ലോട്ടറി നമ്പറെടുത്ത് നല്‍കിയത് കമ്പ്യൂട്ടര്‍, ഈ മുത്തച്ഛന്റെ ജീവിതത്തില്‍ നടന്നത് അമ്പരപ്പിക്കും
ലോട്ടറി ടിക്കറ്റ് എടുക്കന്നത് സിംപിളായിട്ടുള്ള കാര്യമാണോ? വളരെ സീരിയസായി ലോട്ടറിയെടുക്കുന്നവര്‍ക്ക് അങ്ങനെയാവണമെന്നില്ല. കാരണം നമ്പറുകള്‍ വളരെ ശ്രദ്ധിച്ച് വേണം നമ്മള് തിഞ്ഞെടക്കുക. എന്നാല്‍ ടിക്കറ്റുകള്‍ എടുക്കാന്‍ കമ്പ്യൂട്ടര്‍ തന്നെ സഹായിച്ചാലോ? അമ്പരപ്പിക്കുന്ന അത്തരമൊരു കാര്യം അമേരിക്കയിലെ വിര്‍ജീനിയയിലാണ് സംഭവിച്ചത്. സ്റ്റീവ്ന്‍ ബേറ്റ്സ് എന്ന വയോധികന് ഒറ്റരാത്രി കൊണ്ട് ധനികനായി മാറിയിരിക്കുകയാണ്.
അടുത്തിടെ മാത്രമാണ് വിര്‍ജീനിയ ലോട്ടറി ബേറ്റ്സ് എടക്കാന്‍ തുടങ്ങിയത്. അതിലൂടെയാണ് ഭാഗ്യം അദ്ദേഹത്തെ തേടി വന്നിരിക്കുന്നത്. വിര്‍ജീനിയ ലോട്ടറിയില്‍ തന്നെ ഇത്തരത്തില്‍ ഭാഗ്യം ലഭിക്കുന്നത് തന്നെ ആദ്യമായിട്ടായിരിക്കും. വിര്‍ജീനിയയിലെ കെന്ബ്രിഡ്ജ് നിവാസിയാണ് സ്റ്റീവന്‍ ബേറ്റ്സ്. ലോട്ടറിയോടുള്ള താല്പര്യം കാരണം ക്യാഷ് 5 ടിക്കറ്റാണ് അദ്ദേഹം. എടുത്തത്. എന്നാല്‍ അതിന്റെ നമ്പറുകള്‍ എങ്ങനെ എടുക്കുമെന്ന് ചെറിയൊരു ആശയക്കുഴപ്പം സ്റ്റീവനുണ്ടായിരുന്നു.

അതുകൊണ്ട് ടിക്കറ്റ് നല്കുന്ന കമ്പ്യൂട്ടറിനെ കൊണ്ട് ഏതെങ്കിലുമൊരു നമ്പര്‍ തിരഞ്ഞെടുത്ത് ടിക്കറ്റെടുക്കുകയായിരുന്നു അദ്ദേഹം. ഇതൊരു ചൂതാട്ടമായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പക്ഷേ അത് വലിയ നേട്ടമാണ് ബേറ്റ്സിന് സമ്മാനിച്ചത്. 5.82 ലക്ഷം യുഎസ് ഡോളറാണ് അദ്ദേഹത്തിന് സമ്മാനമായി അടിച്ചത്. നാല് കോടി 78 ലക്ഷം രൂപയില്‍ അധികം വരുന്ന ഈ സമ്മാനത്തുക. അഞ്ച് നമ്പുകള്‍ എല്ലാം കൃത്യമായി വരികയും ചെയ്തുവെന്ന് ബേറ്റ്സ് ലോട്ടറി അധികൃതരോട് വെളിപ്പെടുത്തി.
ഇതിലും വലിയ സന്തോഷം വേറെയില്ലെന്ന് ബേറ്റ്സ് പറയുന്നു. ജോലിയില്‍ നിന്നെല്ലാം വിരമിച്ച് വശ്രമം ജീവിതം നല്‍കുന്നയാളാണ് അദ്ദേഹം. ജീവിതത്തില്‍ കിട്ടിയ വലിയ സമ്മാനങ്ങളിലൊന്നാണിത്. വലിയ പ്ലാനൊന്നും തനിക്കില്ലെന് ന് ബേറ്റ്സ് പറയുന്നു. തന്റെ പേരക്കുട്ടികളടെ കോളേജ് ഫണ്ടിലേക്ക് ഈ പണം നല്‍കുമെന്ന് ബേറ്റ്സ് പറഞ്ഞു. നേരത്തെ ഗര്‍ഭിണിയായ യുവതിക്ക് ഇതുപോലെ വമ്പന്‍ സമ്മാനമടിച്ചത് വലിയ വാര്‍ത്തയായിരുന്നു.
ഇവര്‍ ലോട്ടറി ടിക്കറ്റെടുക്കാറുണ്ടായിരുന്നു. എന്നാല്‍ നമ്പറുകളൊക്കെ വളരെ ശ്രദ്ധിച്ചായിരുന്നു ലോട്ടറിയെടുത്തിരുന്നത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ശൈലി കൊണ്ട് ഇവര്‍ക്ക് നേട്ടമുണ്ടായിരിക്കുകയാണ്. മാര്‍ത്തിക സാവോയി എന്ന യുവതിക്കാണ് ആ നേട്ടം തേടിയെത്തിയത്. ഗര്‍ഭിണിയായ ഇവര്‍ മാസങ്ങള്‍ക്കിടെ ഒരു ടിക്കറ്റെടുക്കാന്‍ തീരുമാനിച്ചതാണ് വഴിത്തിരിവായി മാറിയത്. സ്ക്രാച്ച് ഓഫ് ടിക്കറ്റിലാണ് ഇവര്‍ സമ്മാനമടിച്ചത്.
വളരെ വേഗത്തില്‍ എടുത്തൊരു തീരുമാനമായിരുന്നു അതെന്ന് മാര്ത്തിക് മേരിലാന്‍ഡ് ലോട്ടറി അധികൃതരോട് പറഞ്ഞു. ഇവര്‍ ഒരു പലചരക്ക് കടയിലെ മാനേജറാണ്. ആ സമ്മാനം കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് മാര്‍ത്തിക പറയുന്നു. പുതിയൊരു വീടിന്റെ വായ്പ അടച്ചുതീര്‍ക്കാനുണ്ട്. അതിനായി ഈ പണം ഉപയോഗപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications