പാൻകാർഡ് നഷ്ടപ്പെട്ടോ? ഡ്യൂപ്ലിക്കേറ്റ് കാർഡ് കിട്ടുമോ? എത്ര രൂപ ചെലവാകും? വിശദമായി അറിയാം
മുൻപൊക്കെ പാൻകാർഡ് നമുക്ക് അത്ര പരിചിതമായിരുന്നില്ല, എന്നാൽ ഇപ്പോൾ ഒട്ടുമിക്ക ആളുകൾക്കും പാൻകാർഡ് ഉണ്ട്. ബാങ്ക് അക്കൗണ്ട് തുടങ്ങാനും ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാനും ഒക്കെ പാൻകാർഡ് ആവശ്യമാണ്. വളരെ പ്രധാനപ്പെട്ട രേഖ തന്നെയാണ് പാൻകാർഡുകൾ. പല ഡോക്യൂമെന്റ് പ്രൂഫായും പാൻകാർഡ് ഉപയോഗിക്കാറുണ്ട്.
പാൻകാർഡ് വളരെ സുരക്ഷിതമായി തന്നെ സൂക്ഷിക്കണം. എന്നാൽ നമ്മുടെ പാൻകാർഡിന് കേടുപാടുകൾ വന്ന് ഉപയോഗ ശൂന്യമായാലോ അല്ലെങ്കിൽ നഷ്ടപ്പെട്ടുപോയാലോ എന്താണ് ചെയ്യുക. മറ്റൊരു പാൻകാർഡ് ലഭിക്കുമോ? അതിന് എന്താണ് ചെയ്യേണ്ടത്? എത്ര പണം ചെലവാകും? വിശദമായി തന്നെ അറിയാം...

നിങ്ങളുടെ പാൻകാർഡ് നഷ്ടമായാൽ മറ്റൊരു പാൻകാർഡ് എളുപ്പത്തിൽ ലഭിക്കും. നടപടി ക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞാൽ പാൻകാർഡ് നിങ്ങളുടെ വീട്ടിലേക്ക് എത്തും. 50 രൂപയാണ് ഇതിന് ചെലവ് വരിക. ഇനി പറയുന്ന കാര്യങ്ങളാണ് ഇതിനായി നിങ്ങൾ ചെയ്യേണ്ടത്.
1. ഗൂഗിളിൽ റീ പ്രിന്റ് പാൻ കാർഡ് എന്ന് സേർച്ച് ചെയ്യുക
2. എൻ എസ് ഡി എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ റീ പ്രിന്റ് പാൻകാർഡ് എന്ന ഓപ്ഷൻ ലഭിക്കും. അതിൽ ക്ലിക്ക് ചെയ്യുക.
3. വെബ്സൈറ്റ് സന്ദർശിച്ച് പാൻകാർഡ് നമ്പർ നമ്പർ, ആധാർ നമ്പർ, ജനനത്തീയതി, ക്യാപ്ച കോഡ് തുടങ്ങിയവ പാൻകാർഡിലെ വിശദാംശങ്ങൾ തെറ്റില്ലാതെ രേഖപ്പെടുത്തണം.
4. നിബന്ധനകളും വ്യവസ്ഥകളും ആക്സെപ്റ്റ് ചെയ്ത് സബ്മിറ്റ് ചെയ്യുക
5. ഒരു പുതിയ പേജ് തുറക്കും. അതിൽ നിങ്ങളുടെ പാൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എഴുതിയിരിക്കുന്നത് കാണാം. മുന്നോട്ട് പോകുന്നതിന് മുമ്പ് വായിച്ച് ഉറപ്പാക്കുക
6. പരിശോധിച്ച് ഉറപ്പിച്ച് കഴിഞ്ഞാൽ ഒ ടി പി ക്ലിക്ക് ചെയ്യക.
7. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒ ടി പി വരുന്നതാണ്. അത് നൽകണം.
8. ഒ ടി പി വെരിഫൈ ചെയ്യുക
9. പുതിയ പാൻ കാർഡ് ലഭിക്കാൻ 50 രൂപ ഫീസ് അടയ്ക്കുക
10. പാൻകാർഡിനുള്ള ഫീസ് അടയ്ക്കാൻ നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ യു പി ഐ ഉപയോഗിക്കാം
11. പണം അടച്ചതിന് ശേഷം ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് 7 ദിവസത്തിനുള്ളിൽ ലഭിക്കും
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത്












Click it and Unblock the Notifications