Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി അടിക്കാന്‍ ഭാഗ്യം മാത്രം പോര, ഇക്കാര്യം ജീവിതത്തില്‍ വേണം, പിന്തുടരണം ഈ ടിപ്പ്‌സ്

ലോട്ടറി അടിക്കാന്‍ വലിയ ബുദ്ധിമുട്ട് തന്നെയാണ്. പക്ഷേ അതിന് ഭാഗ്യം മാത്രം പോര. അത് നമ്മളെ തേടി വരുമോ? തീര്‍ച്ചയായും വരും. അതിനെന്താണ് ചെയ്യേണ്ടതെന്ന് നോക്കുക. ഒരുപാട് കാര്യങ്ങള്‍ ചെയ്താല്‍ ഒരു ഭാഗ്യവും നമ്മളെ തേടി വരില്ല. പകരം ലോട്ടറി പാറ്റേണ്‍ നമ്മള്‍ ശ്രദ്ധിക്കണം.

ഏതൊക്കെ നമ്പറുകള്‍ക്ക് സ്ഥിരമായി സമ്മാനം വരുമെന്ന് നമ്മള്‍ നോക്കണം. അതായത് ദീര്‍ഘകാലം നീളുന്ന ഒരു പ്രവര്‍ത്തി കൂടിയാണിത്. നാളെ തന്നെ എനിക്ക് ലോട്ടറി അടിച്ചേ തീരൂ എന്ന് പറഞ്ഞാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. എന്നാല്‍ ഇതിനൊക്കെ പുറമേ ഒരൊറ്റ കാര്യം നമ്മള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതയുണ്ട്. മറക്കാതെ പിന്തുടരേണ്ട കാര്യമാണിത്.

LOTTERY MONEY TIPS

നിയമവിദഗ്ധന്‍ പറയുന്നത് ഇങ്ങനെ

ലോട്ടറി അടിച്ചാല്‍ പലരും ഒരേ അബദ്ധമാണ് കാണിക്കുന്നതെന്ന് ലോട്ടറി വിദഗ്ധനായ അഭിഭാഷകന്‍ ആന്‍ഡ്രൂ സ്‌റ്റോള്‍ട്ട്മാന്‍ പറഞ്ഞു. 90 ശതമാനം ആളുകളും ഒരേ അബദ്ധങ്ങളാണ് കാണിക്കുക. താന്‍ തന്നെ പത്തോളം ലോട്ടറിയടിച്ച് തോല്‍വിയായ ആളുകളെ പ്രതിനിധീകരിച്ച് കേസ് നടത്തിയിട്ടുണ്ടെന്ന് ആന്‍ഡ്രൂ പറയുന്നു.

ഇവരെല്ലാം ലോട്ടറി അടിച്ച ശേഷം ലക്ഷങ്ങള്‍ കൊണ്ടുപോയി നശിപ്പിച്ചവരാണ്. അത് നഷ്ടപ്പെട്ട രീതിയെല്ലാം ഇവരുട അബദ്ധത്തിന്റെ ഭാഗമാണെന്നും ആന്‍ഡ്രൂ സ്റ്റോള്‍ട്ട്മാന്‍ പറയുന്നു.

പണത്തെ വിതരണം ചെയ്യാനറിയില്ല

ഒരൊറ്റ തീരുമാനം കൊണ്ടാണ് ഭൂരിഭാഗം ആളുകളും സാമ്പത്തിക തകര്‍ച്ചയിലേക്ക് വീഴുന്നത്. ഇവര്‍ക്ക് ആരും പണം കൃത്യമായി ഉപയോഗിക്കാന്‍ അറിയില്ല. രണ്ട് ഓപ്ഷനുകളാണ് ഇവര്‍ക്ക് ഉള്ളത്. ഒറ്റത്തവണ തുകയായിട്ട് സമ്മാനം വാങ്ങുക എന്നത്തേതാണ് ആദ്യത്തെ ഓപ്ഷന്‍. പിന്നീടുള്ളത് വാര്‍ഷിക പേമെന്റുകളാണ്.

ഇതിലൂടെ വര്‍ഷത്തിലൊരിക്കലോ, മാസത്തില്‍ ഒരിക്കലോ തുകയുടെ ഒരു ഘഡു ലഭിക്കും. അങ്ങനെ പത്ത് കൊല്ലം കൊണ്ടോ മറ്റോ മുഴുവന്‍ തുകയും ലഭിക്കുന്ന സ്‌കീമാണിത്. എന്നാല്‍ മുഴുവന്‍ തുക ഒന്നിച്ച് കിട്ടാനാണ് എല്ലാവരും ശ്രമിക്കുകയെന്നും ആന്‍ഡ്രൂ പറഞ്ഞു.

നികുതി വളരെ വലുത്

ഒറ്റത്തവണ തുകയായി വാങ്ങുമ്പോള്‍ വലിയ നികുതി തന്നെ ചുമത്തപ്പെടും. രണ്ട് മില്യണിന്റെ ലോട്ടറിയാണ് അടിച്ചതെങ്കില്‍ കൈയ്യില്‍ കിട്ടുന്ന തുക വെറും അഞ്ച് ലക്ഷമായി മാറാം. ഇത് ഓരോ സംസ്ഥാനത്തുമുള്ള ഭീമമായ നികുതി കാരണമാണ്. വര്‍ഷത്തില്‍ ഒരു വിഹിതം വാങ്ങുന്ന രീതിയാണ് ലോട്ടറിയടിച്ചവര്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ട കാര്യം.

അതിലൂടെ സാമ്പത്തിക അച്ചടക്കവും കൈവരിക്കാം. ഇതിന് നികുതിയും കുറവായിരിക്കും. 90 ശതമാനം ജേതാക്കളും ഒറ്റത്തവണ പേമെന്റ് ആണ് സ്വീകരിക്കാം. ഇതാണ് ലോട്ടറി ജേതാക്കളുടെ ഭാഗത്തെ ഏറ്റവും വലിയ അബദ്ധമെന്നും ആന്‍ഡ്രൂ പറഞ്ഞു.

ജേതാക്കള്‍ ചിന്തിക്കുന്നില്ല

വലിയ തുകയുടെ ജാക്ക്‌പോട്ട് അടിച്ചാല്‍ ഇവര്‍ ഈ തുക എവിടെ സൂക്ഷിക്കും. അതിനുള്ള സൗകര്യം പോലും പലര്‍ക്കുമില്ല. എന്നിട്ടും ഇവരെന്തിനാണ് ഈ രീതി പിന്തുടരുന്നത്. തീര്‍ച്ചയായും ഇവര്‍ക്ക് സാമ്പത്തിക ഉപദേശം ആവശ്യമാണ്. പലരുടെയും സാധാരണ ജീവിത നിലവാരമായത് കൊണ്ട് ഇതൊന്നും അറിഞ്ഞിരിക്കാന്‍ സാധ്യതയില്ല.

ഇത്രയും വലിയ തുക കൈയ്യിലെത്തുന്നത് കൊണ്ട് ധാരാളം അബദ്ധങ്ങള്‍ക്കും ഇവര്‍ക്ക് സംഭവിക്കാം. അതേസമയം ദീര്‍ഘകാലം കൊണ്ട് തുക വാങ്ങുന്നതിലൂടെ എത്ര തുകയാണോ അടിച്ചത്, അത്രത്തോളം തന്നെ ജേതാവിന് ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും, ആന്‍ഡ്രൂ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+