Get Updates
Get notified of breaking news, exclusive insights, and must-see stories!

80 ലക്ഷവും സ്വർണവും; മറന്നുവെച്ച ടിക്കറ്റിന് ഡ്രൈവർക്ക് സമ്മാനം; ഭാ​ഗ്യം കൈവിട്ടില്ല, സംഭവിച്ചത് ഇങ്ങനെ

വിർജീനിയയിലെ ഒരു ഭാ​ഗ്യശാലിയായ ഡെലിവറി ഡ്രൈവർക്ക് ട്രക്ക് സീറ്റിൽ മറന്നുവെച്ച ലോട്ടറി ടിക്കറ്റിന് അടിച്ചത് സ്വർണവും ലക്ഷക്കണക്കിന് രൂപയും. ഷെൽട്ട്മാന്റെ ​ഗ്യാസ് എൻ ​ഗ്രോസറിയിൽ നിന്നാണ് സക്കറി ക്ലെമന്റ്സ് ഒരു കോർണേഴ്‌സ് ക്രോസ്‌വേഡ് സ്‌ക്രാച്ച്-ഓഫ് വാങ്ങിയത്, പക്ഷേ ഉടൻ തന്നെ അത് മാറ്റിവെച്ചു. എന്നാൽ എവിടെയാണ് വെച്ചതെന്ന് അദ്ദേഹം മറന്നുപോയി.

ആഴ്ചകൾക്ക് ശേഷം ലോട്ടറി ഫലം വന്നു. 80 ലക്ഷം രൂപയും സ്വർണവും അടിച്ചത് ആ ടിക്കറ്റിനായിരുന്നു. എന്തായാലും ഇദ്ദേഹത്തെ ഭാ​ഗ്യം കൈവിട്ടില്ല, ട്രക്കിന്റെ സീറ്റിനടിയിൽ നിന്ന് അദ്ദേഹത്തിന് ആ ടിക്കറ്റ് ലഭിച്ചു. സ്ക്രാച്ച് ചെയ്ത് നോക്കിയപ്പോൾ 80 ലക്ഷം അടിച്ച ടിക്കറ്റ് അതായിരുന്നു. എന്തായാലും സമ്മാനമായി ലഭിച്ച തുക തന്റെ ഡെലിവറി ബിസിനസ്സിൽ നിക്ഷേപിക്കാനാണ് അദ്ദേഹത്തിന്റെ പ്ലാൻ. മികച്ച സമ്മാനങ്ങൾ നേടാനുള്ള സാധ്യത 1,224,000 ൽ 1 ആണ്," എന്ന് ലോട്ടറി അധിക‍ൃതർ വിശദീകരിച്ചു.

Lottery

ലോട്ടറിയിൽ ഒരാൾ വൻതുക നേടുന്നത് ഇതാദ്യമല്ല; ഈ മാസം ആദ്യം, മസാച്യുസെറ്റ്‌സ് സ്റ്റേറ്റ് ലോട്ടറി, ഒരു സ്‌ക്രാച്ച്-ഓഫ് ഗെയിമിൽ നിന്നുള്ള രണ്ട് 1 മില്യൺ ഡോളർ സമ്മാനങ്ങൾ അരമണിക്കൂറിനുള്ളിൽ റിഡീം ചെയ്തതായി അധികൃതർ പറഞ്ഞു.

‌5,000,000 ഡോളറിൻ്റെ 100X ക്യാഷ്‌വേഡ് സ്‌ക്രാച്ച്-ഓഫ് ടിക്കറ്റിൽ നിന്ന് ഒതരു മില്യൺ സമ്മാനം ലഭിക്കാൻ ഷെഫീൽഡിൻ നിന്നുള്ല ജോനാഥൻ സെവാർട്ട് ലോട്ടറി ആസ്ഥാനത്ത് സന്ദർശിച്ചതായി ഉദ്യോ​ഗസ്ഥർ പറഞ്ഞു, തൊട്ടുപിന്നാലെ, മാൻസ്ഫീൽഡിൽ നിന്നുള്ള ലോറൻസ് ട്രോയ് എത്തി , അതേ ടിക്കറ്റിൽ നിന്ന് അതേ തുക ക്ലെയിം ചെയ്തു. ഓർ​ഗനൈസേഷന്റെ ഒരു പ്രസ്താവന പ്രകാരം മാൻസ്ഫീൽഡിലെ ലോറൻസ് ട്രോയ്, ഷെഫീൽഡിലെ ജോനാഥൻ സെവാർഡ് എന്നിവർ ഓരോരുത്തരും $650,000 (നികുതിക്ക് മുമ്പ്) ഒറ്റത്തവണ പേയ്‌മെൻ്റിൻ്റെ രൂപത്തിൽ തങ്ങളുടെ സമ്മാനം സ്വീകരിക്കാൻ തിരഞ്ഞെടുത്തു.

സെവാർഡ് സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹം, തൻ്റെ വിജയങ്ങൾ തൻ്റെ ബിസിനസിൽ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി അദ്ദേഹം പറഞ്ഞു. എന്തായാലും ഈ ലോട്ടറിയിലൂടെ ജീവിതത്തിൽ ഭാ​ഗ്യം തേടിയെ്ത്തിയവർ ഒരുപാടുണ്ട്. മറ്റു ചിലർ എപ്പോഴെങ്കിലും ഭാ​ഗ്യം തേടിയെത്തുമെന്ന പ്രതീക്ഷയിൽ ലോട്ടറി എടുക്കുന്നത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+