'മരിച്ച പിതാവ് സ്വപ്‌നത്തില്‍ വന്നു പറഞ്ഞ നമ്പറില്‍ ലോട്ടറി': അടിച്ചു ലക്ഷങ്ങള്‍, അമ്പരപ്പ് മാറുന്നില്ല
ഭാഗ്യം ആരെ എപ്പോള്‍ തേടിവരുമെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. ഭാഗ്യം നമ്മളെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി എടുക്കുന്നത്. ചിലപ്പോള്‍ അടിക്കും. അല്ലെങ്കില്‍ അടുത്ത ഭാഗ്യ പരീക്ഷണത്തിന് വീണ്ടുമൊരു അവസരമെടുക്കും. എന്നാല്‍ ഇപ്പോഴിതാ കാനഡയില്‍ നിന്നുള്ള ഒരു ലോട്ടറി ഫലവും അത് സ്വന്തമാക്കിയ ഭാഗ്യശാലിയുടെ കഥയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബര്‍ലിംഗ്ടണ്‍ നിവാസിയായ മൈക്കല്‍ ടെയ്ലര്‍ തന്റെ ഭാഗ്യ നമ്പര്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരിക്കല്‍ പോലും കരുതിയില്ല ഭാഗ്യം തേടയെത്തുമെന്ന്.
50കാരനായ ടെയ്‌ലര്‍ വര്‍ഷങ്ങളായി ട്രെക്ക് ഓടിച്ചാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. നല്ലൊരു ജീവിതം കണ്ടാണ് അദ്ദേഹം ഓരോ ദിവസവും തള്ളിനീക്കുന്നത്. അതുകൊണ്ട് തന്നെ സ്ഥിരമായി ലോട്ടറിയും എടുക്കും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അദ്ദേഹം ലോട്ടറി എടുക്കുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് ലോട്ടറി അടിച്ച നമ്പറിന് ഒരു പ്രത്യേകതയുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട പിതാവ് സ്വപ്‌നത്തില്‍ വന്ന് പറഞ്ഞു തന്നെ നമ്പറാണ് അദ്ദേഹം വാങ്ങിയത്. ഭാഗ്യവശാല്‍ ഈ നമ്പറിന് സമ്മാനം ലഭിക്കുകയും ചെയ്തു. ഏകദേശം 81 ലക്ഷത്തില്‍ കൂടുതലാണ് അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. എന്റെ അച്ഛന്‍ മരിണപ്പെട്ടു, ഒരിക്കല്‍ ഒരു സ്വപ്നത്തില്‍, അദ്ദേഹം എനിക്ക് ലോട്ടറി നമ്പറുകള്‍ നല്‍കി. അന്നുമുതല്‍ ഞാന്‍ ഈ നമ്പര്‍ ഉപയോഗിച്ചാണ് ജാക്‌പോട്ട് കളിക്കുന്നതെന്ന് ടെയ്‌ലര്‍ പറയുന്നു.
തന്നെ തേടി ഈ ഭാഗ്യം എത്തിയ നിമിഷത്തില്‍ ടെയ്‌ലര്‍ തന്റെ പിതാവിനെയും മുത്തച്ഛനെയും ഓര്‍മ്മിച്ചു. തന്നെ തേടി ഭാഗ്യം എത്തിയതോടെ ടെയ്‌ലര്‍ ആദ്യം കുടുംബത്തെയാണ് സന്തോഷ വാര്‍ത്ത അറിയിച്ചത്. ആ സമയത്ത് എനിക്ക് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. എന്റെ നമ്പറിന് സമ്മാനം ലഭിച്ചെന്ന് സ്‌ക്രീനില് തെളിഞ്ഞപ്പോള്‍ എന്റെ കയ്യും കാലും വിറച്ചു. ഞാന്‍ സന്തോഷവാനായിരുന്നു- ടെയ്‌ലര്‍ പറഞ്ഞു.
ഞാന്‍ ഭാര്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞപ്പോള്‍ അവള്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. കള്ളം പറയുകയാണോ എന്നാണ് അവള്‍ ചോദിച്ചതെന്ന് ടെയ്‌ലര്‍ പറഞ്ഞു. ഈ പണം എങ്ങനെ വിനിയോഗിക്കുമെന്ന് ചോദിച്ചപ്പോള്‍, തനിക്ക് ആദ്യം ജോലി മതിയാക്കി വിശ്രമ ജീവിതം നയിക്കണമെന്നാണ് പറഞ്ഞത്. പണം എന്ത് ചെയ്യുമെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications