മെസ്സിയുടെ രാജിക്കത്ത് വായിക്കൂ (മെസ്സിയെ വെറുക്കുന്നവര്‍ മാത്രം വായിച്ചാല്‍ മതി)
തോറ്റവരേ, വെറുക്കുന്നവരേ, മാധ്യമങ്ങളേ, കഴിഞ്ഞു. എല്ലാം അവസാനിപ്പിക്കാന്‍ സമയമായി. നിങ്ങള്‍ പറഞ്ഞ അസഭ്യങ്ങളെല്ലാം ഇത്രയും നാള് ഞാന്‍ കേട്ടു. ഇനിയും ഇതിങ്ങനെ തുടര്‍ന്നു പോകുന്നതില്‍ ഞാന്‍ ഒരര്‍ഥവും കാണുന്നില്ല. ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് പന്തടിക്കാന്‍ കഴിയാത്തവര്‍ പോലും എന്റെ ദേശീയടീമിലെ സ്ഥാനത്തെക്കുറിച്ചും എന്റെ കളിയോടുള്ള പാഷനെക്കുറിച്ചും വലിയ വായില്‍ അഭിപ്രായം പറയുന്നു.
രാജ്യത്തെ വിജയത്തിലേക്ക് നയിക്കാത്തത് കൊണ്ട് ഞാന്‍ എക്കാലത്തെയും മികച്ച കളിക്കാരനല്ല എന്ന് നിങ്ങള്‍ കരുതുന്നു. മൂന്ന് വര്‍ഷം കൊണ്ട് മൂന്ന് മെഗാ ഫൈനലുകള്‍ എന്നത് ചെറിയ കാര്യമാണ് എന്നാണോ നിങ്ങള്‍ കരുതുന്നത്. എനിക്ക് ലക്ഷ്യബോധവും വ്യക്തിത്വവും ഇല്ലെന്ന് കരുതുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. മാധ്യമങ്ങളോടും എനിക്ക് ചിലത് പറയാനുണ്ട്. നിങ്ങളുടെ ഓഫീസ് മുറിയിലെ കസേരയില്‍ ഇരുന്നാണ് നിങ്ങളെന്നെ വിമര്‍ശിക്കുന്നത്.

ഞാന്‍ ലയണല്‍ മെസ്സി. എട്ട് ലാ ലീഗ എന്റെ പേരിലുണ്ട്. നാല് കോപ്പ ഡെല്‍ റേസും നാല് ചാമ്പ്യന്‍സ് ലീഗും ഞാന്‍ ജയിച്ചിട്ടുണ്ട്, ലാ ലീഗയിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്റെ പേരിലാണ്. സീസണില്‍ 73 ഉം ഒരു വര്‍ഷം 91ഉം ഗോളുകള്‍ അടിച്ച് റെക്കോര്‍ഡിട്ടുണ്ട്. ലാ ലീഗയിലും കോപ്പ അമേരിക്കയിലും ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ എന്റെ പേരിലാണ്. റെക്കോര്‍ഡുകള്‍ മറന്നേക്കൂ, ലിയോ മെസ്സിയുടെ കാലത്താണ് നിങ്ങള്‍ ജീവിച്ചതെന്ന് നിങ്ങള്‍ നാളെ മക്കളോടും പേരക്കുട്ടികളോടും പറയും. ഞാന്‍ കളിക്കുന്നത് നേരിട്ടും ടി വിയിലും കണ്ടിട്ടുണ്ടെന്ന് പറയും. ഇത്രയേ ഉള്ളൂ. സ്നേഹത്തോടെ ലയണല്‍ മെസ്സി.
(കോപ്പ അമേരിക്ക ഫൈനലില്‍ തോറ്റതോടെയാണ് മെസ്സി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചത്. ഇത്തരത്തില്‍ ഒരു രാജിക്കത്ത് അദ്ദേഹം എഴുതിയിട്ടില്ല. ഇങ്ങനെ ഒരു കത്ത് മെസ്സി എഴുതുകയും ഇല്ല. മെസ്സിയെ അകാരണമായി വിമര്‍ശിക്കുന്നവരോട് അദ്ദേഹം ഏറ്റവും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചാല്‍ എങ്ങനെയിരിക്കും എന്ന ചിന്തയാണ് ഈ കത്ത്. മെസ്സിയുടെ ആരാധകര്‍ ഒരുപക്ഷേ ഇങ്ങനെ ഒരു കത്ത് മനസില്‍ പലവട്ടം എഴുതുകയും വായിക്കുകയും ചെയ്തിട്ടുണ്ടാകണം)
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications