില്‍ നിന്നാണ് ഈ വജ്രം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പിടിച്ചെടുത്തത്.

3

കോഹിനൂരിന് പിന്നില്‍ നിരവധി കഥകളുണ്ട്. കൊല്ലൂര്‍ ഖനിയില്‍ നിന്ന് കാകതീയ രാജവംശമാണ് കോഹിനൂര്‍ കണ്ടെത്തിയതെന്നാണ് മറ്റൊരു കഥ. ആദ്യം പറഞ്ഞ കഥയ്ക്കും ഈ കഥയ്ക്കും സ്ഥിരീകരണമില്ല. ഹിന്ദു ദേവതയായ ഭദ്രകാളിയുടെ വിഗ്രഹത്തിന്റെ ഇടതുകണ്ണായി ഈ വജ്രം ഉപയോഗിക്കുകയായിരുന്നു. വാറംഗലിലെ ക്ഷേത്രത്തിലെ പ്രതിഷ്ഠയിലാണ് ഇത് സ്ഥാപിച്ചതെന്നാണ് കരുതുന്നത്. ആ സമയം കാകതീയ രാജവംശമായിരുന്നു ഭരിച്ചത്. ഇന്നത്തെ ആന്ധ്രപ്രദേശിന്റെ ഭാഗമായിരുന്നു അത്.

4

മുഗള്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബര്‍ ചക്രവര്‍ത്തിയുടെ ഡയറിയില്‍ ഇക്കാര്യം പറയുന്നുണ്ട്. അലാവുദ്ദീന്‍ ഖില്‍ജിയുടെ കൈവശമായിരുന്നു ഈ വജ്രമെന്ന് പറുയന്നുണ്ട്. പതിനാലാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യന്‍ രാജവംശങ്ങളെ ഇയാള്‍ ആക്രമിച്ചിരുന്നു. തുടര്‍ന്നാണ് ഇയാളുടെ കൈവശം കോഹിനൂര്‍ എത്തിയത്. കാകതീയരുടെ കൈയ്യില്‍ നിന്ന് കോഹിനൂര്‍ തട്ടിയെടുക്കുകയായിരുന്നു അലാവുദ്ദീന്‍ ഖില്‍ജി. പിന്നീട് ഇത് മുഗള്‍ രാജവംശത്തില്‍ എത്തുകയായിരുന്നു.

5

ബാബറിന് ഈ വജ്രം 1526ലാണ് ലഭിക്കുന്നത്. പാനിപ്പത്ത് യുദ്ധത്തിന്റെ ഭാഗമായുള്ള പോരാട്ടത്തിലാണ് ഇത് ലഭിച്ചത്. ബാബറിന്റെ മകന്‍ ഹുമയൂണ്‍ പേര്‍ഷ്യയിലെ ഷാ തഹമസ്പിനാണ് ഈ വജ്രം നല്‍കിയത്. ഇയാളെ അഫ്ഗാന്‍ സുല്‍ത്താനായ ഷേര്‍ ഷാ സുരി പരാജയപ്പെടുത്തി. എന്നാല്‍ പിന്നീട് ഒരുപാട് യുദ്ധങ്ങള്‍ക്ക് ശേഷം കോഹിനൂര്‍ മുഗള്‍ സാമ്രാജ്യത്തില്‍ തിരിച്ചെത്തുകയായിരുന്നു. ഷാജഹാന്റെ കൈകളില്‍ 17ാം നൂറ്റാണ്ടിലാണ് ഈ രത്‌നം എത്തിയത്. തന്റെ കിരീടത്തില്‍ ഇത് ചാര്‍ത്തിയിരുന്നു ഷാജഹാന്‍.

6

ഷാജഹാന്റെ മകന്‍ ഔറംഗസേബിന്റെ കൈവശവും ഈ വജ്രമുണ്ടായിരുന്നു. പിന്നീട് നദീര്‍ ഷാ മുഗളന്മാരിലെ ദുര്‍ബലനായ മുഹമ്മദ് ഷായെ പരാജയപ്പെടുത്തി ഈ വജ്രം കൈവശപ്പെടുത്തുകയായിരുന്നു. കാബൂളിലായിരുന്നു ഒരുപാട് കാലം ഈ വജ്രം. പിന്നീട് അഹമ്മദ് ഷാ ദുരാനിയുടെ കൊച്ചുമകന്‍ ഷാ ഷുജ ലഹോര്‍ ഭരണാധികാരിക്ക് കീഴില്‍ അഭയം തേടി. ഇയാളാണ് കോഹിനൂര്‍ രഞ്ജിത്ത് സിംഗിന് നല്‍കുന്നത്. രഞ്ജിത്ത് സിംഗിന്റെ മരണ ശേഷം സിഖ് പ്രവിശ്യ രാജ്യത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. ബ്രിട്ടീഷുകാര്‍ കോഹിനൂരും അതോടെ കൊണ്ടുപോയി. ദലീപ് സിംഗ് ഇത് വിക്ടോറിയ രാജ്ഞിക്കാണ് നല്‍കിയത്. കോഹിനൂര്‍ ധരിക്കുന്നവര്‍ക്ക് മോശം സമയം വരുമെന്ന് പറയുന്നവരുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+