പുരുഷന്മാര് വെറുക്കും; ഭാര്യമാരുടെ ഈ സ്വഭാവങ്ങള്‍ ഭര്ത്താക്കന്മാര്ക്ക് ഒരിക്കലും ഇഷ്ടമാവില്ല, സൂക്ഷിച്ചോ
സാമാന്യവല്ക്കരിക്കുന്നതല്ല, എന്നാല്‍ പോലും ഓരോ ആണ്-പെണ് വ്യത്യാസമില്ലാതെ പരസ്പരം ഇഷ്ടപ്പെടാത്ത ഒരുപാട് സ്വാഭാവങ്ങളുണ്ട്. ചില പുരുഷന്മാര്ക്ക് സ്ത്രീകളുടെ പ്രത്യേകതരം സ്വഭാവങ്ങള്‍ ഇഷ്ടപ്പെടാറില്ല. അതുപോലെ തന്നെയാണ്, ചില സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ സ്വഭാവവും ഇഷ്ടപ്പെടാറില്ല. ഇത്തരം കാര്യങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത്തരത്തില്‍ പുരുഷന്മാര്ക്ക് അത് തങ്ങളുടെ പങ്കാളികളാകട്ടെ ആരുമാകട്ടെ, സ്ത്രീകളില്‍ ഇഷ്ടപ്പെടാത്ത സ്വഭാവങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
നിസാര കാര്യങ്ങളില്‍ പോലും കാടുകയറി ചിന്തിക്കുന്നവര്‍
ചില സ്ത്രീകള്‍ നിസാര കാര്യങ്ങളില്‍ പോലും ആവശ്യമില്ലാതെ ചിന്തിക്കുന്നവരാണ്. ഇത് പങ്കാളികളായ പുരുഷന്മാര്ക്ക് എപ്പോഴും ദേഷ്യമുണ്ടാക്കാന് കാരണമാകുന്നു. എന്താണ് സത്യാവസ്ഥയെന്ന് ചോദിച്ചറിയുന്നതിന് മുമ്പ് തന്നെ ഇവര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിക്കും. ഇങ്ങനെയുള്ള സ്ത്രീകളുടെ അമിതമായ ചിന്ത പല ഭര്ത്താക്കന്മാരിലും ദേഷ്യത്തിന് കാരണമാക്കുന്നു. ചിലപ്പോള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞ് വലിയ വഴക്കുണ്ടാക്കുന്നവരെ നമ്മള് കണ്ടിട്ടുണ്ട്. പങ്കാളികളുടെ ഇത്തരം സ്വഭാവം ദാമ്പത്യ ജീവിതത്തില്‍ വിള്ളലുണ്ടാക്കുന്നു.

തമാശയെ തമാശയായി കാണാത്തവര്‍
ചില ഭര്ത്താക്കന്മാര് തമാശ പറയുന്ന കൂട്ടത്തിലാണ്. എന്നാല്ഇത് ചില ഭാര്യമാര്‍ തമാശയായി കാണില്ല. അവര്‍ അതിനെ സീരിയസായി എടുക്കും. പിന്നീട് ഇക്കാര്യവും പറഞ്ഞ് വലിയ വഴക്കിലേക്ക് കടക്കും. ഭാര്യമാരുടെ ഈ ശീലം ഭര്ത്താക്കാന്മാര്ക്ക് എപ്പോഴും തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്. ഇങ്ങനെ ഒരു സ്വഭാവം ഭാര്യയ്ക്കുണ്ടെങ്കില് ഭര്‍ത്താവിന് എന്തെങ്കിലും തുറന്നുപറയാന്‍ സാധിക്കില്ല. എപ്പോഴും തമാശയായ കാര്യങ്ങളെ തമാശയായി തന്നെ എടുക്കുക.
പെണ്സുഹൃത്തുക്കളുണ്ടാകുന്നതിലെ അസൂയ
ഭര്ത്താക്കന്മാര്ക്കോ പങ്കാളികള്‍ക്കോ പെണ്സുഹൃത്തുക്കളുണ്ടെങ്കില് ഒരു വിധം ഭാര്യമാര്‍ക്കൊക്കെ അസൂയ തോന്നുമെന്ന കാര്യത്തില്‍ സംശയമില്ല. പെണ്‍സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ സംസാരിക്കുന്നതും അവരുടെ കാര്യങ്ങള്‍ ഭാര്യയോട് പറയുന്നതും അവരുടെ ഗുണങ്ങള്‍ പറയുന്നതൊന്നും ഭാര്യമാര്‍ക്ക് പിടിക്കണമെന്നില്ല. പെണ്സുഹൃത്തുക്കളെ കാണാന്‍ പോകുന്നതും ഭാര്യമാര്‍ക്ക് പിടിക്കണമെന്നില്ല. ഇതും പറഞ്ഞ് വഴക്കിടുന്ന ഒരുപാട് പേരെ നാം കണ്ടിട്ടുണ്ട്.
പരദൂഷണം
പരദൂഷണം പറയുന്ന ഭാര്യമാരുടെ സ്വഭാവം ഭര്ത്താക്കന്മാര്ക്ക് അത്ര പിടിക്കണമെന്നില്ല. ഈ സ്വഭാവം ഭര്ത്താക്കന്മാരില് തലവേദന സൃഷ്ടിക്കും. ഈ സ്വഭാവം കാരണം കുടുംബത്തിലെ മറ്റ് അംഗങ്ങളുമായും വഴക്കുണ്ടാകുന്നത് പതിവാകും. ഇതോടൊപ്പം എല്ലാ കാര്യങ്ങളിലും ഭര്‍ത്താവിനോട് കുറ്റം പറയുന്ന സ്വഭാവം അത്ര ഇഷ്ടപ്പെടണമെന്നില്ല. ഈ സ്വഭാവങ്ങളൊക്കെ ഭാവിയില്‍ ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് വരെ കാരണമായേക്കാം.
ഭര്‍ത്താവിന് പേഴ്സണല്‍ സ്പേസ് നല്‍കാത്തത്
നിങ്ങളുടെ പങ്കാളിയാകട്ടെ, ഭര്‍ത്താവാകട്ടെ. പുരുഷന്മാര് എപ്പോഴും സ്വന്തമായ ഒരു സ്പേസ് ആഗ്രഹിക്കുന്നവരാണ്യ അത് കൃത്യമായി നല്കാന് ശ്രമിക്കുക. ഇല്ലെങ്കില്‍ അത് ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കും. സുഹൃത്തുക്കളുമായി ഇടപഴകാനുള്ള സമയം, അങ്ങനെ ഓരോ കാര്യങ്ങളും ഒരു സ്പേസ് ലഭിക്കാന്‍ പുരുഷന്മാര് ആഗ്രഹിക്കുന്നു. എന്നാല്‍ ഇത് ഭാര്യമാരില്‍ നിന്ന് ലഭിക്കാതെ വരുമ്പോഴാണ് മറ്റ് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications