Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതല്ലേ ഭാ​ഗ്യം, 30ാം വിവാഹവാർഷികത്തിൽ 648 കോടി ലോട്ടറി അടിച്ചു; അന്തംവിട്ട് ദമ്പതികൾ

ലോട്ടറി എന്ന് പറയുന്നത് തന്നെ ഭാ​ഗ്യമാണ്. എപ്പോൾ, ആർക്കാണ് അടിക്കുക എന്നൊന്നും പറയാൻ പറ്റില്ല. അപ്രതീക്ഷിതമായി തേടിയെത്തുന്ന ഭാ​ഗ്യം. ഇപ്പോൾ അത്തരത്തിൽ ഭാ​ഗ്യം തേടിയെത്തിയിരിക്കുകയാണ് യു കെയിലുള്ള ദമ്പതികളെ. റിച്ചാർഡിനെയും ഡെബ്ബി നറ്റല്ലിനേയും തേടിയാണ് മഹാ ഭാ​ഗ്യം എത്തിയത്. തങ്ങളുടെ മുപ്പതാം വിവാഹ വാർഷിക സമയത്ത് എടുത്ത ജാക്ക് പോട്ടിനാണ് ഇരുവർക്കും സമ്മാനം ലഭിച്ചത്.

72,274,808 പൗണ്ട്, അതായത് 648 കോടി ഇന്ത്യൻ രൂപയാണ് ഇവർക്ക് ലഭിക്കുക. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഭാ​ഗ്യ തേടി വന്ന സന്തോഷത്തിലാണ് ഇരുവരും. ഇത്രയും വലിയൊരു തുക സ്വന്തമാകുമെന്ന് ഇവർ കരുതിയതേയില്ല. യുറോ മില്യൺസ് ലോട്ടറി ജനുവരി 30 ന് നറുക്കെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

lottery

ഫ്യൂർട്ടെവെഞ്ചുറ എന്ന ദ്വീപിൽ വിവാഹം വാർഷികം ആഘോഷിക്കാൻ പോയപ്പോഴാണ് തങ്ങൾക്ക് ഇത്രയും വലിയ സമ്മാനം അടിച്ച സന്തോഷം രണ്ട് പേരും അറിയുന്നത്. അവധി ആഘോഷിക്കുന്ന രണ്ടാം ദിലമായിരുന്നു അന്ന്. കുറച്ച് ജോലി ചെയ്ത് തീർക്കാനുണ്ടായിരുന്നു. പെട്ടെന്നായിരുന്നു ഒരു ഇ മെയിൽ സന്ദേശം ഞങ്ങളെ തേടി വന്നത്.

നിങ്ങളെ കാത്ത് ഒരു സന്തോഷ വാർത്ത ഉണ്ട് എന്നായിരുന്ന നാഷണൽ ലോട്ടറി അയച്ച ആ സന്ദേശം. പിന്നാലെ നാഷണൽ ലോട്ടറി അക്കൗണ്ട് പരിശോധിച്ചപ്പോൾ ബാലൻസ് ഉയർന്നതായി കണ്ടു എന്നാണ് റിച്ചാർഡ് പറഞ്ഞത്. താൻ ലാപ്പ് ടോപ്പ് അടച്ച് പ്രഭാത ഭക്ഷണം കഴിച്ച് ഭാര്യയ്ക്കൊപ്പം ദ്വീപ് കാണാൻ ഇറങ്ങി,.

തിരികെ പോകുന്നതിന് മുൻപ് കടൽക്കാഴ്ചകളും വിൻഡ് സർഫറുകളും ആസ്വദിച്ചു. തങ്ങൾക്കാണ് സമ്മാനം ലഭിച്ചതെന്ന് ഉറപ്പിക്കാൻ നാഷണൽ ലോട്ടറിയെ വിളിക്കാൻ തീരുമാനിച്ചു. അതിന് വേണ്ടി തങ്ങൾ മൊബൈൽ സി​ഗ്നനൽ ലഭിക്കുന്ന സ്ഥലത്തേക്ക് പോയി, പക്ഷേ സി​ഗ്നൽ ലഭിച്ചില്ല, റിച്ചാർഡ് പറഞ്ഞു. തുടർന്ന് മകളുടെ സഹായത്തോടെ ആണ് ലോട്ടറി അടിച്ച വിവരം സ്ഥിരീകരിച്ചത്. സംഭവം ഉറപ്പിച്ചതോടെ സന്തോഷത്തോടെ മടങ്ങി.

സമ്മാനം അടിച്ച തുക എങ്ങനെ ചെലവാക്കണം എന്ന് ആലോചിക്കുകയാണ് ഇവർ. ഒരു പുതിയ വീട് വെയ്ക്കാൻ ആ​ഗ്രഹമുണ്ട്. ശേഷം ഇഷ്ട സ്ഥലമായ പോർച്ചു​ഗലിൽ അവധി ആഘോഷിക്കാനുള്ള പദ്ധതിയുണ്ടെന്ന് ദമ്പതികൾ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+