കുട്ടികളുണ്ടാകണോ? ജനുവരി 2 ന് രാത്രി 10.36 ന് സെക്സ് ചെയ്യൂ... എന്താണ് ആ സമയത്തിന്റെ പ്രത്യേകത?
ചാനല്‍ മം എന്ന യൂട്യൂബ് ചാനല്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്ന കാര്യങ്ങളാണിത്. ഈ ദിനത്തെ 'നാഷണല്‍ ബേബി മേക്കിങ് ഡേ' എന്നാണ് ഇവര്‍ വിശേഷിപ്പിക്കുന്നത്
വീട്ടില്‍ പ്രസവം നടന്നിരുന്ന കാലം ഒക്കെ കഴിഞ്ഞു. ഇപ്പോള്‍ അധിക പ്രസവങ്ങളും ആശുപത്രിയില്‍ തന്നെ ആണ്. ഏത് ദിവസം പ്രവസിക്കണം എന്ന കാര്യം പോലും ആശുപത്രികളില്‍ തീരുമാനിക്കപ്പെടുന്നുണ്ട്.
എന്നാല്‍ ഏത് ദിവസം ഗര്‍ഭിണിയാകണം എന്ന് പോലും ഇപ്പോള്‍ തീരുമാനിക്കപ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടി ജനിക്കുന്നത് വിശേഷ ദിനത്തില്‍ തന്നെ വേണം എന്നാണത്രെ പല മാതാപിതാക്കളുടേയും വാശി.
ഇംഗ്ലണ്ടിലേക്ക് പോയാല്‍ ആ പ്രത്യേക ദിനം സെപ്തംബര്‍ 26 ആണെന്നാണ് പറയുന്നത്. ഏറ്റവും അധികം പ്രസവും നടക്കുന്നത് ഈ ദിവസം ആണ്. ചാനല്‍ മം എന്ന യൂട്യൂബ് ചാനല്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ രസകരമാണ്.

ക്രിസ്തുമസ് സമയത്ത് ഗര്ഭിണായാകാനാണത്രെ പല അമ്മമാരും ആഗ്രഹിക്കുന്നത്. ചാനല്‍ മം നടത്തിയ സര്‍വ്വേയില്‍ 23 ശതമാനം പേരും ഈ ആഗ്രഹമാണ് പങ്കുവച്ചത്.

സെപ്തംബര്‍ 26 ന് കുട്ടി ജനിക്കണമെങ്കില്‍ ജനുവരിയില്‍ തന്നെ ഗര്‍ഭിണിയാകണം. അതിന് ഏറ്റവും അനുയോജ്യമായ ദിനം ജനുവരി 2 ആണ് എന്നാണ് കണ്ടെത്തല്‍. നാഷണല്‍ ബേബി മേക്കിങ് ഡേ എന്നാണ് ചാനല്‍ മം ഈ ദിവസത്തെ വിശേഷിപ്പിക്കുന്നത്.

ജനുവരി 2 ന് രാത്രി കൃത്യം 10 മണിക്ക് തന്നെ സെക്സില്‍ ഏര്‍പ്പെടുന്നതാണ് ഏറ്റവും നല്ലത് എന്നാണ് കണ്ടെത്തല്‍. അപ്പോള്‍ സെപ്തംബര്‍ 26 ന് തന്നെ കുഞ്ഞ് ജനിക്കുമത്രെ.

ഇത് വെറുതേ പറയുന്നതല്ല കേട്ടോ. 38 ആഴ്ചകളാണ് ഗര്‍ഭകാലം. അത് വച്ച് നോക്കുമ്പോള്‍ ജനുവരി 2 കൃത്യ സമയമാണത്രെ. 71 ശതമാനം ആളുകളും പറഞ്ഞത് അനുസരിച്ചാണ് രാത്രി 10.36 നെ ആ കൃത്യസമയയാണ് കണ്ടെത്തിയിട്ടുള്ളത്.

ജനുവരി 2, 10.30- എന്താണ് ഈ സമയത്തിന്റെ പ്രത്യേകത എന്ന ചോദ്യവും സ്വാഭാവികമായി ഉയരും. അതിനും ആളുകള്‍ കൃത്യമായ ഉത്തരം നല്‍കുന്നുണ്ട്.

ഭാര്യയും ഭര്‍ത്താവും ഏറ്റവും അധികം ഒരുമിച്ചുണ്ടാകുന്ന സമയമാണിത് എന്നാണ് 73 ശതമാനം ആളുകളും പറയുന്നത്. ഇംഗ്ലണ്ടിലെ അവധിക്കാലം ആണല്ലോ...

ഒരു വര്‍ഷത്തില്‍ ഏറ്റവും സന്തോഷകരമായ കാലം ആയിരിക്കും ക്രിസ്തുമസ്- ന്യൂ ഇയര്‍ കാലം എന്നാണ് 48 ശതമാനം പേരും പറയുന്നത്. ഉത്സവകാലം ഏറ്റവും പറ്റിയ സമയാണെന്ന് വേറെ ഒരു കൂട്ടരും പറയുന്നു.

ന്യൂ ഇയറിന് തൊട്ടടുത്ത ദിവസവും കള്ള് കുടിയ്ക്ക് ഒരു കുറവും ഉണ്ടാവില്ല. അതുകൊണ്ട് തന്നെ ഒരു ലക്കും ലഗാനും ഇല്ലാതെ കാര്യങ്ങള്‍ നടക്കും എന്നാണ് മറ്റൊരു കൂട്ടരുടെ വിശദീകരണം.

ആക്സിഡന്റ് ചില്‍ഡ്രണ്‍ എന്നും സെപ്തംബര്‍ മാസത്തില്‍ ജനിക്കുന്ന കുട്ടികളെ വിശേഷിപ്പിക്കാറുണ്ട്. കുട്ടിയുണ്ടാവുക എന്ന് ലക്ഷ്യം വച്ചായിരിക്കില്ല ജനുവരിയില്‍ സെക്സില്‍ ഏര്‍പ്പെടുക എന്നതാണ് ഇതിനെ ന്യായീകരിച്ചുകൊണ്ട് പറയുന്നത്.

എപ്പോള്‍ കുട്ടി ജനിക്കണം എന്ന് കൃത്യമായ പദ്ധതി തയ്യാറാക്കുന്ന സ്വഭാവം എന്തായാലും നമ്മുടെ നാട്ടുകാര്‍ക്കില്ല. വിദേശികളും അക്കാര്യത്തില്‍ അത്ര മോശം ഒന്നും അല്ലെന്ന് തന്നെ കരുതേണ്ടി വരും.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications