ലോട്ടറിയടിച്ചതോ കുടുംബസ്വത്തോ? പെട്ടെന്ന് പണക്കാരനായെങ്കില്‍ ശ്രദ്ധിക്കണം; ഇക്കാര്യങ്ങള്‍ നിര്‍ബന്ധം
നമ്മുടെ കൈയ്യില്‍ കുറച്ച് പണം പെട്ടെന്ന് വന്നാല്‍ എന്ത് ചെയ്യും. പലര്‍ക്കും ഇത് എങ്ങനെ ചെലവാക്കുമെന്ന കാര്യത്തില്‍ സംശയങ്ങളുണ്ടാവാം. കാരണം നികുതി അടക്കമുള്ള കാര്യങ്ങള്‍ പിറകെ വരാം. അതൊന്നും അറിയാതെയാണ് നമ്മള്‍ ഉള്ളതെങ്കില്‍ വമ്പന്‍ പണി തന്നെ കിട്ടും. രണ്ട് തരത്തിലായിരിക്കും പണം നമുക്ക് ലഭിക്കാന്‍ സാധിക്കുക.
ഒന്ന് ലോട്ടറിയടിക്കുക എന്നതാണ്. ഇതിനുള്ള സാധ്യതയായിരിക്കും കൂടുതല്‍. രണ്ടാമത്തേത് നമുക്ക് പാരമ്പര്യമായി കിട്ടുന്ന സ്വത്താണ്. അതും ഒരുപാടുണ്ടെങ്കില്‍ ആശയക്കുഴപ്പങ്ങള്‍ സംഭവിക്കാം. ഈ പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കേണ്ടതുണ്ട്. ഏതൊക്കെ രീതിയില്‍ ഇവ കൃത്യമായി ഉപയോഗിക്കാം എന്ന് പരിശോധിക്കാം

ലോട്ടറിയടിച്ചാല്‍ പണം ചെലവാക്കണോ?
ലോട്ടറിയടിച്ചാല്‍ പണം എന്ത് ചെയ്യണമെന്ന് ആര്‍ക്കും തോന്നാം. എന്നാല്‍ പെട്ടെന്ന് ചെലവാക്കാതിരിക്കുന്നതാണ് നല്ലത്. കുറച്ച് സമയം കാത്തിരിക്കുക. കൂളിംഗ് ഓഫ് പീരീഡ് എന്ന് ഇതിനെ വിളിക്കാം. ആവേശത്തില്‍ എടുക്കുന്ന ഏത് തീരുമാനവും തെറ്റാം. ലോട്ടറിയടിച്ച അടുത്ത ആറ് മുതല്‍ 12 മാസം വരെ ഒന്നും ചെയ്യാതിരിക്കുക.
നിങ്ങള്‍ സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ തന്നെ തുടരുക. തിരക്കിട്ട് തീരുമാനങ്ങളെടുത്താല്‍ പണം പാഴായി പോകാനുള്ള സാധ്യത ഏറെയാണ്. അത് ചിലപ്പോള്‍ വലിയ ധനനഷ്ടമുണ്ടാക്കും.
വിശ്വസ്തരുടെ ഒരു ടീം ഉണ്ടാക്കുക
പണം വരുമ്പോള്‍ സ്വാഭാവികമായും വിശ്വസ്തരെ കിട്ടാനും ബുദ്ധിമുട്ടാവും. ഫിനാന്‍ഷ്യല്‍ പ്രൊഫഷണലുകളുടെ ഒരു ടീമിനെ ആദ്യം ഉണ്ടാക്കിയെടുക്കുക. ദീര്‍ഘകാലത്തില്‍ ഈ പണം ഉപയോഗപ്പെടുത്താന്‍ അവര്‍ സഹായിക്കുമെന്ന് ഉറപ്പാക്കുക. ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ ആദ്യം കണ്ടെത്തി നിയമിക്കുക. കുറച്ച് സമയമെടുത്ത് ഇയാള്‍ വിശ്വസ്തനാണോ എന്ന് തിരിച്ചറിയുക.
സമ്പത്ത് വര്‍ധിക്കുമ്പോള്‍ നികുതി അടക്കമുള്ള കാര്യങ്ങളും വര്‍ധിക്കും. അത് കൈകാര്യം ചെയ്യാന്‍ സാമ്പത്തിക ഉപദേഷ്ടാവിനെ ആവശ്യമാണ്. നിങ്ങളുടെ പണം എങ്ങനെ കൈകാര്യം ചെയ്യണമെന്നും ആ വ്യക്തി പറഞ്ഞ് തരും. അറ്റോര്‍ണികള്‍, അക്കൗണ്ടന്റുകള്‍, നിക്ഷേപ ഉപദേഷ്ടാക്കള്‍ എന്നിവരെയാണ് നിങ്ങല്‍ അന്വേഷിക്കേണ്ടത്.
കൃത്യമായ പ്ലാനിംഗ് ഉണ്ടാവണം
ജീവിതത്തില്‍ കൃത്യമായൊരു പ്ലാനിംഗ് ഉണ്ടാവേണ്ടത് അത്യാവശ്യമായ കാര്യമാണ്. ആദ്യം നിങ്ങളുടെ കടങ്ങളൊക്കെ അടച്ച് തീര്‍ക്കുക. തുടര്‍ന്ന് വിരമിച്ചതിന് ശേഷമുള്ള ഒരു ഫണ്ട് സ്വരൂപിക്കുക. കുട്ടികള്‍ക്കായും അതുപോലെ പണം സേവ് ചെയ്യാം. അവരുടെ കോളേജ് ഫീസ് അടക്കമുള്ള കാര്യങ്ങള്‍ക്കായിരിക്കണം ഈ പണം.
ചാരിറ്റബിള്‍ ഗിഫ്റ്റുകള്‍ക്കായി ഒരു ഫണ്ടും ഉണ്ടാക്കാം. സുഹൃത്തുക്കളോ, കുടുംബത്തിലുള്ളവരോ പണം ചോദിച്ചാല്‍ അതിന് കൃത്യമായ ഒരു രേഖയുണ്ടാക്കുക. ഇതിനനുസരിച്ച് നിങ്ങള്‍ക്ക് പണം നല്‍കാവന്നതാണ്. ധാരാളം സംഘടനകളും, എന്‍ജിഒകളും പണത്തിനായി നിങ്ങളെ സമീപിച്ചേക്കാം. അതില്‍ നിന്ന് ഒഴിവാവാനും ഈ രേഖകള്‍ സഹായിക്കും.












Click it and Unblock the Notifications